മികച്ച നടി : റിമ കല്ലിങ്കല്‍ ; മികച്ച നടന്‍ : ജോജു ; മികച്ച ചിത്രം : നായാട്ട്…
1 min read

മികച്ച നടി : റിമ കല്ലിങ്കല്‍ ; മികച്ച നടന്‍ : ജോജു ; മികച്ച ചിത്രം : നായാട്ട്…

ഡിയോരമ ഇന്റർനാഷണൽ ഫെസ്റ്റിവലിൽ മികച്ച നടിക്കുള്ള ഗോൾഡൻ സ്പാരോ പുരസ്കാരം സ്വന്തമാക്കി നടി റിമാ കല്ലിങ്കൽ. ” സന്തോഷത്തിന്റെ ഒന്നാം രഹസ്യം എന്ന സിനിമയിലെ പ്രകടനത്തിനാണ് പുരസ്ക്കാരം. സമാനതകളില്ലാത്ത മികവുറ്റ പ്രകടനമായിരുന്നു റിമാ കല്ലിങ്കലിന്റേതെന്ന് ജൂറി വിലയിരുത്തി.

 

ഗിരീഷ് കാസർവളളി, മനീഷ കൊയ് രാള ,സുരേഷ് പൈ ,സുദീപ് ചാറ്റർജി, സച്ചിൻ ചാറ്റെ എന്നിവരാണ് ജൂറി അംഗങ്ങൾ . നായാട്ട് എന്ന സിനിമയിലെ അഭിനയത്തിന് ജോജു ജോർജ് മികച്ച നടനായി. മികച്ച സിനിമക്കുള്ള സിൽവർ സ്പാരോ പുരസ്കാരം നായാട്ട് എന്ന സിനിമക്കാണ്. സർദാർ ഉദ്ദം എന്ന സിനിമയിലൂടെ മികച്ച സംവിധായകനുള്ള ഗോൾഡൻ സ്പാരോ അവാർഡ് സുജിത് സർക്കാർ നേടി. ഇന്ത്യൻ ഫീച്ചർ ഫിലിം വിഭാഗത്തിൽ ബറാഹ് ബൈ ബറാഹ് എന്ന ചിത്രം അവാർഡ് കരസ്ഥമാക്കി.