ഇത് എന്റെ ഒമ്പതാമത്തെ പ്രണയം; ഡിവോഴ്സ് ആകും എന്ന് നിശ്ചയം നടക്കുമ്പോൾ തന്നെ അറിയാമായിരുന്നു: അനന്യ
1 min read

ഇത് എന്റെ ഒമ്പതാമത്തെ പ്രണയം; ഡിവോഴ്സ് ആകും എന്ന് നിശ്ചയം നടക്കുമ്പോൾ തന്നെ അറിയാമായിരുന്നു: അനന്യ

1995ൽ ബാലതാരമായി അഭിനയത്തേക്ക് കടന്നുവന്ന താരമാണ് അനന്യ. അച്ഛൻ നിർമ്മിച്ച പൈ ബ്രദർസ് ചിത്രത്തിലൂടെ തൻറെ കരിയർ ആരംഭിക്കുവാനുള്ള ഭാഗ്യം താരത്തിന് ലഭിക്കുകയും ചെയ്തു. പിന്നീട് 2008 ൽ പോസിറ്റീവ് എന്ന ചിത്രത്തിലൂടെയാണ് താരം തന്റെ രണ്ടാം തിരിച്ചു വരവ് രേഖപ്പെടുത്തുന്നത്. 2008 ൽ തമിഴിൽ പുറത്തിറങ്ങിയ നാടോടികൾ എന്ന ചിത്രത്തിൽ അഭിനയിക്കുവാൻ താരത്തിന് അവസരം ലഭിച്ചു. ഈ ചിത്രത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് ആയില്യ എന്ന പേര് അനന്യ എന്നാക്കി താരം മാറ്റുന്നത്. നാടോടികൾ വലിയ വിജയമായതിന് പിന്നാലെ ഇതിലെ താരത്തിന്റെ അഭിനയവും ഏറെ പ്രശംസ നേടി. പിന്നീട് മോഹൻലാലിൻറെ മകളായി ശിക്കാർ എന്ന ചിത്രത്തിലൂടെ മികച്ച പ്രകടനം കാഴ്ചവയ്ക്കുവാനും താരത്തിന് സാധിച്ചു.

എങ്കെയും എപ്പോഴും എന്ന തമിഴ് ചിത്രത്തിൽ നായിക പ്രാധാന്യമുള്ള കഥാപാത്രമായി താരം പ്രത്യക്ഷപ്പെട്ടപ്പോൾ ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച സപ്പോർട്ടിംഗ് ആർട്ടിസ്റ്റിനുള്ള ഫിലിം ഫെയർ അവാർഡ് അനന്യയ്ക്ക് ലഭിച്ചു. 20ലധികം മലയാള ചിത്രങ്ങളിൽ വേഷം കൈകാര്യം ചെയ്ത താരം തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലായി പത്തിൽ അധികം ചിത്രങ്ങളിൽ ഇതിനോടകം വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. നല്ലൊരു ഗായിക കൂടിയായ താരം 100 ഡിഗ്രി സെൽഷ്യസ് പാർട്ട് 1 എന്ന ചിത്രത്തിൽ ഒരു പാട്ട് പാടുകയും ചെയ്തു. 2012ലായിരുന്നു ആഞ്ജനേയനുമായുള്ള താരത്തിന്റെ വിവാഹം. വിവാഹം കഴിഞ്ഞത് മുതൽ നിരവധി ഗോസിപ്പുകൾ താരത്തെ ചുറ്റിപ്പറ്റി നിറയുകയും വലിയ തോതിലുള്ള സൈബർ ആക്രമണവും വിമർശനവും താരത്തിന് നേരിടേണ്ടതായി വരികയും ചെയ്തു.

ആഞ്ജനേയന്റെ രണ്ടാം വിവാഹമാണ് അന്യമായുള്ളതെന്നും പണം കണ്ടാണ് അനന്യ ഇത്തരത്തിൽ ഒരു വിവാഹത്തിന് താല്പര്യം പ്രകടിപ്പിച്ചത് എന്നുമായിരുന്നു പരാമർശങ്ങളിൽ മുന്നിട്ട് നിന്നത്. ഇപ്പോൾ താരത്തിന്റെ ഒരു പഴയകാല ഇൻറർവ്യൂ ആണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. തൻറെ ദാമ്പത്യജീവിതം അധികനാൾ മുന്നോട്ട് പോകില്ല എന്ന് പറഞ്ഞവർക്ക് സ്വന്തം ജീവിതത്തിലൂടെ താരം മറുപടി നൽകിക്കൊണ്ടിരിക്കുകയാണ്. പെട്ടെന്ന് ഒരു ദിവസം പ്രണയം സംഭവിക്കുമോ എന്ന് ചോദിച്ചാൽ എൻറെ അനുഭവം വെച്ച് നടക്കും എന്നാണ് പറയാൻ കഴിയുന്നത്. തിരുവനന്തപുരത്ത് വെച്ചാണ് ഞങ്ങൾ ആദ്യമായി കണ്ടുമുട്ടുന്നത്. അതിനു മുൻപേ തന്നെ പ്രണയം മനസ്സിൽ ഉണ്ടായിരുന്നു എന്നാണ് ആഞ്ജനേയൻ വ്യക്തമാക്കുന്നത്.

ഞങ്ങൾ തമ്മിൽ വിവാഹം കഴിക്കണോ ജീവിക്കണോ സെപ്പറേറ്റ് ചെയ്യണോ എന്നൊക്കെയുള്ളത് രണ്ട് വ്യക്തികളുടെ ഇഷ്ടമാണ്. എൻറെ രണ്ടാമത്തെ പ്രണയമാണ് അനന്യ. ആദ്യത്തെ പ്രണയം വിവാഹത്തിലേക്ക് എത്തിയെങ്കിലും അത് പിരിഞ്ഞു പോവുകയായിരുന്നു. ഇപ്പോൾ അനന്യയോട് മാത്രമാണ് പ്രണയമെന്ന് ആഞ്ജനേയൻ വ്യക്തമാക്കുന്നു.നിശ്ചയം നടക്കുന്ന സമയത്ത് തന്നെ എനിക്ക് എല്ലാം അറിയാമായിരുന്നു എന്നും ഡിവോഴ്സ് ആകുമെന്ന് നേരത്തെ തന്നെ എന്നോട് പറഞ്ഞിരുന്നു എന്നും അനന്യ വ്യക്തമാക്കുന്നു. തന്റെ ഉള്ളിലെ ഈഗോ കൊണ്ടോ എന്തോ ഇത് വീട്ടുകാരോട് പറയുവാൻ താനാണ് മടിച്ചതെന്ന് അനന്യ വ്യക്തമാക്കുന്നു. എന്റെ ഒമ്പതാമത്തെ പ്രണയമാണ് ഏട്ടൻ എന്നും അനന്യ പറയുന്നു. ഒരിക്കലും അദ്ദേഹത്തിൻറെ പണം കണ്ടല്ല ഞാൻ പിന്നാലെ പോയത് എന്നും എൻറെ വീട്ടിൽ അത്യാവശ്യം സൗകര്യങ്ങളോടെയാണ് പപ്പ വളർത്തിയതെന്ന് അനന്യ വ്യക്തമാക്കുന്നു. കഴിഞ്ഞ കുറച്ച് നാളുകളായി അഭിനയ രംഗത്തും സോഷ്യൽ മീഡിയയിലും ഒന്നും അനന്യ കാണാഞ്ഞത് കൊണ്ട് ദാമ്പത്യം രണ്ടായി എന്നായിരുന്നു പലരും കരുതിയിരുന്നത്. എന്നാൽ അനന്യ തൻറെ സഹോദരൻറെ വിവാഹ ചടങ്ങുകളിൽ ആഞ്ജനേയനോടൊപ്പം തിളങ്ങി നിന്നപ്പോഴാണ് ഇവരുടെ ദാമ്പത്യജീവിതം ഇപ്പോഴും സന്തോഷകരമായി മുന്നോട്ട് പോകുന്നു എന്ന് വിമർശകർ മനസ്സിലാക്കുന്നത്.