മനം കവർന്ന് ‘കാഥികനി’ലെ ബംഗാളി ഗാനം; ധുനുചി നൃത്ത ചുവടുകളുമായി വിസ്മയിപ്പിച്ച് കേതകി
1 min read

മനം കവർന്ന് ‘കാഥികനി’ലെ ബംഗാളി ഗാനം; ധുനുചി നൃത്ത ചുവടുകളുമായി വിസ്മയിപ്പിച്ച് കേതകി

ദുർഗ്ഗാദേവിക്കുള്ള സമർപ്പണമായി അവതരിപ്പിക്കുന്ന ധുനുചി നൃത്ത ചുവടുകളുമായി ഏവരുടേയും മനം കവർന്ന് നടി കേതകി നാരായൺ. ശ്രദ്ധേയ സംവിധായകനായ ജയരാജ് കഥയും തിരക്കഥയും സംഭാഷണവുമൊരുക്കി സംവിധാനം ചെയ്യുന്ന ‘കാഥികൻ’ എന്ന സിനിമയിലേതായി എത്തിയിരിക്കുന്ന ‘ജീവഥാഹൂ…’ എന്നു തുടങ്ങുന്ന ഗാനം ഏവരുടേയും ശ്രദ്ധ നേടിയിരിക്കുകയാണ്. തരുൺ കുമാർ സിൻഹയുടെ വരികള്‍ക്ക് സഞ്ജോയ് സലിൽ ചൗധരിയാണ് സംഗീതം. അന്താരാ സലിൽ ചൗധരിയാണ് ഗാനം ആലപിച്ചിരിക്കുന്നത്.

 

ഗവ. ചിൽഡ്രൻസ് ഹോമിലെ സൂപ്രണ്ടായി കരിയറിലെ വേറിട്ട വേഷത്തിൽ നടൻ ഉണ്ണി മുകുന്ദൻ ചിത്രത്തിലെത്തുമ്പോള്‍ കഥാപ്രസംഗ രംഗത്തെ ശ്രദ്ധേയനായ വ്യക്തിത്വമായി നടൻ മുകേഷ് സിനിമയിലുണ്ട്. സിനിമയുടേതായി എത്തിയിരുന്ന ഒഫീഷ്യൽ ടീസർ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നതാണ്.

ഒട്ടേറെ സിനിമകളിൽ മാസ്, ആക്ഷൻ കഥാപാത്രങ്ങളായി എത്തിയിട്ടുള്ള ഉണ്ണി മുകുന്ദൻ കരിയറിൽ തന്നെ ഇതുവരെ ചെയ്യാത്ത തരത്തിലുള്ളൊരു വേഷത്തിലാണ് ചിത്രത്തിലെത്തുന്നതെന്നാണ് ടീസർ നൽകിയിട്ടുള്ള സൂചന. ഏറെ അഭിനയ പ്രാധാന്യമുള്ളൊരു കഥാപാത്രമാണ് താരത്തിന്‍റേതെന്നാണ് അറിയാൻ കഴിയുന്നത്.  വൈഡ് സ്ക്രീൻ മീഡിയ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ഡോ. മനോജ് ഗോവിന്ദ്, ജയരാജ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ കേതകി നാരായൺ, സബിത ജയരാജ്, കൃഷ്ണാനന്ദ്, മനോജ് ഗോവിന്ദൻ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. ഡിസംബർ ഒന്നിനാണ് ചിത്രത്തിന്‍റെ റിലീസ്.

 

ഛായാഗ്രഹണം: ഷാജി കുമാർ, ഗാനരചന: വയലാർ ശരത്ചന്ദ്ര വർമ്മ, സംഗീത സംവിധാനം: സഞ്ജോയ് ചൗധരി, എഡിറ്റർ: വിപിൻ വിശ്വകർമ്മ, പ്രൊഡക്ഷൻ കൺട്രോളർ: സജി കോട്ടയം, ആർട്ട്: മജീഷ് ചേർത്തല,മേക്കപ്പ്: ലിബിൻ മോഹനൻ, കോസ്റ്റ്യൂംസ്: ഫെമിന ജബ്ബാർ, സൗണ്ട്: വിനോദ് പി ശിവറാം, കളറിസ്റ്റ്: പോയറ്റിക്, പിആർഒ: എഎസ് ദിനേശ്, സ്റ്റിൽസ്: ജയപ്രകാശ്, ഡിസൈൻ: എസ്കെഡി ഡിസൈൻ ഫാക്‌ടറി, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്‍റ്.