“ഈ സമയത്തും ഞാനിത്രയും ചുറുചുറുക്കോട് നിൽക്കുന്നുവെങ്കിൽ അതിനൊരു കാരണം എന്റെ ഭർത്താവാണ്” – ഉർവശി
1 min read

“ഈ സമയത്തും ഞാനിത്രയും ചുറുചുറുക്കോട് നിൽക്കുന്നുവെങ്കിൽ അതിനൊരു കാരണം എന്റെ ഭർത്താവാണ്” – ഉർവശി

മലയാള സിനിമയുടെ ലേഡീ സൂപ്പർസ്റ്റാർ എന്ന് തന്നെ വിളിക്കാമെന്ന് ഒരു മികച്ച നടിയാണ് ഉർവശി. വർഷങ്ങളായി സിനിമയിൽ തന്റെതായ സാന്നിധ്യം ഉറപ്പിക്കുകയും ചെയ്യുന്നുണ്ട്. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെയാണ് താരം വെള്ളിത്തിരയിൽ അവതരിപ്പിച്ചിരിക്കുന്നത്. 1979ൽ കതിർമണ്ഡപം എന്ന ചിത്രത്തിൽ ബാലതാരമായി ആണ് സിനിമയിലേക്ക് ഉർവശി എത്തുന്നത്. സിനിമ കുടുംബം തന്നെയായിരുന്നു ഉർവശിയുടെ. അതുകൊണ്ടു തന്നെ മലയാള സിനിമയിൽ തന്റേതായി ഇടം നേടിയെടുക്കാൻ ഉർവശിക്ക് സാധിച്ചിട്ടുണ്ട്. പ്രേക്ഷകർക്ക് വളരെ പ്രിയങ്കരി കൂടിയാണ് താരം. താരത്തിന്റെ വ്യക്തി ജീവിതത്തെക്കുറിച്ചും പ്രേക്ഷകർ പറയാറുണ്ട്. നടൻ മനോജ് കെ ജയനുമായുള്ള വിവാഹവും വിവാഹമോചനവും ഒക്കെ തന്നെ വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്.

ഇപ്പോൾ ഇതാ തന്റെ കരിയറിലും ജീവിതത്തിലും ഭർത്താവ് നൽകുന്ന പിന്തുണയെ കുറിച്ചാണ് ഉർവശി പറയുന്നത്. ഈ പ്രസംഗമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഒരു വർഷം മുൻപ് നടന്ന ഒരു ചടങ്ങിൽ നിന്നും ആണ് താരം സംസാരിക്കുന്ന വാക്കുകൾ വൈറൽ ആവുന്നത്. എന്റെ ഭർത്താവ് ഒന്ന് സ്റ്റേജിൽ വരാൻ പോലും നാണമുള്ള ആളാണ്. ഒരു ഫോട്ടോ എടുക്കാൻ പോലും മടിയാണ്. എന്റെ സഹ പ്രവർത്തകർക്കും ഇത് അറിയാം. ഈ ലോക്ക്ഡൗൺ സമയത്തും ഞാനിത്രയും ചുറുചുറുക്കോട് നിൽക്കുന്നുവെങ്കിൽ അതിനൊരു കാരണം എന്റെ ഭർത്താവാണ്. അദ്ദേഹം ഒരു ഗ്രാമത്തിൽ സ്വന്തം കാര്യങ്ങളിലേക്ക് മുഴുകുമ്പോഴും എന്നെ അഭിനയിക്കാൻ പ്രചോദിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു.

 

അദ്ദേഹത്തിന് നന്ദി എന്നെ നല്ലൊരു നടിയായി വാർത്തെടുത്ത എന്റെ ഗുരു ഭാഗ്യരാജ് സാറിന് നന്ദി. ഈ അവാർഡ് അർഹയാക്കിയ ബാലാജിക്കും നന്ദി എന്നും പറയുന്നുണ്ട് ഉർവശി. ഇതെല്ലാം പറയുമ്പോൾ എന്തിനാണ് ഇതൊക്കെ പറയുന്നത് എന്ന ഭാവത്തിൽ ഭർത്താവ് ശിവപ്രസാദ് ആംഗ്യം കാണിക്കുന്നതും ഈ ഒരു വീഡിയോയിൽ കാണാം. മനോജുമായുള്ള വിവാഹമോചനത്തിനു ശേഷം 2013ലായിരുന്നു ഉർവശി ശിവപ്രസാദിനെ വിവാഹം കഴിക്കുന്നത്. ഇരുവർക്കും ഒരു കുഞ്ഞുമുണ്ട്. ഉർവശിക്ക് ഒരു മകനാണ് ഉള്ളത്. മനോജ് കെ ജയനുമായുള്ള ബന്ധത്തിൽ ഒരു മകൾ കൂടി ഉർവശിയ്ക്ക് ഉണ്ട്. അടുത്തകാലത്തായി ഇരുവരും തമ്മിൽ പിരിഞ്ഞതിനെ കുറിച്ച് മനോജ് കെ ജയനും സംസാരിച്ചിരുന്നു. ഞങ്ങൾ തമ്മിൽ പിരിഞ്ഞതുകൊണ്ട് തങ്ങൾക്ക് രണ്ടുപേർക്കും നല്ലതല്ലെ ഉണ്ടായിട്ടുള്ളൂ എന്നായിരുന്നു മനോജ് ചോദിച്ചത്.