25 Feb, 2025
1 min read

റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രം ‘സിദ്ദി’യുടെ റൊമാന്റിക് ഗാനം ‘കുഞ്ചാക്കോ ബോബൻ’ പുറത്തുവിടും

അജി ജോൺ, ഐ. എം വിജയൻ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ‘സിദ്ദി’ എന്ന റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രത്തിന്റെ ഗാനം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിടാൻ ഒരുങ്ങി മലയാളത്തിന്റെ സ്വന്തം കുഞ്ചാക്കോ ബോബൻ. ചിത്രത്തിലെ മനോഹരമായ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത് സംഗീത സംവിധായകൻ രമേഷ് നാരായണൻ ആണ്.നിരവധി ഗാനങ്ങളുള്ള ചിത്രത്തിലെ “ഒരു മാത്ര നിൻ…” എന്ന് തുടങ്ങുന്ന റൊമാന്റിക് ഗാനമാണ് 07,01,22 വെള്ളിയാഴ്ച 12.30 PMന് കുഞ്ചാക്കോ ബോബൻ സോഷ്യൽ മീഡിയ പേജുകളിലൂടെ റിലീസ് ചെയ്യാനൊരുങ്ങുന്നത്. വിനായക് ശശികുമാർ രചന നിർവഹിച്ച് […]

1 min read

ലക്ഷകണക്കിന് കാഴ്ചക്കാരെ സ്വന്തമാക്കി ‘സിദ്ദി’ ചിത്രത്തിന്റെ ട്രൈലെർ യൂടൂബിൽ താരംഗമാവുന്നു

ഐ. എം വിജയൻ,അജി ജോൺ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന’സിദ്ദി’ എന്ന ക്രൈം ത്രില്ലർ ചിത്രത്തിന്റെ ട്രൈലെർ ദിവസങ്ങൾക്കു മുമ്പ് പുറത്തിറങ്ങിയിരിന്നു. സൂര്യ ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രമാണ് സിദ്ദി. 1.32 മിനിറ്റ് ദൈർഘ്യമുള്ള ട്രൈലെർ ‘എസ്റ്റേറ്റ്‌ 10 സ്റ്റുഡിയോ’എന്ന യൂടൂബ് ചാനലിലൂടെയാണ് പുറത്തിറങ്ങിയിരിക്കുന്നത്. ട്രൈലെർ പുറത്തിറങ്ങി ആഴ്ചകൾ പിന്നിട്ടിരിക്കുമ്പോൾ ലക്ഷകണക്കിന് കാഴ്ചക്കാരെയാണ് സ്വന്തമാക്കിയിട്ടുള്ളത്. ട്രൈലെർ രംഗങ്ങൾ ഒന്നും തന്നെ ആരാധകരെ നിരാശയാക്കിയില്ല. ട്രൈലെർ പ്രേക്ഷകർക്കിടയിൽ ശ്രദ്ധയാകർഷിക്കുന്നത് ആവേശകരമക്കിയ രംഗങ്ങളിലൂടെയാണ്. ചിത്രത്തിൽ പോലീസ് വേഷത്തിൽ ആണ് ഐ.എം […]

1 min read

മീ ടൂ വിവാദങ്ങൾക്ക്‌ ശേഷം വീണ്ടും വേടൻ

റാപ്പ്‌ പാട്ടുകൾ കൊണ്ട്‌ മലയാളികൾക്കിടയിൽ പെട്ടെന്ന് പ്രസിദ്ധനായ റാപ്പർ ആണ് വേടൻ എന്ന പേരിൽ അറിയപ്പെടുന്ന ഹിരൺ ദാസ്‌.സോഷ്യൽ മീഡിയയിൽ വൈറൽ ആയ വോയ്സ്‌ ഓഫ്‌ വോയ്സ്ലെസ് ആണ് വേടന്റെ ആദ്യത്തെ റാപ്പ്‌ പാട്ട്‌.ദളിത്‌ രാഷ്ട്രീയം മുൻ നിർത്തി കൊണ്ടാണ് വേടൻ തന്റെ പാട്ടുകൾ ഒരുക്കിയിരുന്നത്‌.രാഷ്ട്രീയം തന്നെയാണ് വേടനെ മറ്റ്‌ റാപ്പർമാരിൽ നിന്ന് വ്യത്യസ്ഥനാക്കിയിരുന്നത്‌. ലോകമാകെ പലരുടേയും മുഖം മൂടിയഴിപ്പിച്ച മീ ടൂ മൂവ്‌മന്റ്‌ തന്നെയാണ് വേടനും വിനയായത്‌.വുമൻ എഗയിൻസ്റ്റ്‌ സെക്ഷ്വൽ ഹരാസ്സ്‌മന്റ്‌ എന്ന പേജ്‌ വഴിയാണ് […]

1 min read

നടി അക്രമിക്കപ്പെട്ട കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട്‌ മുഖ്യമന്ത്രിക്ക്‌ കത്തെഴുതി നടി.

വിവാദമായ നടി അക്രമിക്കപ്പെട്ട സംഭവത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട്‌ മുഖ്യമന്ത്രിക്ക്‌ കത്തെഴുതിയിരിക്കുകയാണ് ഇരയായ നടി.സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപെടുത്തലുകളെ തുടർന്നാണ് നടിയുടെ കത്ത്‌.നടി ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങൾ പ്രതിയായ നടൻ ദിലീപ്‌ കണ്ടിരുന്നുവെന്നാണ് ബാലചന്ദ്രകുമാർ മുഖ്യമന്ത്രിക്ക്‌ നൽകിയ പരാതിയിലും മാധ്യമങ്ങൾക്ക്‌ നൽകിയ അഭിമുഖങ്ങളിലും വെളിപ്പെടുത്തിയിരിക്കുന്നത്‌. കേസിന്റെ അന്തിമഘട്ടത്തിലേക്ക്‌ അടുക്കുന്ന സമയത്താണ് ഈ വെളിപ്പെടുത്തൽ ഉണ്ടായിരിക്കുന്നത്‌.സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴി പോലീസ്‌ രേഖപ്പെടുത്തി.ഭയം കൊണ്ടാണ് ഇത്ര നാൾ ഇത്‌ തുറന്ന് പറയാതിരുന്നത്‌ എന്നാണ് ബാലചന്ദ്രകുമാർ പറയുന്നത്‌.ദിലീപ്‌ കേസിനെ പറ്റിയും പൾസർ സുനിയേയും പറ്റി സംസാരിക്കുന്നതിന്റെ […]

1 min read

സിനിമയോട്‌ എതിർപ്പ്‌ കാണിച്ച പയ്യനിൽ നിന്ന് സിനിമയില്ലാതെ ഒരു നിമിഷം ജീവിക്കാനാകാത്ത മനുഷ്യനിലേക്ക്‌ തന്നെ മാറ്റിയ അപ്പന് പിറന്നാളാശംസിച്ച്‌ ചാക്കോച്ചൻ

മലയാള സിനിമയിലെ ചോക്ലേറ്റ്‌ നായകൻ എന്ന് കേട്ടാൽ ഓർമ്മ വരുന്ന ഒറ്റ പേരേ ഉള്ളൂ.അത്‌ കുഞ്ചാക്കോ ബോബൻ എന്നാണ്.സമീപ കാലത്തിറങ്ങിയ തന്റെ സിനിമകൾ കൊണ്ട്‌ ഈ ചോക്ലേറ്റ്‌ ഇമേജ്‌ പൊളിച്ചടക്കി കൊണ്ടിരിക്കുകയാണ് ചാക്കോച്ചൻ.സിനിമാ നടൻ ആകണമെന്ന് യാതൊരു ആഗ്രഹവുമില്ലാതിരിക്കുമ്പോൾ വീട്ടുകാരുടെ സിനിമാപശ്ചാത്തലം മൂലം സിനിമയിൽ എത്തിപെട്ടയാളാണ് കുഞ്ചാക്കോ ബോബൻ.ആ ഓർമ്മകൾ പുതുക്കുന്ന ഒരു കുറിപ്പാണ് തന്റെ പിതാവിന്റെ ജന്മ ദിനത്തിൽ ചാക്കോച്ചൻ പിതാവിനു ആശംസകളോടെ പങ്കു വെച്ചിരിക്കുന്നത്‌. പിറന്നാളശംസകൾ അപ്പാ.ഈ വർഷം ആശംസിക്കുന്നതിൽ ഒരു ചെറിയ പ്രത്യേകതയുണ്ട്‌. […]

1 min read

ആ കിക്കിനു മുൻപ്‌ ഞാൻ കരഞ്ഞിരുന്നു.മിന്നൽ മുരളിയിലെ ബ്രൂസ്‌ ലീ ബിജി മനസ്സ്‌ തുറക്കുന്നു.

കേരളത്തിനു മുഴുവൻ നെറ്റ്ഫ്ലിക്സിലൂടെ മിന്നലടിപ്പിച്ച ബേസിൽ ജോസഫിന്റെ മിന്നൽ മുരളിയിലെ നായികയാണു ഫെമിന ജോർജ്ജിന്റെ ബ്രൂസ്‌ ലീ ബിജി എന്ന കഥാപാത്രം.സൂപ്പർ ഹീറോ ചിത്രമായ മിന്നൽ മുരളിയിൽ ടോവിനോ അവതരിപ്പിച്ച അമാനുഷിക ശക്തികൾ ഉള്ള കഥാപാത്രത്തിന്റെ നായികയാണ് ഫെമിനയുടെ ബിജി. മാതൃഭൂമിയ്ക്ക്‌ ഈയിടെ നൽകിയ അഭിമുഖത്തിൽ പടത്തിന്റെ പിന്നാമ്പുറ വിശേഷങ്ങളും പടത്തിൽ ഉൾപ്പെടുത്താതെ പോയ സീനുകളെ പറ്റിയും ഫെമിന സംസാരിച്ചിരുന്നു.ചിത്രത്തിൽ തന്റെ പഴയ കാമുകനായ അനീഷിനെ ചവിട്ടി തെറിപ്പിച്ചുകൊണ്ടാണ് ബിജിയുടെ ഇന്റ്രോ.എന്നാൽ അത്‌ അങ്ങനെ ആയിരുന്നില്ല പകരം […]

1 min read

രാഷ്ട്രീയ പക പോക്കലിന്റെ ‘കൊത്ത്‌’.സിബി മലയിൽ – ആസിഫ്‌ അലി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറങ്ങി.

കണ്ണൂരിന്റെ രാഷ്ട്രീയ പശ്ചാത്തലത്തിൽ അനവധി സിനിമകൾക്ക്‌ സാക്ഷ്യം വഹിച്ചവരാണു മലയാളികൾ.ആ കൂട്ടത്തിലേക്ക്‌ രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ള വൈരത്തിന്റേയും കൊലപാതക രാഷ്ട്രീയത്തിന്റേയും കഥ പറയുന്ന മറ്റൊരു ചിത്രം കൂടി.സിബി മലയിൽ – ആസിഫ്‌ അലി കൂട്ടുകെട്ടിലൊരുങ്ങുന്ന കൊത്ത് എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ ലുക്ക്‌ പോസ്റ്റർ ചലച്ചിത്ര താരം പ്രിത്വിരാജിന്റെ ഫേസ്ബുക്ക്‌ അക്കൗണ്ട്‌ വഴി പങ്കു വെച്ചു. ഒരിടവേളയ്ക്ക്‌ ശേഷം സിബി മലയിൽ സംവിധായകനാകുന്ന ചിത്രത്തിൽ ആസിഫ്‌ അലിയെ കൂടാതെ റോഷനും നിഖില വിമലും പ്രധാന വേഷങ്ങളിൽ എത്തുന്നു.ഹേമന്ത്‌ കുമാർ […]

1 min read

ഗേ/പീഡോഫൈൽ കഥാപാത്രവുമായി മമ്മൂക്ക ? ആകാംക്ഷ നിറച്ച് ‘പുഴു’ ടീസർ.

സോഷ്യൽ മീഡിയയിൽ അഭ്യൂഹങ്ങൾ ഉയർത്തി കൊണ്ട്‌ മമ്മൂട്ടി ചിത്രം പുഴുവിന്റെ ടീസർ.പുറത്തിറങ്ങി ഇരുപത്തി നാലു മണിക്കൂറിനുള്ളിൽ ഒരു മില്ല്യണിലധികം കാഴ്ചക്കാരാണു ടീസർ കണ്ടിരിക്കുന്നത്‌.ചിത്രത്തിൽ മമ്മൂട്ടി ചെയ്യുന്ന കഥാപാത്രത്തിനെ പറ്റിയാണ് സോഷ്യൽ മീഡിയ വളരെയധികം ചർച്ച ചെയ്യുന്നത്‌.പീഡോഫൈൽ ആണെന്നും ഗേ ആണെന്നും അതല്ല ടോക്സിക് പാരന്റിംഗ് ആണെന്നുമെല്ലാം ഉള്ള തരത്തിലാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തലുകൾ.ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പാർവ്വതി തിരുവോത്തിന്റെ ഈ സിനിമയെ പറ്റിയും മമ്മൂട്ടിയുടെ കഥാപാത്രത്തെയും പറ്റിയുമുള്ള സ്റ്റേറ്റ്‌മന്റ്‌ നെഗറ്റീവ്‌ ക്യാരക്ടർ ആണ് അദ്ദേഹം […]

1 min read

ദിലീപിന്‍റെ മോശം സിനിമയെ എന്‍റെ സിനിമകളുമായി എന്തിനാണ് താരതമ്യം ചെയ്യുന്നത്? സന്തോഷ്‌ പണ്ഡിറ്റ്‌ ചോദിക്കുന്നു…

ജനപ്രിയനായകൻ ദിലീപിൻറെ ഏറ്റവും പുതിയ ചിത്രമാണ് നടനും സംവിധായകനുമായ നാദിർഷ ഒരുക്കിയ കേശു ഈ വീടിൻറെ നാഥൻ. കേശു ഈ വീടിൻറെ നാഥൻ ഒറ്റീറ്റി പ്ലാറ്റ്ഫോമിൽ ആയിരുന്നു റിലീസ്, സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. കേട്ടുമടുത്ത തമാശകൾ കുത്തി നിറച്ചിരിക്കുന്നു എന്നതാണ് ഒരു വിഭാഗം പ്രേക്ഷകർ പറയുന്നത്, എന്നാൽ പഴയ ദിലീപിനെയാണ് തിരിച്ചു കിട്ടിയത് എന്നും ഒന്നിച്ചിരുന്ന് ഒന്ന് രണ്ട് മണിക്കൂർ ഉല്ലസിക്കാൻ കിട്ടുന്ന അവസരം ആണെന്നും മറ്റൊരു വിഭാഗം പ്രേക്ഷകരും പറയുന്നു. ചിത്രത്തിനെ കുറിച്ച് ഓൺലൈൻ […]

1 min read

മൊട്ടയടിച്ച്‌ മീശ പിരിച്ച്‌ ആരാധകരെ ഞെട്ടിച്ചു കൊണ്ട്‌ ലാലേട്ടൻ.വൻ മേക്ക്‌ ഓവറിൽ ബറോസ്‌….

സിനിമ ലോകത്തേയും പ്രേക്ഷകരേയും ഒരുപോലെ ഞെട്ടിച്ചു കൊണ്ട്‌ വമ്പൻ മേക്ക്‌ ഓവർ നടത്തി മലയാളത്തിന്റെ കമ്പ്ലീറ്റ്‌ ആക്ടർ മോഹൻ ലാൽ.തന്റെ ആദ്യ സംവിധാന സംരംഭമായ ബറോസിനു വേണ്ടിയാണു മോഹൻ ലാൽ തന്റെ ലുക്കിൽ കാര്യമായ പരീക്ഷണം നടത്തിയിരിക്കുന്നത്‌.മൊട്ടയടിച്ച്‌ പിരിച്ചു വെച്ച മീശയും നീളൻ താടിയുമായാണ് ഡി ഗാമ തമ്പുരാന്റെ നിധി സൂക്ഷിപ്പുകാരനായ നാനൂറ് വർഷം പ്രായമുള്ള ഭൂതമായി ബറോസ്‌ എത്തുന്നത്‌.ഈ മേക്ക്‌ ഓവറിലുള്ള പോസ്റ്ററാണു ന്യൂ ഇയർ സമ്മാനമായി ആരാധകർക്ക്‌ മോഹൻ ലാൽ പങ്കു വെച്ചത്‌. കഴിഞ്ഞ […]