24 Dec, 2024
1 min read

‘പിന്നേ, വീട് നന്നാക്കാനാണല്ലോ പെണ്ണ് വന്ന് കയറുന്നത്’; പ്രോമോ വീഡിയോയുമായി മലയാള ചിത്രം ‘മഹാറാണി’

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന പുതിയ ചിത്രമാണ് മഹാറാണി. സംവിധാനം ജി മാര്‍ത്താണ്ഡനാണ് നിര്‍വഹിക്കുന്നത്. ഷൈന്‍ ടോം ചാക്കോയും റോഷൻ മാത്യുവും പ്രധാന വേഷത്തിലെത്തുന്നു. ഇപ്പോഴിതാ പ്രേക്ഷകരിൽ കൗതുകമുണർത്തി മഹാറാണിയുടെ ക്യാരക്ട്ടർ പ്രോമോ പുറത്തിറങ്ങി. നിഷാ സാരംഗ് അവതരിപ്പിക്കുന്ന മംഗളം എന്ന കഥാപാത്രത്തിന്റെ പ്രമോയാണിത്. വളരെ ശക്തമായ ഒരു കഥാപാത്രമാണ് മംഗളമെന്നും, നിഷ സാരംഗിന്റെ വേറിട്ട കഥാപാത്രമായിരിക്കും ഇതെന്നും ക്യാരക്ട്ടർ പ്രോമോ സൂചന നൽകുന്നുണ്ട്. നവംബര്‍ 24ന് മഹാറാണി തീയറ്ററുകളിലെത്തുന്നു. ‘ഇഷ്ക്’, ‘അടി’ എന്നീ ചിത്രങ്ങളുടെ രചയിതാവായ രതീഷ്‌ രവി […]

1 min read

മനം കവർന്ന് ‘കാഥികനി’ലെ ബംഗാളി ഗാനം; ധുനുചി നൃത്ത ചുവടുകളുമായി വിസ്മയിപ്പിച്ച് കേതകി

ദുർഗ്ഗാദേവിക്കുള്ള സമർപ്പണമായി അവതരിപ്പിക്കുന്ന ധുനുചി നൃത്ത ചുവടുകളുമായി ഏവരുടേയും മനം കവർന്ന് നടി കേതകി നാരായൺ. ശ്രദ്ധേയ സംവിധായകനായ ജയരാജ് കഥയും തിരക്കഥയും സംഭാഷണവുമൊരുക്കി സംവിധാനം ചെയ്യുന്ന ‘കാഥികൻ’ എന്ന സിനിമയിലേതായി എത്തിയിരിക്കുന്ന ‘ജീവഥാഹൂ…’ എന്നു തുടങ്ങുന്ന ഗാനം ഏവരുടേയും ശ്രദ്ധ നേടിയിരിക്കുകയാണ്. തരുൺ കുമാർ സിൻഹയുടെ വരികള്‍ക്ക് സഞ്ജോയ് സലിൽ ചൗധരിയാണ് സംഗീതം. അന്താരാ സലിൽ ചൗധരിയാണ് ഗാനം ആലപിച്ചിരിക്കുന്നത്.   ഗവ. ചിൽഡ്രൻസ് ഹോമിലെ സൂപ്രണ്ടായി കരിയറിലെ വേറിട്ട വേഷത്തിൽ നടൻ ഉണ്ണി മുകുന്ദൻ […]

1 min read

“ഇതൊക്കെ ഏതേലും പെൺകുട്ടികൾ കാട്ടണ പണിയാണോ..!!” ഫുട്ബോള്‍ സ്റ്റേഡിയത്തിലെ ആഘോഷ ആരവങ്ങളുമായി ‘ശേഷം മൈക്കിൽ ഫാത്തിമ’ ഒഫീഷ്യൽ ട്രെയിലർ..!!

ഫുട്ബോൾ കമന്ററി പറയുന്ന പെൺകുട്ടി എന്ന അപൂർവ്വങ്ങളിൽ അപൂർവ്വമായൊരു കഥാപാത്രമായി നടി കല്യാണി പ്രിയദർശൻ എത്തുന്ന ‘ശേഷം മൈക്കിൽ ഫാത്തിമ’ എന്ന സിനിമയുടെ ഏറെ രസകരവും മനോഹരവുമായ ട്രെയിലർ പുറത്തിറങ്ങി. ഒരു ഫുട്ബോള്‍ മത്സരം പോലെ ആഘോഷ ആരവങ്ങള്‍ നിറഞ്ഞതാണ് സിനിമയിലെ ഓരോ സീനുകളും എന്ന സൂചന നൽകുന്നതാണ് ട്രെയിലർ. മലപ്പുറം ഭാഷ സംസാരിച്ച് കസറുന്ന ഫാത്തിമ എന്ന കഥാപാത്രം കല്യാണിയുടെ കരിയറിലെ തന്നെ ഏറെ പ്രത്യേകതകള്‍ നിറഞ്ഞതും പുതുമയുള്ളതും ആയിരിക്കുമെന്നാണ് ട്രെയിലർ കാണുമ്പോള്‍ മനസ്സിലാക്കാനാകുന്നത്. മലയാളത്തിൽ […]

1 min read

സ്റ്റൈലിഷ് ലുക്കിൽ മമ്മൂട്ടി… !! ബസൂക്ക ഫസ്റ്റ് ലുക്ക് പുറത്ത്

മലയാളികൾ മെഗാസ്റ്റാർ എന്ന വിളിച്ച ഒരു നടനേയുള്ളു, അത് മമ്മൂട്ടിയാണ്. കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി പ്രേക്ഷകരെ വിസ്‍മയിപ്പിച്ചു കൊണ്ടിരിക്കുകയാണ് നടൻ.ഈ വർഷവും ഒരുപിടി വ്യത്യസ്ത വേഷങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിക്കുകയാണ്. മമ്മൂ‌ട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ബസൂക്ക’. പേരിലെ കൗതുകം കൊണ്ടു തന്നെ പ്രഖ്യാപനം മുതൽ ശ്രദ്ധനേടിയ മമ്മൂ‌ട്ടി ചിത്രം സംവിധാനം ചെയ്യുന്നത് ഡിനോ ഡെന്നിസ് ആണ്. മമ്മൂട്ടി ഒരു സ്റ്റൈലൻ ഗെറ്റപ്പിലാകും ബസൂക്കയിൽ എത്തുക എന്ന് അപ്ഡേറ്റുകളിൽ നിന്നും നേരത്തെ വ്യക്തമായിരുന്നു. ഇപ്പോഴിതാ അത് […]

1 min read

ഇനി രാജാവിന്റെ വരവ്….!! “എമ്പുരാൻ” ഫസ്റ്റ് ലുക്ക് പോസ്റ്റർ

മോഹന്‍ലാലിന്‍റെ അപ്കമിംഗ് ഫിലിമോഗ്രഫിയില്‍ ഏറ്റവും പ്രേക്ഷകശ്രദ്ധ നേടിയിട്ടുള്ള ഒന്നാണ് എമ്പുരാന്‍. പൃഥ്വിരാജിന്‍റെ സംവിധാന അരങ്ങേറ്റമായിരുന്ന, വമ്പന്‍ വിജയം നേടിയ ലൂസിഫറിന്‍റെ രണ്ടാം ഭാഗമായി എത്തുന്ന ചിത്രം. ലൂസിഫര്‍ വിജയത്തിന് തൊട്ടുപിന്നാലെ പ്രഖ്യാപിച്ചിരുന്ന ചിത്രം കൊവിഡ് പശ്ചാത്തലത്തില്‍ മുന്നോട്ട് നീങ്ങിയ പ്രോജക്റ്റുകളില്‍ ഒന്നാണ്. മോഹൻലാൽ- പൃഥ്വിരാജ് കൂട്ടുകെട്ടിന്റെ മൂന്നാമത് ചിത്രമാണിത്. ഇതുരണ്ടും കൂടാതെ ബ്രോ-ഡാഡിക്ക് വേണ്ടിയും ഇവർ ഒന്നിച്ചിരുന്നു. ലഡാക്കിലാണ് ആദ്യ ഷെഡ്യൂളിന്റെ പൂർത്തീകരണം. പൃഥ്വിരാജ് മൂന്നാമത് സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ മുരളി ഗോപിയുടേതാണ്. സായിദ് മസൂദ് […]

1 min read

കത്തനാരെ കാണാൻ എമ്പുരാൻ എത്തിയപ്പോൾ ..!! ചിത്രങ്ങൾ വൈറൽ

ചരിത്രത്തിന്‍റെ താളുകളിൽ ഏറെ സ്ഥാനം പിടിച്ചിട്ടുള്ള കഥയാണ് കടമറ്റത്തു കത്തനാർ . എന്നും പ്രേക്ഷകർക്കിടയിൽ കൌതുകമായ ഈ കഥ ആധുനിക സാങ്കേതികവിദ്യകളുടെയും മികച്ച അണിയറ പ്രവർത്തകരുടേയും പിൻബലത്തോടെ ചലച്ചിത്രാവിഷ്ക്കാരമാകുകയാണ്. കത്തനാർ ദ വൈല്‍ഡ് സോസറര്‍ എന്ന ടാഗ് ലൈനോടെയാണ് ഈ ചിത്രമൊരുങ്ങുന്നത്. മലയാള സിനിമയിലെ വമ്പൻ ചലച്ചിത്ര നിർമ്മാണ സ്ഥാപനമായ ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ഈ ചിത്രം നിർമ്മിക്കുന്നത്. വലിയ ക്യാൻവാസിലാണ് കത്തനാര്‍ ഒരുങ്ങുന്നത്. കത്തനാര്‍ ജയസൂര്യയുടെ ബിഗ് ബജറ്റ് ചിത്രമാണ് എന്ന ഒരു […]

1 min read

ആരാധകരുടെ കാത്തിരിപ്പുകള്‍ക്ക് ഒടുവില്‍ ആ റിപ്പോര്‍ട്ട്… “സലാർ” NEW UPDATE

പ്രഭാസിനെ നായകനായി, കെജിഎഫ്, കാന്താര എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരണ്ടൂർ നിർമ്മിക്കുന്ന ‘സലാർ’ (Salaar) സംവിധാനം ചെയ്യുന്നത് പ്രശാന്ത് നീലാണ്. പ്രശാന്ത് നീലും പ്രഭാസും ഒരു ചിത്രത്തിനായി ഒന്നിക്കുമ്പോള്‍ വൻ പ്രതീക്ഷകളുമാണ്. സലാറിന്റെ പുതിയൊരു അപ്ഡ‍േറ്റാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. ഡിസംബര്‍ ഒന്നിന് പ്രഭാസിന്റെ സലാറിന്റെ ട്രെയിലര്‍ പുറത്തുവിടും എന്നതാണ് പുതിയ അപ്‍ഡേറ്റ്.ഡിസംബര്‍ 22നാണ് സലാറിന്റെ റിലീസ്. ഒടിടി റൈറ്റ്‍സിന് സലാറിന് 160 കോടി രൂപയാണ് ലഭിച്ചത് എന്നാണ് പുതിയ റിപ്പോര്‍ട്ട്. […]

1 min read

ടൊവിനോ തോമസ് ചിത്രം ‘നടികര്‍ തിലകത്തിന്’ വന്‍ നേട്ടം.!

മിന്നല്‍ മുരളി, തല്ലുമാല, അജയൻ്റെ രണ്ടാം മോഷണം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ടൊവിനോ തോമസ് നായകനാകുന്ന ചിത്രമാണ് ‘നടികര്‍ തിലകം’. ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിന് ജൂലൈയിൽ ആയിരുന്നു ആരംഭമായത്.ഡ്രൈവിംഗ് ലൈസന്‍സ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ചിത്രം അലന്‍ ആന്റണി, അനൂപ് വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഗോഡ്‌സ്പീഡാണ് നിര്‍മിക്കുന്നത്.   പുഷ്പ – ദ റൈസ് പാര്‍ട്ട് 1 ഉള്‍പ്പെടെ ഒട്ടേറെ ജനപ്രിയ ചിത്രങ്ങള്‍ നിര്‍മിച്ച മൈത്രി […]

1 min read

“എമ്പുരാൻ” സെറ്റ് വർക്ക് പുരോഗമിക്കുന്നു …! പൃഥ്വിയും സംഘവും യുകെയില്‍

മോഹൻലാലിനെ നായകനാക്കി പൃഥ്‌വിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ലൂസിഫർ മലയാള സിനിമയിൽ ഒരു തരംഗം തന്നെ സൃഷ്ടിച്ചിരുന്നു. ഇപ്പോളിതാ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ ഒരുക്കുന്നതിന്റെ തിരക്കുകളിലാണ് താരം. സ്റ്റീഫൻ നെടുമ്പള്ളിയായി മോഹൻലാൽ നിറഞ്ഞാടിയ ‘ലൂസിഫർ’ മലയാളത്തിലെ ബ്ലോക്ബസ്റ്ററുകളിൽ ഒന്നാണ്. മലയാളികൾ ഒന്നടങ്കം ഏറെ നാളായി കാത്തിരിക്കുന്ന സിനിമയാണ് ‘എമ്പുരാൻ’. സിനിമയുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമാകാറുണ്ട്. 2019 ല്‍ ലൂസിഫര്‍ വിജയമായതിന് ശേഷം പ്രഖ്യാപിക്കപ്പെട്ട സിനിമയുടെ ചിത്രീകരണം അണിയറക്കാര്‍ക്ക് ആരംഭിക്കാന്‍ കഴിഞ്ഞത് […]

1 min read

ദുല്‍ഖറിന് നറുക്ക് വീണത് ആ താരം പിൻമാറിയതിനാല്‍… ! കമൽ ഹാസൻ ചിത്രത്തിൽ ദുൽഖർ എത്തിയത് ഇങ്ങനെ

ഉലകനായകൻ കമല്‍ഹാസൻ വീണ്ടും മണിരത്നത്തിന്റെ സംവിധാനത്തില്‍ നായകനാകുന്നു എന്ന പ്രഖ്യാപനം വൻ ചര്‍ച്ചയായിരുന്നു. നടൻ കമല്‍ഹാസൻ മണിരത്നവുമായി ഒന്നിക്കുമ്പോള്‍ ചിത്രം വൻ ഹിറ്റാകുമെന്ന് ആരാധകര്‍ ഉറപ്പിക്കുന്നു. ഇന്നലെ പുറത്തുവിട്ട ടൈറ്റില്‍ അനൗണ്‍സ്‍മെന്റ് വീഡിയോയും ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ദുല്‍ഖറും കമല്‍ഹാസനൊപ്പം എത്തുന്ന ചിത്രത്തിനെ കുറിച്ച് മറ്റൊരു റിപ്പോര്‍ട്ടാണ് ചര്‍ച്ചയാകുന്നത്. മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ ദുല്‍ഖറിനെയായിരുന്നില്ല തുടക്കത്തില്‍ മണിരത്നം ആലോചിച്ചത് എന്നാണ് റിപ്പോര്‍ട്ട്. കമല്‍ഹാസൻ നായകനാകുന്ന തഗ് ലൈഫെന്ന ചിത്രത്തിലേക്ക് തമിഴ് യുവ നായകൻ ചിമ്പുവിനെയാണ് ആദ്യം പരിഗണിച്ചത് എന്നാണ് റിപ്പോര്‍ട്ട്. […]