“ലോക സിനിമയിൽ തന്നെ അത്ഭുതപ്പെടുത്തിയത് ആ നടനാണ്”: ബൈജു മനസ്സ് തുറക്കുന്നു
1 min read

“ലോക സിനിമയിൽ തന്നെ അത്ഭുതപ്പെടുത്തിയത് ആ നടനാണ്”: ബൈജു മനസ്സ് തുറക്കുന്നു


മലയാള സിനിമ ലോകത്തിന് ഒഴിച്ചു മാറ്റാൻ പറ്റാത്ത താരങ്ങളുടെ പട്ടികയിൽ വളരെ പ്രാധാന്യമുള്ള ഒരു നടനാണ് ബൈജു. വർഷങ്ങളായി സിനിമാ മേഖലയിൽ സജീവമായി നിൽക്കുന്ന ബൈജു സിനിമ മേഖലയിലേക്ക് ബാല താരമായി ആയിരുന്നു രംഗ പ്രവേശനം ചെയ്തത്. അഭിനയിക്കുന്ന ഓരോ കഥാപാത്രങ്ങളിലും വ്യത്യസ്ത കൊണ്ടു വരാൻ എന്നും ബൈജു ശ്രമിക്കാറുണ്ട്. അതു കൊണ്ടു തന്നെ അദ്ദേഹത്തിന് സിനിമയിലെ അവസരങ്ങളും കുറഞ്ഞിട്ടില്ല. മികച്ച ഒരു നടനാണ് ബൈജു എന്ന ഈ കാലയളവിൽ തന്നെ അദ്ദേഹം തെളിയിച്ചു കഴിഞ്ഞു. സിനിമയാണ് തനിക്ക് എല്ലാം നൽകിയത് എന്നും ബൈജു നേരത്തെ പറഞ്ഞിട്ടുണ്ട്.

എന്നാൽ സിനിമാ മേഖലയിൽ നിന്നും ഒരു ഇടവേള എടുത്ത ശേഷം ലൂസിഫർ എന്ന ചിത്രത്തിലൂടെ വീണ്ടും സിനിമയിൽ സജീവമായി നിൽക്കുന്ന ബൈജുവിന്റെ ഏറ്റവും പുതിയ ഇന്റർവ്യൂ ആണ് ഏവരുടെയും ശ്രദ്ധ നേടുന്നത്. ലോക സിനിമയിൽ തന്നെ അമ്പരപ്പിച്ച നടൻ ആരാണെന്ന് ബൈജു ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുകയാണ്. അത് മറ്റാരുമല്ല ജാക്കിചാൻ ആണ്. ഒരു നടനെ സംബന്ധിച്ചിടത്തോളം അഭിനയം മാത്രമല്ല ഫൈറ്റ് കൊണ്ടും എന്നും പ്രേക്ഷകരെ വിസ്മയിപ്പിക്കുകയാണ് ജാക്കിചാൻ. അതു പോലെ തന്നെ അമ്പരപ്പിക്കുന്ന ഫൈറ്റ് രംഗങ്ങൾക്കിടയിൽ ചിരിപ്പിക്കാനും അദ്ദേഹത്തിന്റെ സാധിക്കുന്നുണ്ട്. മറ്റൊരു നടനിലും ഇത്രയും വലിയ ക്വാളിറ്റി താൻ കണ്ടിട്ടില്ല എന്നാണ് ബൈജു പറയുന്നത്. ലോക സിനിമയിൽ തന്നെ അമ്പരപ്പിച്ച് നടനാണ് ജാക്കിചാൻ എന്നാണ് ബൈജുവിന്റെ അഭിപ്രായം.

അതു പോലെ തന്നെ മലയാള സിനിമയിലെ മോഹൻലാലിനെ കുറിച്ചും മമ്മൂട്ടിയെ കുറിച്ചും താരം പറയുന്നുണ്ട്. മോഹൻലാൽ എന്ന നടൻ അത്ഭുതപ്പെടുത്താറുണ്ട് അതേ സമയം മമ്മൂട്ടിയെ കുറിച്ച് പറഞ്ഞത് അദ്ദേഹം ഒരു ഭൂതമാണ് എന്നാണ്. ഭൂതത്തിന് ഏതു കഥാപാത്രമായി മാറാനുള്ള കഴിവുണ്ട് അതേ സമയം അത്ഭുതപ്പെടുത്തുന്നത് മോഹൻലാൽ ആണ്. ആർക്കും ചെയ്യാൻ പറ്റാത്ത കഥാപാത്രങ്ങളെയാണ് മോഹൻലാൽ എപ്പോഴും ചെയ്യുന്നത്. താരത്തിന്റെ ഓരോ സിനിമകളും പുറത്തിറങ്ങുമ്പോൾ വ്യത്യസ്തമായത് എന്തെങ്കിലും ആ ചിത്രത്തിലെപ്പോഴും ഉണ്ടാകാറുണ്ട്. പ്രേക്ഷകരുടെ ഏറ്റവും ഇഷ്ടപ്പെട്ട താരങ്ങളിൽ ഒരാളായി ഇപ്പോൾ ബൈജു തുടർന്ന് കൊണ്ടിരിക്കുകയാണ്.