ദുല്‍ഖര്‍ എവരെയും സഹായിക്കുന്ന ആളാണ് , ഒരിക്കലും അയാളെ കുറിച്ച് അങ്ങനെയൊന്നും എഴുതരുത്: സൈജു കുറുപ്പ്

സിനിമ മേഖലയിൽ താരങ്ങൾ തമ്മിൽ നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ തങ്ങളുടെ അടുത്ത സുഹൃത്തുക്കൾക്കെതിരെ മോശം കമെന്റ് ഉണ്ടാകുമ്പോൾ അതിനെതിരെ ശക്തമായി പ്രതികരിച്ചു കൊണ്ട് പല താരങ്ങളും രംഗത്ത് എത്താറുമുണ്ട്. അത്തരത്തിൽ ഒരു വാർത്തയാണ് ഇപ്പോൾ ചർച്ചയാകുന്നത്.  ദുല്‍ഖര്‍ സൽമാന്റെ ഏറ്റവും പുതിയ ചിത്രം ‘കിംഗ് ഓഫ് കൊത്ത’യുടെ പോസ്റ്റര്‍ പങ്കുവെച്ചതിന് പിന്നാലെ വന്ന വിമര്‍ശനത്തോട് പ്രതികരിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സൈജു കുറുപ്പ്. ദുല്‍ഖര്‍ തന്റെ ഏറ്റവും അടുത്ത സുഹൃത്താണ് എന്നാണ് സൈജു കുറുപ്പിന്റെ പ്രതികരണം. ദുൽഖർ എന്നെ പിന്തുണച്ചിട്ടുണ്ട് എന്നും അദ്ദേഹം എപ്പോഴും ആളുകളെ സഹായിക്കുന്ന ആളാണ് എന്നുമാണ് സൈജു കുറുപ്പ് മറുപടിയായി എഴുതിയത് .

സൈജു കുറുപ്പ് പങ്കുവെച്ച ചിത്രത്തിനു താഴെ നിങ്ങളുടെ സിനിമയെ ഒന്നും ഒരു വാക്കു കൊണ്ടു പോലും പ്രമോട്ട് ചെയ്യാത്ത ഇവനെയൊക്കെ എന്ന് കമന്റ്‌ ചെയ്തത് . ഇതിനാണ് സൈജു ബ്രോ, നിങ്ങള്‍ പറയുന്നത് തെറ്റാണ് എന്നും പറഞ്ഞ് കൃത്യമായ മറുപടി നൽകിയത്. എന്റെ ഏറ്റവും അടുത്ത സുഹൃത്താണ് ദുൽഖർ എന്നും . എന്നെ മുൻപും സഹായിക്കുകയും പിന്തുണയ്‍ക്കുകയും ചെയ്‍തിട്ടുണ്ട്. കൂടാതെ ഞാൻ നായകനായി എത്തിയ ‘ഉപചാരവൂര്‍വം ഗുണ്ടാ ജയൻ’ എന്ന ചിത്രം നിര്‍മിച്ചത് ദുല്‍ക്കറാണ്. അതുകൊണ്ട് ഇത്തരത്തിലുള്ള കമന്റുകള്‍ പോസ്റ്റ് ചെയ്യരുത് എന്നും . ദുല്‍ഖര്‍ എപ്പോഴും എല്ലാവരെയും  സഹായിക്കുന്ന ആളാണെന്നും സൈജു കുറുപ്പ് പ്രതികരണം നൽകി .

മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ ആയ സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് ദുൽഖറിന്റെ ഏറ്റവും പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്.  മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി മാസ് ഗ്യാങ്‍സ്റ്റര്‍ ചിത്രമായാണ്  ‘കിംഗ് ഓഫ് കൊത്ത’ ഒരുക്കുന്നത്. ചിത്രത്തില്‍ നടി ശാന്തി കൃഷ്‍ണ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട് .സംവിധായകനൊപ്പം രാജ സെന്‍, റിഷി വിര്‍മാനി തുടങ്ങിയവർ  ചേര്‍ന്നാണ് ചിത്രത്തിന്റെ  തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്.  ബോളിവുഡിലെ പ്രമുഖ  സംവിധായകനും നടനുമൊക്കെയായിരുന്ന ഗുരു ദത്തിനുള്ള ആദരം എന്ന നിലയ്ക്കാണ് ചിത്രം ഒരുക്കിയിരുന്നത്.

Related Posts