രാഷ്ട്രീയ പക പോക്കലിന്റെ ‘കൊത്ത്‌’.സിബി മലയിൽ – ആസിഫ്‌ അലി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറങ്ങി.
1 min read

രാഷ്ട്രീയ പക പോക്കലിന്റെ ‘കൊത്ത്‌’.സിബി മലയിൽ – ആസിഫ്‌ അലി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറങ്ങി.

കണ്ണൂരിന്റെ രാഷ്ട്രീയ പശ്ചാത്തലത്തിൽ അനവധി സിനിമകൾക്ക്‌ സാക്ഷ്യം വഹിച്ചവരാണു മലയാളികൾ.ആ കൂട്ടത്തിലേക്ക്‌ രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ള വൈരത്തിന്റേയും കൊലപാതക രാഷ്ട്രീയത്തിന്റേയും കഥ പറയുന്ന മറ്റൊരു ചിത്രം കൂടി.സിബി മലയിൽ – ആസിഫ്‌ അലി കൂട്ടുകെട്ടിലൊരുങ്ങുന്ന കൊത്ത് എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ ലുക്ക്‌ പോസ്റ്റർ ചലച്ചിത്ര താരം പ്രിത്വിരാജിന്റെ ഫേസ്ബുക്ക്‌ അക്കൗണ്ട്‌ വഴി പങ്കു വെച്ചു.

ഒരിടവേളയ്ക്ക്‌ ശേഷം സിബി മലയിൽ സംവിധായകനാകുന്ന ചിത്രത്തിൽ ആസിഫ്‌ അലിയെ കൂടാതെ റോഷനും നിഖില വിമലും പ്രധാന വേഷങ്ങളിൽ എത്തുന്നു.ഹേമന്ത്‌ കുമാർ രചനയും പ്രശാന്ത്‌ രവീന്ദ്രൻ ഛായാഗ്രഹണവും നിർവ്വഹിക്കുന്നു.ഗോൾഡ്‌ കോയിൻ മോഷൻ പിക്ചേഴ്സ്‌ ആണു സിനിമയുടെ നിർമ്മാണം.

“ബന്ധങ്ങൾ ശിഥിലമാകുമ്പോൾ, മറുപക്ഷത്തിന്റെ കൊടി ഉയരെ പാറുന്നത് കാണുമ്പോൾ,
ലോഹവും തീയും ആയുധമാകും. അവസാനത്തെ ശ്വാസം കൊത്തിയെടുക്കാനിറങ്ങുന്നവരുടെ കാലം.
ഈ കാലത്തിന് സമർപ്പിക്കുന്നു ഈ ചിത്രം. ഒരു കെെയ്യെങ്കിലും ആയുധത്തിൽ നിന്ന് പിൻവാങ്ങുമെങ്കിൽ നമുക്ക് ഈ ചിത്രം സമാനതകളില്ലാത്ത വിജയം”
എന്നാണു ആസിഫ്‌ അലി കൊത്ത്‌ സിനിമയുടെ പോസ്റ്ററിനോടൊപ്പം സോഷ്യൽ മീഡിയയിൽ പങ്ക്‌ വെച്ചിരിക്കുന്നത്‌.