”അഭിനയം നിർത്താൻ തീരുമാനിച്ചതാണ്, ഇനി മുഖ്യമന്ത്രി അനുവദിച്ചാൽ മാത്രം അഭിനയിക്കും”; കെബി ​ഗണേഷ്കുമർ
1 min read

”അഭിനയം നിർത്താൻ തീരുമാനിച്ചതാണ്, ഇനി മുഖ്യമന്ത്രി അനുവദിച്ചാൽ മാത്രം അഭിനയിക്കും”; കെബി ​ഗണേഷ്കുമർ

തിയേറ്ററിൽ ഗംഭീര വിജയം നേടിക്കൊണ്ടിരിക്കുന്ന ‘നേര്’ എന്ന ചിത്രത്തിൽ ​ഗണേഷ് കുമാർ അവതരിപ്പിച്ച പൊലീസ് ഓഫീസറുടെ വേഷം വളരെ നന്നായിട്ടുണ്ടായിരുന്നു. പ്രേക്ഷകന് വളരെ സ്നേഹവും അടുപ്പവും തോന്നുന്ന നന്മയുള്ള ഒരു കഥാപാത്രമായാണ് അദ്ദേഹം സ്ക്രീനിന് മുൻപിലെത്തിയത്. ഇതിനിടെ മന്ത്രി ആയതിന് ശേഷവും അഭിനയം തുടരുമോ എന്ന ചോദ്യത്തോട് പ്രതികരിച്ചിരിക്കുകയാണ് നിയുക്ത മന്ത്രിയും നടനുമായ ഗണേഷ് കുമാർ.

നേരിൽ അഭിനയിക്കാനുണ്ടായ സാഹചര്യം അടക്കം പറഞ്ഞാണ് ഗണേഷ് പ്രതികരിച്ചിരിക്കുന്നത്. അഭിനയം നിർത്താൻ തീരുമാനിച്ചിരിക്കുമ്പോഴാണ് നേര് സിനിമയിലേക്ക് വിളിക്കുന്നത്. നേര് പോലുള്ള നല്ല ചിത്രങ്ങളിൽ മാത്രമേ ഇനി താൻ അഭിനയിക്കൂ. ദിലീപ് ചിത്രം ബാന്ദ്രയിൽ അഭിനയിച്ചത് മനസിന് വലിയ വിഷമമായി. സിനിമാഭിനയം അവസാനിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്ന സമയത്താണ് ജീത്തു ജോസഫിന്റെ വിളി വരുന്നത്.

ജീത്തു ജോസഫിന്റെ കഥ കേട്ടപ്പോൾ തന്നെ നേര് സിനിമയിൽ അഭിനയിക്കണം എന്ന് മനസിൽ ഉറപ്പിച്ചു. എന്നാൽ ഒരു വിദേശ യാത്രയുമായി ബന്ധപ്പെട്ട് ഡേറ്റിൽ പ്രശ്‌നമുണ്ടായിരുന്നു. അതുകൊണ്ട് അഭിനയിക്കാൻ എത്താൻ സാധിക്കുമോ എന്ന ആശങ്ക സംവിധായകൻ ജീത്തുവിനെ അറിയിച്ചു. തുടർന്ന് വിവരമറിഞ്ഞ മോഹൻലാൽ ഒരു കന്നഡ ചിത്രത്തിന്റെ തിയതി മാറ്റി വെച്ച് ചിത്രീകരണം നേരത്തെയാക്കി. ഇനി നല്ല വേഷം വന്നാൽ മുഖ്യമന്ത്രിയോട് ആലോചിച്ച് അദ്ദേഹം സമ്മതിക്കുകയാണെങ്കിൽ മാത്രം ചെയ്യും. മുഖ്യമന്ത്രിയോട് ആലോചിച്ച് അദ്ദേഹം സമ്മതിച്ചാൽ മാത്രമെ മന്ത്രിയ്ക്ക് അഭിനയിക്കാൻ പറ്റുയുള്ളൂ- ​ഗണേഷ് കുമാർ വ്യക്തമാക്കി.