ഒരു അരിമണി പോലും പാഴാക്കാത്ത ആളാണ് മോഹൻലാൽ; പലപ്പോഴും പാത്രം വടിച്ചു നക്കി നീറ്റാക്കി വയ്ക്കുന്നത് കാണാൻ കഴിയും;  മനോജ് കെ ജയൻ
1 min read

ഒരു അരിമണി പോലും പാഴാക്കാത്ത ആളാണ് മോഹൻലാൽ; പലപ്പോഴും പാത്രം വടിച്ചു നക്കി നീറ്റാക്കി വയ്ക്കുന്നത് കാണാൻ കഴിയും; മനോജ് കെ ജയൻ

തെന്നിന്ത്യൻ സിനിമയിൽ അറിയപ്പെടുന്ന ചലച്ചിത്ര നടനാണ് മനോജ് കെ ജയൻ. 1987 റിലീസ് ചെയ്ത എൻറെ സോണിയ എന്ന ചിത്രത്തിൽ വളരെ ചെറിയ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് താരം സിനിമാ മേഖലയിലേക്ക് കടന്നുവന്നത്. അലി അക്ബർ സംവിധാനം ചെയ്ത മാമലകൾക്കപ്പുറത്ത് എന്ന ചിത്രത്തിൽ രണ്ടാമതായി അഭിനയിച്ചു. ഇതിലെ പ്രധാന കഥാപാത്രമായി താരം പ്രത്യക്ഷപ്പെട്ടെങ്കിലും ആ ചിത്രം റിലീസ് ചെയ്യപ്പെട്ടില്ല. 1990 ഇറങ്ങിയ പെരുന്തച്ചൻ, 92ൽ ഇറങ്ങിയ സർഗ്ഗം എന്നീ ചിത്രങ്ങളിലെ താരം അവതരിപ്പിച്ച കഥാപാത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെടുകയും അത് അഭിനയ ജീവിതത്തിൽ ഒരു വഴിത്തിരി മാറുകയും ചെയ്തു. സർഗ്ഗം എന്ന ചിത്രത്തിലെ കുട്ടൻ തമ്പുരാൻ എന്ന കഥാപാത്രമായുള്ള അഭിനയത്തിന് ആ വർഷത്തെ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം മനോജ് കെ ജയൻ സ്വന്തമാക്കി.

സർഗം തെലുങ്കിൽ റീമേക്ക് ചെയ്തപ്പോഴും അതിലെ കുട്ടൻ തമ്പുരാൻ എന്ന കഥാപാത്രത്തെ താരം തന്നെ അവതരിപ്പിച്ചു. വളരെ ശക്തമായ കഥാപാത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരനായി താരം മാറുകയും ചെയ്തു. പിന്നീട് അങ്ങോട്ട് നിരവധി ചിത്രങ്ങളിൽ നായകനായും പ്രതിനായകനായും സഹ നായകനായും ഒക്കെ താരം തിളങ്ങി. ചമയം, വെങ്കലം, അനന്തഭദ്രം, പഴശ്ശിരാജ എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ ഇന്നും മലയാളികൾ ഓർത്തിരിക്കുന്നവയാണ്. മണിരത്നം സംവിധാനം ചെയ്ത ദളപതി എന്ന ചിത്രത്തിലൂടെ താരം തമിഴ് സിനിമയിൽ എത്തി. തുടർന്ന് തമിഴിലും ശ്രദ്ധേയമായ ഒട്ടനവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകി. മലയാളം, തമിഴ് എന്നീ ഭാഷകൾക്ക് പുറമേ തെലുങ്ക്, കന്നട, ഹിന്ദി ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ താരം കൈകാര്യം ചെയ്തിട്ടുണ്ട്.

ദൂരദർശൻ സംപ്രേക്ഷണം ചെയ്ത കുമിളകൾ എന്ന സീരിയലിൽ അഭിനയിച്ചുകൊണ്ട് 1988 താരം ടെലിവിഷൻ രംഗത്ത് കടന്നു വരികയുണ്ടായി. സർഗ്ഗം, പരശിരാജ, കളിയച്ഛൻ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം താരം സ്വന്തമാക്കി. 99ൽ മനോജ് കെ ജയൻ വിവാഹിതനായി. സോഷ്യൽ മീഡിയയിലും സിനിമാരംഗത്തും ഇന്നും സജീവസാന്നിധ്യമാണ് മനോജ് കെ ജയൻ. ഇപ്പോൾ താരം മോഹൻലാലിനെ പറ്റി പറഞ്ഞിരിക്കുന്ന വാക്കുകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മലയാള സിനിമയിലെ സൂപ്പർതാരമായ മോഹൻലാൽ ഭക്ഷണം കഴിക്കുമ്പോൾ ഒരു അരിമണി പോലും പാഴാക്കാത്ത വ്യക്തിയാണ് എന്നാണ് മനോജ് കെ ജയൻ പറഞ്ഞിരിക്കുന്നത്. ഒരിക്കൽ താൻ കഴിച്ച ഭക്ഷണത്തിന്റെ ബാക്കി കളയാൻ നിന്നപ്പോൾ അതു മൊത്തം മോഹൻലാൽ കഴിച്ചിട്ടുണ്ട് എന്ന് താരം വ്യക്തമാക്കുന്നു.

ഭക്ഷണം പാഴാക്കാൻ പാടില്ല എന്ന് അദ്ദേഹം എപ്പോഴും പറയാറുള്ള ആളാണെന്നും മനോജ് കെ ജയൻ ഓർത്തെടുക്കുന്നു. മനോജ് കെ ജയന്റെ വാക്കുകൾ ഇങ്ങനെ…” സാഗർ ഏലിയാസ് ജാക്കിയുടെ ഷൂട്ടിംഗ് സെറ്റിൽവെച്ച് ഉണ്ടായ സംഭവമാണത്. മോഹൻലാലിനെ പോലെ ഒരാൾ തന്റെ ഭക്ഷണത്തിന്റെ ബാക്കി കഴിച്ചതിനെ വലിയ പ്രാധാന്യത്തോടെയാണ് കാണുന്നത്. ലാലേട്ടൻ ഒരിക്കലും ഭക്ഷണം കളയില്ല. ഒരു അരുമണി പോലും അദ്ദേഹം പാഴാക്കില്ല. അതുപോലെ ലാലേട്ടൻ കഴിച്ച പ്ലേറ്റ് ചിലപ്പോൾ അറിയാതെ എടുത്ത് നമ്മൾ അതിൽ കഴിച്ചു പോകും. കാരണം പുതിയ പ്ലേറ്റ് ആണെന്ന് വിചാരിക്കും .അത്രയ്ക്ക് നീറ്റ് ആയിട്ടാണ് ആ പ്ലേറ്റ് ഉണ്ടാവുക. ഒന്നും കാണില്ല. എല്ലാം പുള്ളി വടിച്ചു നക്കി വെക്കും. കറിവേപ്പില ഉണ്ടെങ്കിൽ അത് എടുത്ത് ഡിസൈൻ ചെയ്തു വയ്ക്കും. അദ്ദേഹത്തെക്കുറിച്ചുള്ള ഒരു ബുക്കിൽ ഞാൻ ഇക്കാര്യം എഴുതിയിട്ടും ഉണ്ട്. ലാലേട്ടന്റെ കൂടെയുള്ള ഭക്ഷണ എക്സ്പീരിയൻസ് എന്നപോലെയാണ് മനോജ് കെ ജയൻ കാര്യങ്ങൾ വ്യക്തമാക്കിയത്.