‘ഹിന്ദി ബിഗ് ബോസിലേക്ക് ക്ഷണം വന്നു’; പോകാത്തതിന്റെ കാരണം വ്യക്തമാക്കി റോബിന്‍ രാധാകൃഷ്ണന്‍
1 min read

‘ഹിന്ദി ബിഗ് ബോസിലേക്ക് ക്ഷണം വന്നു’; പോകാത്തതിന്റെ കാരണം വ്യക്തമാക്കി റോബിന്‍ രാധാകൃഷ്ണന്‍

മലയാളം ബിഗ് ബോസ് സീസണ്‍ നാലില്‍ ഉണ്ടായിരുന്ന മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍. മലയാളം ബിഗ് ബോസ് ചരിത്രത്തില്‍ ഇത്രയേറെ ഫാന്‍ ബേസ് സ്വന്തമാക്കിയ മറ്റൊരു താരമില്ല. എല്ലാവരും ഒരു പോലെ ഇഷ്ടപ്പെട്ട ഒരാളായിരുന്നു റോബിന്‍. അടുത്തിടെ ആയിരുന്നു റോബിന്റെ വിവാഹ നിശ്ചയം നടന്നത്. മോഡലും നടിയുമായ ആരതി പൊടിയാണ് വധു.

Bigg Boss Malayalam 4 fame Robin Radhakrishnan meets with an accident after  car slipped into a rift, escapes unhurt - Times of India

ഇപ്പോഴിതാ തനിക്ക് ഹിന്ദി ബിഗ് ബോസിലേക്ക് ക്ഷണം വന്നിരുന്നുവെന്ന് പറയുകയാണ് റോബിന്‍. ‘ഹിന്ദി ബിഗ് ബോസിലേക്ക് എന്നെ വിളിച്ചിരുന്നു. പക്ഷെ എനിക്ക് ഹിന്ദി അറിയില്ലാത്തതുകൊണ്ട് പോയില്ല. ആരതി പോകാന്‍ പറഞ്ഞു. പക്ഷേ എനിക്ക് ഹിന്ദി സംസാരിക്കാന്‍ അറിയാത്തതുകൊണ്ട് കോണ്‍ഫിഡന്‍സില്ല. സംസാരിക്കാന്‍ അറിയാതെ പോയി ഞാന്‍ എന്ത് ചെയ്യാനാ’, എന്ന് റോബിന്‍ പറഞ്ഞു.

Bigg Boss season 4 fame Dr Robin Radhakrishnan reveals about his bone tumor  robin arati podi love story | Dr Robin Radhakrishnan: തലയുടെ പിൻഭാ​ഗത്ത്  മുഴയുണ്ട്; തലച്ചോറിലായാൽ സർജറി ചെയ്യണം; ഡോ ...

ആരതി പൊടി സീസണ്‍ അഞ്ചില്‍ ഉണ്ടാകുമെന്ന തരത്തിലുള്ള വാര്‍ത്തകളോടും ഇരുവരും പ്രതികരിച്ചു. കോള്‍ വന്നിരുന്നുവെന്നും പക്ഷേ ഒട്ടും താല്പര്യമില്ല എന്നാണ് ആരതി പറഞ്ഞത്. റോബിന് താല്പര്യം ഉണ്ടെങ്കില്‍ പൊയ്‌ക്കോട്ടെ എന്നും ആരതി വ്യക്തമാക്കി.

Bigg Boss Malayalam 4 fame Robin Radhakrishnan stuns in his new 'Kalippan'  look; see pics from latest photoshoot - Times of India

അതേസമയം, തന്റെ വിവാഹ നിശ്ചയത്തിന് പിന്നാലെ വന്ന വിമര്‍ശനങ്ങളോടും റോബിന്‍ തുറന്നു പറഞ്ഞു. ‘ഹെല്‍ത്തിയായിട്ട് വിമര്‍ശിച്ചാല്‍ പോരെ. അത് ഞങ്ങള്‍ സ്വീകരിക്കും. ഞാന്‍ വിചാരിച്ചതിനും അപ്പുറമായി മനോഹരമായി എന്‍ഗേജ്‌മെന്റ് നടന്നു. ഞാന്‍ 32 വയസുവരെ വെയ്റ്റ് ചെയ്തതിന് അര്‍ഥമുണ്ടായി. ദൈവം എനിക്ക് നല്ലത് കരുതിവെച്ചിരുന്നത് കൊണ്ടാണ് വിവാഹം വൈകിയത്. എന്റെ പെണ്ണിനെ പ്രൊട്ടക്ട് ചെയ്യേണ്ടത് എന്റെ ഉത്തരവാദിത്വമാണ്. മൂക്കാമണ്ട സ്റ്റേറ്റ്‌മെന്റ് തെറ്റായിപോയിയെന്ന് പലരും പറഞ്ഞു. പക്ഷെ ഞാന്‍ പ്രതികരിക്കും. എന്റെ പെണ്ണിനെയാണ് പറഞ്ഞത്. എന്നെപോലെ പറയാന്‍ എത്ര സെലിബ്രിറ്റികള്‍ക്ക് ചങ്കൂറ്റമുണ്ട്?

Exclusive! Bigg Boss Malayalam 4 fame Dr Robin Radhakrishnan to debut as  hero, to pick from two scripts

എല്ലാവരും ഡിപ്ലോമാറ്റിക്കായിട്ടല്ലേ സംസാരിക്കുന്നത്. എന്റെ എന്‍?ഗേജ്‌മെന്റിന് ഞാന്‍ അലറിയത് എന്റെ ഫങ്ഷനായതുകൊണ്ടാണ്. അത് എന്റെ വ്യക്തിപരമായ കാര്യം. പലരും എന്നോട് മാറാന്‍ ആവശ്യപ്പെടുന്നുണ്ട്. പക്ഷെ ഞാന്‍ മാറില്ല. കല്യാണത്തിനും ഞാന്‍ അലറും’, എന്നും റോബിന്‍ പറയുന്നു.