ഭാവനയ്‌ക്ക് ആശംസയുമായി തൊഴിൽമന്ത്രി; വൈറലായി സോഷ്യൽ മീഡിയ പോസ്റ്റ്

മലയാള ചലച്ചിത്ര ലോകത്ത് നിന്നും വർഷങ്ങളായി വിട്ടു നിൽക്കുന്ന താരമായിരുന്നു ഭാവന. മറ്റു ഭാഷകളിൽ സജീവമായ താരം തന്റെ വ്യക്തിപരമായ ചില കാരണങ്ങൾ കൊണ്ട് മലയാള ചലച്ചിത്ര ലോകത്തിൽ നിന്നും പൂർണമായും താരം വിട്ടു നിൽക്കുകയായിരുന്നു. ഇനി എന്നാണ് മലയാള സിനിമ ലോകത്തേക്ക് താരം തിരിച്ചെത്തുന്നത് എന്നറിയാൻ ആരാധകർ ഒന്നടങ്കം കാത്തിരിക്കുകയാണ്. ഇപ്പോഴിത താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ “ന്റിക്കക്കാർക്കൊരു പ്രേമേണ്ടർന്നു” എന്ന ചിത്രം ഈ മാസം 17ന് തീയേറ്ററിൽ എത്തുകയാണ്. ഭാവനക്കൊപ്പം ഷറഫുദ്ദീൻ ആണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

സിനിമ മേഖലയിൽ നിന്നും പൂർണമായും വിട്ടു നിൽക്കുകയായിരുന്നു താരം ചലച്ചിത്ര ലോകത്ത് വീണ്ടും സജീവമാകുമ്പോൾ ആരാധകർ ഈ തിരിച്ചു വരവ് ഒരു ആഘോഷമാക്കി മാറ്റിയിരിക്കുകയാണ്.  പല പ്രമുഖരും താരത്തിന് ആശംസകളുമായി എത്തിയിട്ടുണ്ട് കൂടുതൽ ചർച്ചയാകുന്നത് മന്ത്രി ശിവൻകുട്ടി സോഷ്യൽ മീഡിയയിൽ പങ്കു വെച്ച കുറിപ്പാണ്. ഭാവനയുടെ ഏറ്റവും പുതിയ ചിത്രമായ “ന്റിക്കക്കാർക്കൊരു പ്രേമേണ്ടർന്നു ” എന്ന ചിത്രത്തിന്റെ ട്രെയിലർ കണ്ടു എന്നും തൊഴിലിടത്തിലേക്ക് തിരിച്ചെത്തുന്ന ഭാവനയ്ക്ക് എല്ലാതരത്തിലുള്ള ആശംസകളും നേരുന്നു എന്നുമാണ് മന്ത്രി സോഷ്യൽ മീഡിയയിൽ കുറിച്ചത്.

പോസ്റ്റിനു പിന്നാലെ നിരവധി ആളുകളാണ് ഭാവനയ്ക്ക് ആശംസകൾ അറിയിച്ചു കൊണ്ട് രംഗത്തെത്തുന്നത്. മലയാള സിനിമയിൽ നിന്നും വിട്ടുനിന്ന ഭാവന ഐ എഫ് എഫ് കെ വേദിയിൽ വിശിഷ്ടാതിഥിയായി എത്തിയതോടെ തന്റെ മലയാള ചലച്ചിത്ര ലോകത്തേക്കുള്ള തിരിച്ചു വരവിനെ കുറിച്ച് തുറന്നു പറഞ്ഞിരുന്നു. അതിനു ശേഷം ആരാധകർ ഒന്നടങ്കം ആ ചിത്രത്തിനായുള്ള കാത്തിരിപ്പിലായിരുന്നു ഇപ്പോൾ സിനിമ തിയേറ്ററിൽ എത്താൻ ഒരുങ്ങുകയാണ്. സിനിമ ലോകത്തു നിന്നും ഉണ്ടായ വ്യക്തിപരമായ കാര്യങ്ങൾ കൊണ്ട് മാറി നിൽക്കുകയായിരുന്നു.  താര സുന്ദരി ചലച്ചിത്ര ലോകത്തേക്ക്  തിരിച്ചെത്തുന്ന ചിത്രം കാണാനായി കാത്തിരിക്കുന്ന ആരാധകർക്ക് ഒരു നിഷ്കളങ്കമായ ഫാമിലി ചിത്രം കാണാൻ കഴിയും എന്ന പ്രതീക്ഷയാണ് ട്രെയിലർ നൽകുന്നത്. എന്തായാലും ഒരു ഇടവേളയ്ക്ക് ശേഷം ഭാവന ഒരു മലയാള സിനിമയിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നത് സിനിമ ലോകത്തിന് വളരെ സന്തോഷം നിറഞ്ഞ വാർത്തയാണ്. 

Related Posts