ഞങ്ങൾ എന്താഗ്രഹിച്ചോ അതാണ് അവർ ചെയ്യുന്നത്: പേർളിയുടെയും ശ്രീനിഷിന്റെയും മാതാപിതാക്കൾ മനസ്സ് തുറക്കുന്നു
1 min read

ഞങ്ങൾ എന്താഗ്രഹിച്ചോ അതാണ് അവർ ചെയ്യുന്നത്: പേർളിയുടെയും ശ്രീനിഷിന്റെയും മാതാപിതാക്കൾ മനസ്സ് തുറക്കുന്നു

ടെലിവിഷൻ ഷോകളിൽ ഏറ്റവും ചർച്ച ചെയ്യപ്പെട്ട ഒരു ഷോയാണ് ബിഗ് ബോസ്  മലയാളം. മറ്റ് ഭാഷകളിൽ ആരംഭിച്ച് വളരെ സക്സസ്ഫുള്ളായ ശേഷമാണ് ബിഗ്‌ബോസ് മലയാളത്തിലേക്കും  ഒരു പതിപ്പ് കൊണ്ടു വന്നത്. ബിഗ് ബോസിന്റെ മലയാളം പതിപ്പ് ആരംഭിച്ച ആദ്യ വർഷം അതിൽ മത്സരാർഥികളായി എത്തി അവിടെ വെച്ച് തന്നെ പ്രണയത്തിലായി പുറത്ത് വന്ന് വിവാഹിതരാവുകയും ചെയ്ത താര ജോഡികളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. റിയാലിറ്റി ഷോപ്പിലും ഇത്തരത്തിലുള്ള പ്രണയം നാടകങ്ങൾ വിജയിക്കാൻ വേണ്ടി മത്സരാർത്ഥികൾ നടത്താറുണ്ട് എന്നാൽ പുതിയ പുതിയ ജീവിതത്തെ ഒന്നിച്ചതോടെ ഏവരെയും അമ്പരപ്പിക്കുകയായിരുന്നു.

മലയാളികളുടെ ഏറ്റവും ഇഷ്ടപ്പെട്ട സെലിബ്രിറ്റി ദമ്പതികൾ ആണ് ഇരുവരും.  തങ്ങളുടെ ആദ്യത്തെ സ്റ്റുഡിയോ പൂർത്തീകരിച്ചതിനു ശേഷം അതിഥികളായി മാതാപിതാക്കളെയാണ് കൊണ്ടുവന്നത് ഇപ്പോൾ ഇരുവരെയും കുറിച്ച് അവർ പറഞ്ഞ വാക്കുകൾ ആണ് ചർച്ചയാകുന്നത്. ഇരുവരും അടുത്ത സുഹൃത്തുക്കളാണ് അതു തന്നെയാണ് ഇവരുടെ വിജയവും സ്റ്റുഡിയോയിൽ മുരുകന്റെയും ഈശോയുടെയും ചിത്രങ്ങളാണ് ഇരുവരും പങ്കുവെച്ചത് അത് തന്നെയായിരുന്നു ഞങ്ങളുടെയും ആഗ്രഹം. മക്കൾ രണ്ടു പേരും ഈ മെയ്ഡ് ഫോർ ഈച്ച് ആണ് എന്നും അവർ അതു പോലെ തന്നെ മുന്നോട്ട് പോകട്ടെ എന്നുമാണ് രണ്ടു മാതാപിതാക്കളുടെയും ആഗ്രഹം. മുരുകൻ പടിയിൽ കയറി ഇരിക്കുന്നത് പോലെ ശ്രീനിയുടെയും പേളിയുടെയും ജീവിതത്തിൽ ഉയർച്ച പടികൾ ഉണ്ടാകട്ടെ എന്നാണ് ശ്രീനിഷിന്റെ അമ്മ പറഞ്ഞത്.

താൻ മുൻപും കുറെ സ്റ്റുഡിയോകളിൽ പോയിട്ടുണ്ട് ജോലിയും ചെയ്തിട്ടുണ്ട് എന്നാൽ ഇവിടെയും അതേ രീതിയിൽ തന്നെ നല്ല നിലവാരം പുലർത്താൻ പേളിയ്ക്കും ശ്രീനും കഴിഞ്ഞിട്ടുണ്ട്. എവിടെയും കോംപ്രമൈസ് ചെയ്യാത്ത നിലവാരം തന്നെയാണ് ഇരുവരും സ്റ്റുഡിയോയ്ക്ക് വേണ്ടി ചെയ്തിട്ടുള്ളത് അതു കൊണ്ടു തന്നെ ഇരുവരുടെയും ഈ ഉധ്യമത്തിലേക്ക് മോഹൻലാലും മമ്മൂട്ടിയും മഞ്ജു വാര്യർ മടക്കം വലിയ താരങ്ങൾ തന്നെ അതിഥികളായി എത്താൻ കഴിയട്ടെ എന്ന് മാതാപിതാക്കൾ ആശംസിച്ചു.  യൂട്യൂബ് ചാനലിലൂടെയാണ് ശ്രീനിയും പേർളി മാണിയും ഇപ്പോൾ ആരാധകർക്കിടയിൽ സജീവമായിട്ടുള്ളത് അവരുടെ വീഡിയോയ്ക്ക് എല്ലാം വളരെയധികം പ്രേക്ഷക സ്വീകാര്യതയും ലഭിക്കാറുണ്ട്.