മമ്മൂട്ടിയുടെ ‘കസബ’ തമിഴ് വേര്‍ഷന്‍ ഈ മാസം റിലീസിന്
1 min read

മമ്മൂട്ടിയുടെ ‘കസബ’ തമിഴ് വേര്‍ഷന്‍ ഈ മാസം റിലീസിന്

നിധിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്ത മലയാള ചിത്രമായ ‘കസബ’ തമിഴ് ഡബ് ഈ മാസം റിലീസിന് ഒരുങ്ങുന്നു. ‘സര്‍ക്കിള്‍’ എന്നാണ് തമിഴ് വേര്‍ഷന് നല്‍കിയിരിക്കുന്ന പേര്. കേരളാ ബോക്‌സ് ഓഫീസില്‍ ചിത്രത്തിന് വലിയ വിജയം നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ മമ്മൂട്ടി അവതരിപ്പിച്ച രാജന്‍ സക്കറിയ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. വര്‍ഷങ്ങള്‍ക്ക് ഇപ്പുറം കസബയുടെ തമിഴ് വെര്‍ഷന്‍ റിലീസ് ചെയ്യുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്. തമിഴ്‌നാട്ടില്‍ മാത്രമായിരിക്കും റിലീസ് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഈ മാസം 24ന് ചിത്രം തിയേറ്ററുകളില്‍ എത്തും.

Mammoottiyude Kasaba - Disney+ Hotstar

സിനിമയില്‍ നിരവധി പോലീസ് വേഷങ്ങള്‍ അവതരിപ്പിച്ച മമ്മൂട്ടിയുടെ ഏറെ വ്യത്യസ്ത പോലീസ് വേഷമായിരുന്നു കസബയിലേത്. ‘സര്‍ക്കിള്‍’ എന്നാണ് തമിഴ് വെര്‍ഷന്റെ പേര്. ഈ മാസം 24ന് ചിത്രം തിയറ്ററുകളില്‍ എത്തുമെന്ന് ഫ്രൈഡെ മാറ്റിനി ട്വീറ്റ് ചെയ്യുന്നു. തമിഴ്‌നാട്ടില്‍ മാത്രമായിരിക്കും റിലീസ് എന്നാണ് വിവരം. 2021ല്‍ കസബ തമിഴ് പതിപ്പ് വരുന്നുവെന്ന വാര്‍ത്തകള്‍ വന്നിരുന്നു. പിന്നാലെ ട്രെയിലറും പുറത്തിറക്കിയിരുന്നു.

Kasaba movie review: This Mammootty film revives a dangerous trend | Entertainment News,The Indian Express

2016ല്‍ ആണ് കസബ റിലീസ് ചെയ്തത്. മമ്മൂട്ടിയെ കൂടാതെ നേഹ സക്‌സേന, ജഗദീഷ്, സമ്പത്ത് രാജ്, വരലക്ഷ്മി ശരത്കുമാര്‍, മഖ്ബൂല്‍ സല്‍മാന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ഗുഡ് വില്‍ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മ്മിച്ച ചിത്രം സമീര്‍ ഹഖ് ആണ് ഛായാഗ്രഹണം നിര്‍വഹിച്ചത്. രാഹുല്‍ രാജ് സംഗീത സംവിധാനം ചെയ്ത ചിത്രത്തിന്റെ ചിത്രസംയോജനം മന്‍സൂര്‍ മുത്തൂട്ടി ആയിരുന്നു.

Kasaba (Circle) Tamil Dubbed Movie Updates | Mammootty | New Malayalam movie In Tamil Dubbed - YouTube

അതേസമയം, റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന ‘കണ്ണൂര്‍ സ്‌ക്വാഡ്’ എന്ന ചിത്രത്തിലാണ് മമ്മൂട്ടി നിലവില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. മുംബൈ ഷെഡ്യൂള്‍ അടുത്തിടെ പൂര്‍ത്തീകരിച്ച ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോള്‍ നടക്കുന്നത് വയനാട് ആണ്. ചിത്രത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രം എഎസ്‌ഐയാണ്. മുഹമ്മദ് റാഹില്‍ ആണ് മമ്മൂട്ടി ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ശബരീഷ് വര്‍മ, അസീസ് നെടുമങ്ങാട്, റോണി ഡേവിഡ് രാജ്, ദീപക് പറമ്പോല്‍, സജിന്‍ ചെറുകയില്‍, ജിബിന്‍ ഗോപിനാഥ് തുടങ്ങിയവരും ‘കണ്ണൂര്‍ സ്‌ക്വാഡി’ല്‍ വേഷമിടുന്നു.

Circle Tamil Trailer (2022), Mamooty, Varalakshmi, KASABA Tamil Trailer - YouTube