ദിലീപിന്‍റെ മോശം സിനിമയെ എന്‍റെ സിനിമകളുമായി എന്തിനാണ് താരതമ്യം ചെയ്യുന്നത്? സന്തോഷ്‌ പണ്ഡിറ്റ്‌ ചോദിക്കുന്നു…
1 min read

ദിലീപിന്‍റെ മോശം സിനിമയെ എന്‍റെ സിനിമകളുമായി എന്തിനാണ് താരതമ്യം ചെയ്യുന്നത്? സന്തോഷ്‌ പണ്ഡിറ്റ്‌ ചോദിക്കുന്നു…

ജനപ്രിയനായകൻ ദിലീപിൻറെ ഏറ്റവും പുതിയ ചിത്രമാണ് നടനും സംവിധായകനുമായ നാദിർഷ ഒരുക്കിയ കേശു ഈ വീടിൻറെ നാഥൻ. കേശു ഈ വീടിൻറെ നാഥൻ ഒറ്റീറ്റി പ്ലാറ്റ്ഫോമിൽ ആയിരുന്നു റിലീസ്, സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. കേട്ടുമടുത്ത തമാശകൾ കുത്തി നിറച്ചിരിക്കുന്നു എന്നതാണ് ഒരു വിഭാഗം പ്രേക്ഷകർ പറയുന്നത്, എന്നാൽ പഴയ ദിലീപിനെയാണ് തിരിച്ചു കിട്ടിയത് എന്നും ഒന്നിച്ചിരുന്ന് ഒന്ന് രണ്ട് മണിക്കൂർ ഉല്ലസിക്കാൻ കിട്ടുന്ന അവസരം ആണെന്നും മറ്റൊരു വിഭാഗം പ്രേക്ഷകരും പറയുന്നു.

ചിത്രത്തിനെ കുറിച്ച് ഓൺലൈൻ വാർത്താമാധ്യമങ്ങൾ പൊതുവേ നിരൂപണങ്ങൾ ചെയ്യാറുണ്ട്. അത്തരത്തിൽ മറുനാടൻ മലയാളി എന്ന എന്ന ഓൺലൈൻ പോർട്ടൽ എഴുതിയ ദിലീപ് ചിത്രത്തിൻറെ നിരൂപണത്തിൽ ആണ് ആണ് നടനും സംവിധായകനും നിർമ്മാതാവുമായ ശ്രീ സന്തോഷ് പണ്ഡിറ്റ് ഇത്തരത്തിലുള്ള ഒരു മറുപടി നൽകിയത്. കാരണം ഈ ദിലീപ് ചിത്രത്തിന് സന്തോഷ് പണ്ഡിറ്റ് സിനിമകളുടെ നിലവാരം പോലുമില്ല എന്ന് മറുനാടൻ മലയാളിയുടെ നിരൂപണത്തിൽ രേഖപ്പെടുത്തിയിരുന്നു. ഇതാണ് സന്തോഷ് പണ്ഡിറ്റിനെ ചൊടിപ്പിക്കാൻ കാരണം.

സന്തോഷ് പണ്ഡിറ്റ് നൽകിയ മറുപടി ഇങ്ങനെയായിരുന്നു :