ഗേ/പീഡോഫൈൽ കഥാപാത്രവുമായി മമ്മൂക്ക ? ആകാംക്ഷ നിറച്ച് ‘പുഴു’ ടീസർ.
1 min read

ഗേ/പീഡോഫൈൽ കഥാപാത്രവുമായി മമ്മൂക്ക ? ആകാംക്ഷ നിറച്ച് ‘പുഴു’ ടീസർ.

സോഷ്യൽ മീഡിയയിൽ അഭ്യൂഹങ്ങൾ ഉയർത്തി കൊണ്ട്‌ മമ്മൂട്ടി ചിത്രം പുഴുവിന്റെ ടീസർ.പുറത്തിറങ്ങി ഇരുപത്തി നാലു മണിക്കൂറിനുള്ളിൽ ഒരു മില്ല്യണിലധികം കാഴ്ചക്കാരാണു ടീസർ കണ്ടിരിക്കുന്നത്‌.ചിത്രത്തിൽ മമ്മൂട്ടി ചെയ്യുന്ന കഥാപാത്രത്തിനെ പറ്റിയാണ് സോഷ്യൽ മീഡിയ വളരെയധികം ചർച്ച ചെയ്യുന്നത്‌.പീഡോഫൈൽ ആണെന്നും ഗേ ആണെന്നും അതല്ല ടോക്സിക് പാരന്റിംഗ് ആണെന്നുമെല്ലാം ഉള്ള തരത്തിലാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തലുകൾ.ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പാർവ്വതി തിരുവോത്തിന്റെ ഈ സിനിമയെ പറ്റിയും മമ്മൂട്ടിയുടെ കഥാപാത്രത്തെയും പറ്റിയുമുള്ള സ്റ്റേറ്റ്‌മന്റ്‌ നെഗറ്റീവ്‌ ക്യാരക്ടർ ആണ് അദ്ദേഹം കൈകാര്യം ചെയ്യുന്നത്‌ എന്നതിനു അടിവരയിടുന്നുണ്ട്‌.

ഉണ്ട എന്ന ഖാലിദ്‌ റഹ്മാൻ ചിത്രത്തിനു ശേഷം ഹർഷദ്‌ എഴുതുന്ന ചിത്രമാണ് പുഴു.നവാഗതയായ രത്തീന പി.ടിയാണു ചിത്രം സംവിധാനം ചെയ്യുന്നത്‌.വേഫെറെറിന്റെ ബാനറിൽ എസ്‌.ജോർജ്ജാണ് സിനിമ നിർമ്മിക്കുന്നത്‌.നെഗറ്റീവ്‌ ക്യാരക്ടറുകളിൽ വന്നപ്പോഴെല്ലാം അഭിപ്രായങ്ങളും പുരസ്കാരങ്ങളും നേടിയിട്ടുള്ള നടനാണ് മമ്മൂട്ടി.അതു കൊണ്ട്‌ തന്നെ ചിത്രം ഒരുപാട്‌ പ്രതീക്ഷകൾ തരുന്നതാണ്.ദുൽക്കർ സൽമാന്റെ യൂട്യൂബ്‌ ചാനലിലാണ് ടീസർ പുറത്ത്‌ വന്നിരിക്കുന്നത്‌.