Latest News

റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രം ‘സിദ്ദി’യുടെ റൊമാന്റിക് ഗാനം ‘കുഞ്ചാക്കോ ബോബൻ’ പുറത്തുവിടും

അജി ജോൺ, ഐ. എം വിജയൻ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ‘സിദ്ദി’ എന്ന റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രത്തിന്റെ ഗാനം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിടാൻ ഒരുങ്ങി മലയാളത്തിന്റെ സ്വന്തം കുഞ്ചാക്കോ ബോബൻ. ചിത്രത്തിലെ മനോഹരമായ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത് സംഗീത സംവിധായകൻ രമേഷ് നാരായണൻ ആണ്.നിരവധി ഗാനങ്ങളുള്ള ചിത്രത്തിലെ “ഒരു മാത്ര നിൻ…” എന്ന് തുടങ്ങുന്ന റൊമാന്റിക് ഗാനമാണ് 07,01,22 വെള്ളിയാഴ്ച 12.30 PMന് കുഞ്ചാക്കോ ബോബൻ സോഷ്യൽ മീഡിയ പേജുകളിലൂടെ റിലീസ് ചെയ്യാനൊരുങ്ങുന്നത്. വിനായക് ശശികുമാർ രചന നിർവഹിച്ച് ചിത്രത്തിലെ ഈ ഗാനം ആലപിച്ചിരിക്കുന്നത് മധുശ്രീ നാരായൺ ആണ്. ചിത്രത്തിന്റെ ട്രെയിലറിന് ലഭിച്ച അതേ പിന്തുണ ഗാനത്തിനും ലഭിക്കുമെന്നാണ് അണിയറപ്രവർത്തകർ പ്രതീക്ഷിക്കുന്നത്. ലക്ഷകണക്കിന് കാഴ്ചക്കാരെ സ്വന്തമാക്കി ‘സിദ്ദി’ ചിത്രത്തിന്റെ ട്രെയിലർ യൂടൂബിൽ ഇതിനോടകം തരംഗമായി കഴിഞ്ഞു.

മഹേശ്വരൻ നന്ദഗോപാൽ നിർമ്മിക്കുന്ന ചിത്രം സൗത്ത് ഇന്ത്യൻ പരസ്യ മേഖലയിൽ ശ്രദ്ധേയനായ പയസ് രാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹോട്ടൽ കാലിഫോർണിയ, നമുക്ക് പാർക്കാൻ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത് ശ്രദ്ധേയനായ അജി ജോൺ ശിക്കാരി ശംഭു,അയ്യപ്പനും കോശിയും തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ പ്രകടനം കാഴ്ച്ചവച്ചിട്ടുണ്ട്.

 

സിനിമാട്ടോഗ്രാഫർ രവിവർമ്മന്റെ ശിഷ്യൻ കാർത്തിക് എസ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് മധുശ്രീ നാരായൺ,മധുവന്തി നാരായൺ,സൂരജ് സന്തോഷ്‌,രമേഷ് നാരായൺ,അജിജോൺ എന്നിവരാണ്. ചിത്രത്തിന്റെ എഡിറ്റിംഗ് അജിത് ഉണ്ണികൃഷ്ണനാണ് ചെയ്തിരിക്കുന്നത്. Adv. കെ ആർ ഷിജുലാലാണ് ചിത്രത്തിന്റെ ലൈൻ പ്രൊഡ്യൂസർ. രാജേഷ് ശർമ്മ, അക്ഷയ ഉദയകുമാർ,ഹരിത ഹരിദാസ്,വേണു നരിയാപുരം,ഹരികൃഷ്ണൻ,മധു വിഭാഗർ, ദിവ്യ ഗോപിനാഥ്,തനുജ കാർത്തിക്,സ്വപ്ന പിള്ള, തുടങ്ങിയവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കലാസംവിധാനം ബനിത് ബത്തേരി, വസ്ത്രാലങ്കാരം ഭക്തൻ മങ്ങാട്,മേക്കപ്പ് സുധി സുരേന്ദ്രൻ,പ്രൊഡക്ഷൻ കണ്ട്രോളർ സുനിൽ, പബ്ലിസിറ്റി ഡിസൈൻസ് ആന്റണി എന്നിവരാണ്.