‘സര്‍പ്പാട്ട പരമ്പരൈ’യ്ക്ക് രണ്ടാം ഭാഗം, ചിത്രം തിയേറ്ററിൽ റിലീസ് ചെയ്യും
1 min read

‘സര്‍പ്പാട്ട പരമ്പരൈ’യ്ക്ക് രണ്ടാം ഭാഗം, ചിത്രം തിയേറ്ററിൽ റിലീസ് ചെയ്യും


2021ൽ പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്ത  ചിത്രമായിരുന്നു ‘സര്‍പ്പാട്ട പരമ്പരൈ’. മികച്ച അഭിപ്രായം നേടിയെടുത്ത ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നു എന്ന വാർത്ത നിർമ്മാതാക്കൾ പുറത്തു വിട്ടിരിക്കുകയാണ് . സംവിധായകൻ പാ രഞ്ജിത്തിനൊപ്പം ജതിൻ സേത്തിയും ചേർന്ന് ‘സര്‍പ്പാട്ട പരമ്പരൈ’യുടെ രണ്ടാം ഭാഗം നിർമ്മിക്കുമെന്ന വാർത്തയാണ് ഔദ്യോഗികമായി പുറത്ത് വിട്ടത് . പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്ത കബിലൻ എന്ന കഥാപാത്രത്തെ വീണ്ടും ആരാധകർക്ക് മുന്നിലേക്ക് എത്തിക്കുന്നതിലുള്ള  സന്തോഷത്തിലാണ് നടൻ ആര്യ. രണ്ടാം ഭാഗം തിയേറ്ററിൽ ആണ് റിലീസ് എന്നും സംവിധായകൻ വെളിപ്പെടുത്തി.

താരങ്ങളുടെ അഭിനയ മികവുകൊണ്ട് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ചിത്രമായിരുന്നു ‘സര്‍പ്പാട്ട പരമ്പരൈ”. ‘ഞാൻ എന്ന നടന്റെ സിനിമ ജീവിതത്തിലെ നാഴികക്കല്ലായ ചിത്രമാണ് ‘സര്‍പ്പാട്ട പരമ്പരൈ’. അതിന്റെ തുടർ ഭാഗം കൊണ്ടു വരുന്നത് എനിക്ക് ഒരു ബഹുമതിയും വെല്ലു വിളിയുമാണ്, ഷൂട്ടിംഗ് ആരംഭിക്കാൻ ഞങ്ങൾ കാത്തിരിക്കുകയാണ് ‘. ആര്യ പറഞ്ഞു. ‘സര്‍പ്പാട്ട പരമ്പരൈ’ ഞാൻ വളരെ ആസ്വദിച്ച് ചെയ്ത ഒരു സിനിമയാണ്. എനിക്ക് ലഭിച്ച പ്രേക്ഷക പ്രതികരണം അത്ര വലുതായിരുന്നു. ഇപ്രാവശ്യം സിനിമ ആദ്യം തന്നെ തിയേറ്ററിൽ റിലീസ് ചെയ്യാനാണ് തീരുമാനം ‘. പാ രഞ്ജിത്ത് പറഞ്ഞു. ചിത്രത്തിന്റെ ആദ്യ ഭാഗം റിലീസ് ചെയ്തത് ആമസോൺ പ്രൈമിലാണ് .

കൊവിഡ് സമയം ആയതിനാൽ ചിത്രം തിയേറ്ററിൽ റിലീസ് ചെയ്യാൻ സാധിച്ചിരുന്നില്ല.  എന്നാൽ  ഒടിടിയിൽ ചിത്രം കണ്ട പ്രേക്ഷകരെല്ലാം ഏറെ പ്രശംസിക്കപ്പെടുകയും ആ സമയത്ത് ഏറ്റവും കൂടുതൽ ആളുകൾ സ്ട്രീം ചെയ്ത സിനിമയായി ‘സര്‍പ്പാട്ട പരമ്പരൈ’ മാറുകയും ചെയ്തിരുന്നു. താരങ്ങൾ മത്സരിച്ചായിരുന്നു ചിത്രത്തിൽ അഭിനയിച്ചത് എന്നാണ് ആരാധകരുടെ അഭിപ്രായം.  80കളില്‍ ചെന്നൈയിലെ ആളുകള്‍ക്കിടയിലുള്ള ബോക്സിങ് താല്‍പര്യത്തെ ചുറ്റിപറ്റിയാണ്  ‘സര്‍പ്പാട്ട പരമ്പരൈ’ എന്ന ചിത്രത്തിന്റെ കഥ മുന്നോട്ട് പോകുന്നത്. ചിത്രത്തില്‍ സന്തോഷ് പ്രതാപ്, ഷബീര്‍ കല്ലരക്കല്‍, ജോണ്‍ കൊക്കെന്‍, പശുപതി, കലയ്യരസന്‍ എന്നി പ്രമുഖ താരങ്ങളാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് കൈയ്യടി നേടിയത് . കെ 9 സ്റ്റുഡിയോസ് നിര്‍മ്മിച്ച ചിത്രത്തിന്റെ സംഗീതം ഒരുക്കിയത് സന്തോഷ് നാരായണനാണ്. മുരളി ജി ചിത്രത്തിന്റെ ഛായാഗ്രഹകന്‍.

,