മലയാളം നായക നടന്മാരുടെ കഴിഞ്ഞ വര്‍ഷത്തെ ടോപ്പ് 5 ലിസ്റ്റ്
1 min read

മലയാളം നായക നടന്മാരുടെ കഴിഞ്ഞ വര്‍ഷത്തെ ടോപ്പ് 5 ലിസ്റ്റ്

ഏറ്റവും ജനപ്രീതിയുള്ള മലയാളത്തിലെ നടന്മാരുടെ ലിസ്റ്റ് പുറത്ത്. പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്സ് മീഡിയയാണ് ലിസ്റ്റ് പുറത്തുവിട്ടത് . ആദ്യസ്ഥാനത്ത് മോഹന്‍ലാലും രണ്ടാമത് മമ്മൂട്ടിയുമാണ് പട്ടികയില്‍ ഇടംനേടിയിരിക്കുന്നത്. മൂന്നാമത് പൃഥ്വിരാജും നാലാമത് ഫഹദ് ഫാസിലും അഞ്ചാമത് ടൊവീനോ തോമസും പട്ടികയില്‍ ഇടംനേടി.

മലയാളത്തിലെ ജനപ്രിയ നായക നടന്മാര്‍ (2022)

1. മോഹന്‍ലാല്‍

Mohanlal: You can't take your career for granted & let arrogance get in way  | Regional-cinema News – India TV

2. മമ്മൂട്ടി

2022 will be a golden year for Mammootty, his upcoming movies tell us so |  The Times of India

3. പൃഥ്വിരാജ് സുകുമാരന്‍

Thanthonni' to 'Anarkali': 6 times Prithviraj Sukumaran stole the spotlight  with his 'Macho' looks | The Times of India

4. ഫഹദ് ഫാസില്‍

Fahadh Faasil loses balance during the shooting of a stunt sequence for  Malayankunju; Sustains injuries | PINKVILLA

5. ടൊവിനോ തോമസ്

What I want is international exposure as an actor”, says Minnal Murali star  Tovino Thomas : Bollywood News - Bollywood Hungama

കഴിഞ്ഞ വര്‍ഷം മോഹന്‍ലാലിന് നാല് റിലീസുകളാണ് ഉണ്ടായിരുന്നത്. അതില്‍ ആറാട്ട്, മോണ്‍സ്റ്റര്‍ എന്നിവ തിയേറ്ററില്‍ എത്തിയപ്പോള്‍ ബ്രോ ഡാഡി, 12ത്ത് മാന്‍ ഡയറക്ട് ഒടിടി റിലീസ് ആയിരുന്നു. ഒടിടി റിലീസുകള്‍ മികച്ച പ്രതികരണം നേടിയപ്പോള്‍ തിയേറ്റര്‍ റിലീസുകള്‍ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. എന്നാല്‍ ആറാട്ടിന് മികച്ച ഇനിഷ്യല്‍ കളക്ഷന്‍ ലഭിച്ചിരുന്നു.

അതേസമയം, വ്യത്യസ്ത കഥാപാത്രങ്ങളുമായി എത്തിയ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ വിജയ വര്‍ഷമായിരുന്നു 2022. ഒന്നിനൊന്ന് വ്യത്യസ്തമായ നാല് ചിത്രങ്ങളാണ് അദ്ദേഹത്തിന്റേതായി എത്തിയത്. ഭീഷ്മ പര്‍വ്വം, സിബിഐ 5, പുഴു, റോഷാക്ക് എന്നിവയാണ് അവ. ഇതില്‍ പുഴു ഒഴികെ എല്ലാ ചിത്രങ്ങളും തിയേറ്റര്‍ റിലീസുകള്‍ ആയിരുന്നു. കളക്ഷനില്‍ ഒന്നാമത് ഭീഷ്മ പര്‍വ്വവും രണ്ടാമത് റോഷാക്കും ആയിരുന്നു.

Drama' review: This overly stretched Mohanlal film falls flat | The News  Minute

വന്‍ പ്രീ റിലീസ് ഹൈപ്പുമായിത്തെിയ സിബിഐ 5 ന് മികച്ച ഇനിഷ്യല്‍ ലഭിച്ചെങ്കിലും സമ്മിശ്ര അഭിപ്രായങ്ങളെ തുടര്‍ന്ന് ബോക്‌സ് ഓഫീസില്‍ കുതിപ്പ് തുടരാനായില്ല. എന്നാല്‍ ഒടിടി റിലീസില്‍ ചിത്രം വ്യാപകമായി സ്വീകരിക്കപ്പെടുകയും ഉണ്ടായി.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കുകയാണ് മോഹന്‍ലാല്‍. അതേസമയം മമ്മൂട്ടിയുടെ അടുത്ത ചിത്രം ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്തിരിക്കുന്ന ക്രിസ്റ്റഫര്‍ ആണ്. ഫെബ്രുവരി 9 ന് ആണ് ചിത്രത്തിന്റെ റിലീസ്.