മൊട്ടയടിച്ച്‌ മീശ പിരിച്ച്‌ ആരാധകരെ ഞെട്ടിച്ചു കൊണ്ട്‌ ലാലേട്ടൻ.വൻ മേക്ക്‌ ഓവറിൽ ബറോസ്‌….
1 min read

മൊട്ടയടിച്ച്‌ മീശ പിരിച്ച്‌ ആരാധകരെ ഞെട്ടിച്ചു കൊണ്ട്‌ ലാലേട്ടൻ.വൻ മേക്ക്‌ ഓവറിൽ ബറോസ്‌….

സിനിമ ലോകത്തേയും പ്രേക്ഷകരേയും ഒരുപോലെ ഞെട്ടിച്ചു കൊണ്ട്‌ വമ്പൻ മേക്ക്‌ ഓവർ നടത്തി മലയാളത്തിന്റെ കമ്പ്ലീറ്റ്‌ ആക്ടർ മോഹൻ ലാൽ.തന്റെ ആദ്യ സംവിധാന സംരംഭമായ ബറോസിനു വേണ്ടിയാണു മോഹൻ ലാൽ തന്റെ ലുക്കിൽ കാര്യമായ പരീക്ഷണം നടത്തിയിരിക്കുന്നത്‌.മൊട്ടയടിച്ച്‌ പിരിച്ചു വെച്ച മീശയും നീളൻ താടിയുമായാണ് ഡി ഗാമ തമ്പുരാന്റെ നിധി സൂക്ഷിപ്പുകാരനായ നാനൂറ് വർഷം പ്രായമുള്ള ഭൂതമായി ബറോസ്‌ എത്തുന്നത്‌.ഈ മേക്ക്‌ ഓവറിലുള്ള പോസ്റ്ററാണു ന്യൂ ഇയർ സമ്മാനമായി ആരാധകർക്ക്‌ മോഹൻ ലാൽ പങ്കു വെച്ചത്‌.

കഴിഞ്ഞ വർഷം ഏപ്രിലിൽ ഷൂട്ട്‌ തുടങ്ങിയ ചിത്രം കോവിഡ്‌ മൂലം നിർത്തി വെച്ചിരുന്നു.ഇത്‌ വരെ ഷൂട്ട്‌ ചെയ്ത സീനുകൾ മുഴുവനായി മാറ്റി വീണ്ടും ഷൂട്ട്‌ ചെയ്യാനുള്ള തീരുമാനത്തിലാണു ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.ആശീർവാദ്‌ സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിന്റെ രചന നിർവ്വഹിക്കുന്നത്‌ ജിജോ പുന്നൂസ്‌ ആണ്.ഛായഗ്രഹണം സന്തോഷ്‌ ശിവനും എഡിറ്റിംഗ്‌ ശ്രീകർ പ്രസാദും സംഗീത സംവിധാനം ലിഡിയൻ നാദസ്വരവും കൈകാര്യം ചെയ്യുന്നു.

 

ത്രീഡി ഫാന്റസി ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തിൽ നിന്ന് നടൻ പ്രിത്വിരാജ്‌ പിന്മാറിയതും മിന്നൽ മുരളിയിലെ സൂപ്പർ വില്ലനായി വന്ന് മലയാളികൾക്ക്‌ പ്രിയങ്കരനായി മാറിയ ഗുരു സോമസുന്ദരം അഭിനയിക്കുന്നതും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു.
ബറോസ്‌,നിധി കാക്കും ഭൂതത്തിന്റെ പ്രമോ ടീസറും പോസ്റ്ററിനൊടൊപ്പം വൈറൽ ആണ്.