“മമ്മൂട്ടിക്ക് സന്തോഷിക്കാം,നടനെന്ന നിലയിൽ മമ്മൂട്ടിക്ക് അഭിമാനിക്കാനും സാധിക്കുന്നു” – ജോൺ ബ്രിട്ടാസ്
1 min read

“മമ്മൂട്ടിക്ക് സന്തോഷിക്കാം,നടനെന്ന നിലയിൽ മമ്മൂട്ടിക്ക് അഭിമാനിക്കാനും സാധിക്കുന്നു” – ജോൺ ബ്രിട്ടാസ്

മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ റോഷാക്കിനെ കുറിച്ചുള്ള വാർത്തകൾ ആണ് ഇപ്പോൾ എവിടെയും കൂടുതലായും ശ്രദ്ധ നേടുന്നത്. ഈ ചിത്രത്തിലെ പ്രകടനത്തിന് മമ്മൂട്ടിക്ക് ആശംസകളുമായി നിരവധി ആളുകളായിരുന്നു രംഗത്തെത്തിയത്. ഇപ്പോൾ റോഷാക്കിനെ കുറിച്ച് കൈരളി ടിവിയിലെ പ്രധാന വ്യക്തിയായ ജോൺ ബ്രിട്ടാസ് കുറിക്കുന്ന വാക്കുകളാണ് ശ്രെദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഇക്കാര്യത്തെക്കുറിച്ച് ബ്രിട്ടാസ് കുറിച്ചത് ഇങ്ങനെയാണ്.. മുഴുവനായി സിനിമയോട് ഒരു അപരിചിതത്വം ഒക്കെ തോന്നുന്ന സമയത്ത് നമ്മൾ ഓർക്കണം പരീക്ഷണങ്ങൾ എത്രത്തോളം ലഹരിയായി കാണുന്ന മനുഷ്യൻ ഇങ്ങനെ ഒരു സിനിമ അല്ലാതെ വേറെ എന്താണ് ചെയ്യേണ്ടത് എന്നത്.

 

ഒരു പ്രൊഡ്യൂസർ എന്ന നിലയിൽ മമ്മൂട്ടിക്ക് സന്തോഷിക്കാം, നടനെന്ന നിലയിൽ മമ്മൂട്ടിക്ക് അഭിമാനിക്കാനും സാധിക്കുന്നു. ഇത്തരത്തിലൊരു ചിത്രം നിർമ്മിക്കാൻ ധൈര്യം കാണിച്ച മമ്മൂട്ടി എന്ന നിർമാതാവിനും പരീക്ഷണ സ്വഭാവമുള്ള സംവിധാനത്തിനും സാങ്കേതിക മികവുള്ള മേക്കിംഗിനും അഭിനന്ദനങ്ങൾ എന്നാണ് പറഞ്ഞത്. മമ്മൂട്ടിയുടെ പുതിയ നിർമ്മാണ കമ്പനിയുടെ ബാനറിൽ ഒരു ചിത്രം നിർമ്മിക്കുന്നു എന്നത് തന്നെ ഒരു വലിയ വാർത്തയാണ്. പിന്നീട് പോസ്റ്റ് ഇറങ്ങിയതോടെ റോഷാക്ക് എന്ന പേര് വലിയ രീതിയിൽ ചർച്ചയാവുകയും ചെയ്തു. മനശാസ്ത്രപരമായ ഒരു ടെസ്റ്റിന്റെ പേരാണ് റോഷാക്ക്. ഇത് അറിഞ്ഞതോടെയാണ് സൈക്കോളജിസ്റ്റായ ഹെർമൻ റോഷാക്ക് ആകും മലയാളികളുടെ ചർച്ചകളിൽ പോലും ഇടം നേടിയത്.

ട്രെയിലർ വന്നതോടെ മമ്മൂട്ടി വില്ലനോ നായകനോ എന്നതായിരുന്നു പിന്നീട് ആളുകൾ ചർച്ച ചെയ്ത്. എല്ലാ കാര്യങ്ങൾക്കും അവസാനം എന്നർത്ഥത്തിൽ എല്ലാ ചർച്ചകൾക്കും ഉത്തരമായിരുന്നു റോഷാക്ക് എന്ന ചിത്രം എന്നും ജോൺ ബ്രിട്ടാസ് പറയുന്നു. ചിത്രത്തിന് എവിടെ നിന്നും ലഭിക്കുന്നത് മികച്ച പ്രതികരണങ്ങൾ മാത്രമാണ്. ചിത്രം കണ്ടവരെല്ലാം ഒരേ സ്വരത്തിൽ പറയുന്നു ഇത് ഹോളിവുഡിനെ വെല്ലുന്ന തരത്തിലുള്ള ചിത്രമാണ് എന്ന്. വളരെ മനോഹരമായ മേക്കിങ്, ബിജിഎം ഒക്കെ ചിത്രത്തിന്റെ ഏറ്റവും മികച്ച പ്രത്യേകതകളാണ് എന്ന് ചിത്രം. കണ്ടവരുടെ മനസ്സിൽ നിന്നും ഇത് പോകില്ല എന്ന് ഒരേപോലെ തന്നെ ആളുകൾ പറയുന്നുണ്ട്. ചിത്രത്തിൽ ഓരോ കഥാപാത്രങ്ങളും തങ്ങൾക്ക് ലഭിച്ച വേഷണങ്ങൾ വളരെ മികച്ച രീതിയിൽ മനോഹരമായി തന്നെ ചെയ്തതായാണ് ഓരോരുത്തരും പറയുന്നത്.