ആ കിക്കിനു മുൻപ്‌ ഞാൻ കരഞ്ഞിരുന്നു.മിന്നൽ മുരളിയിലെ ബ്രൂസ്‌ ലീ ബിജി മനസ്സ്‌ തുറക്കുന്നു.
1 min read

ആ കിക്കിനു മുൻപ്‌ ഞാൻ കരഞ്ഞിരുന്നു.മിന്നൽ മുരളിയിലെ ബ്രൂസ്‌ ലീ ബിജി മനസ്സ്‌ തുറക്കുന്നു.

കേരളത്തിനു മുഴുവൻ നെറ്റ്ഫ്ലിക്സിലൂടെ മിന്നലടിപ്പിച്ച ബേസിൽ ജോസഫിന്റെ മിന്നൽ മുരളിയിലെ നായികയാണു ഫെമിന ജോർജ്ജിന്റെ ബ്രൂസ്‌ ലീ ബിജി എന്ന കഥാപാത്രം.സൂപ്പർ ഹീറോ ചിത്രമായ മിന്നൽ മുരളിയിൽ ടോവിനോ അവതരിപ്പിച്ച അമാനുഷിക ശക്തികൾ ഉള്ള കഥാപാത്രത്തിന്റെ നായികയാണ് ഫെമിനയുടെ ബിജി.

മാതൃഭൂമിയ്ക്ക്‌ ഈയിടെ നൽകിയ അഭിമുഖത്തിൽ പടത്തിന്റെ പിന്നാമ്പുറ വിശേഷങ്ങളും പടത്തിൽ ഉൾപ്പെടുത്താതെ പോയ സീനുകളെ പറ്റിയും ഫെമിന സംസാരിച്ചിരുന്നു.ചിത്രത്തിൽ തന്റെ പഴയ കാമുകനായ അനീഷിനെ ചവിട്ടി തെറിപ്പിച്ചുകൊണ്ടാണ് ബിജിയുടെ ഇന്റ്രോ.എന്നാൽ അത്‌ അങ്ങനെ ആയിരുന്നില്ല പകരം തന്നെ കല്ല്യാണം ക്ഷണിക്കാൻ അനീഷ്‌ വരുന്നതിനു മുൻപ്‌ താൻ അനീഷിനെ പറ്റി പറഞ്ഞ്‌ തന്റെ കരാട്ടെ സ്റ്റുഡന്റിനു മുൻപിൽ ഇരുന്ന് കരയുന്ന സീൻ ഉണ്ടായിരുന്നു എന്നാണ് ഫെമിന പറയുന്നത്‌.അനീഷിനെ ഗൾഫിൽ വിട്ടതു താൻ ആണെന്നും കാശായപ്പോൾ അവൻ തന്നെ ഇട്ടിട്ട്‌ പോയി എന്നും പറഞ്ഞാണ് ബിജി കരഞ്ഞിരുന്നത്‌.ഈ സീൻ ചിത്രീകരിച്ചിരുന്നുവെങ്കിലും കഥപാത്രം ബോൾഡ്‌ അല്ല എന്ന് പ്രേക്ഷകർക്ക്‌ തോന്നലുണ്ടായേക്കാം എന്ന കാരണത്താൽ പിന്നീട്‌ ഒഴിവാക്കുകയുമായിരുന്നു.അതിനു ശേഷമാണു ഇപ്പോൾ കാണുന്ന കിക്ക്‌ ഇന്റ്രോ.ടൊവിനോയുമായുള്ള ചില പ്രണയ രംഗങ്ങളും ചിത്രത്തിൽ ഉൾപ്പെടുത്താത്തതായുണ്ടെന്ന് ഫെമിന പറയുന്നു.

അഭിനയ മോഹത്തിന്റെ പുറത്ത്‌ ഓഡിഷനിലൂടെയാണ് ഫെമിന മിന്നൽ മുരളിയുടെ ഭാഗമാകുന്നത്‌.കഥാപാത്രത്തിനു വേണ്ടി ഡയറ്റ്‌ എടുത്തും ജിമ്മിലെ പരിശീലനം വഴിയും ഭാരം കുറച്ചിരുന്നു.രണ്ടാഴ്ചയോളം കരാട്ടെ ക്ലാസിനു പോയിരുന്നതും ബേസിൽ നൽകിയ നിർദ്ദേശങ്ങളും ബ്രൂസ്‌ ലീ ബിജിയായ്‌ മാറാൻ തന്നെ സഹായിച്ചുവെന്ന് ഫെമിന അഭിമുഖത്തിൽ പറയുന്നു.അഭിനയ രംഗത്ത്‌ തുടരാനാണ് താൽപര്യം എന്നും ഫെമിന മാതൃഭൂമിയോട്‌ പറഞ്ഞു.
മറ്റ്‌ സൂപ്പർ ഹീറോ പടങ്ങളിൽ നിന്ന് വ്യത്യസ്ഥമായി നായകന്റെ തണലിൽ ഒതുങ്ങി പോകാതെ തന്റേതായ കഴിവുകൊണ്ട്‌ നാടിനെ രക്ഷിക്കുന്നതിൽ ഭാഗമാകുന്നുണ്ട്‌ ഫെമിനയുടെ ബ്രൂസ്‌ ലീ ബിജി.തന്റെ നായികമാർക്ക്‌ ബേസിൽ നൽകി വരുന്ന ഒരു പ്രത്യേക കഥാപാത്രവൽക്കരണം ബ്രൂസ്‌ ലീ ബിജിക്കും നൽകിയിരിക്കുന്നതായി മിന്നൽ മുരളിയിൽ നമുക്ക്‌ കാണാം.