‘സിദ്ദി’യിലെ മനോഹരമായ മെലഡി ഗാനം  നടൻ കുഞ്ചാക്കോ ബോബൻ പുറത്തുവിട്ടു
1 min read

‘സിദ്ദി’യിലെ മനോഹരമായ മെലഡി ഗാനം നടൻ കുഞ്ചാക്കോ ബോബൻ പുറത്തുവിട്ടു

അജി ജോൺ നായകനാകുന്ന പുതിയ മലയാള ചിത്രം ‘സിദ്ദി’യിലെ ഗാനം പുറത്തിറങ്ങി. മലയാളികളുടെ പ്രിയ താരം കുഞ്ചാക്കോ ബോബനാണ് സോഷ്യൽ മീഡിയയിലൂടെ സിദ്ദിയിലെ മനോഹരമായ റൊമാന്റിക് ഗാനം റിലീസ് ചെയ്തത്. രമേഷ് നാരായൺ സംഗീതം നൽകിയ “ഒരു മാത്ര നിൻ…” എന്ന് തുടങ്ങുന്ന ഗാനത്തിന് ഇതിനോടകം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികൾ ആലപിച്ചിരിക്കുന്നത് മധുശ്രീ നാരായൺ ആണ്. പ്രേക്ഷകർ ഏറ്റെടുത്ത വരുംദിവസങ്ങളിൽ മനോഹരമായ ഈ ഗാനം ഹിറ്റ് ചാർട്ടുകളിൽ ഇടം പിടിക്കും എന്നാണ് അണിയറ പ്രവർത്തകർ പ്രതീക്ഷിക്കുന്നത്. മഹേശ്വരൻ നന്ദഗോപാൽ നിർമ്മിക്കുന്ന ചിത്രം സൗത്ത് ഇന്ത്യൻ പരസ്യ മേഖലയിൽ ശ്രദ്ധേയനായ പയസ് രാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹോട്ടൽ കാലിഫോർണിയ, നമുക്ക് പാർക്കാൻ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത് ശ്രദ്ധേയനായ അജി ജോൺ ശിക്കാരി ശംഭു,അയ്യപ്പനും കോശിയും തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ പ്രകടനം കാഴ്ച്ചവച്ചിട്ടുണ്ട്. സിനിമാട്ടോഗ്രാഫർ രവിവർമ്മന്റെ ശിഷ്യൻ കാർത്തിക് എസ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് മധുശ്രീ നാരായൺ,മധുവന്തി നാരായൺ,സൂരജ് സന്തോഷ്‌,രമേഷ് നാരായൺ,അജിജോൺ എന്നിവരാണ്.

ചിത്രത്തിന്റെ എഡിറ്റിംഗ് അജിത് ഉണ്ണികൃഷ്ണനാണ് ചെയ്തിരിക്കുന്നത്. Adv. കെ ആർ ഷിജുലാലാണ് ചിത്രത്തിന്റെ ലൈൻ പ്രൊഡ്യൂസർ. രാജേഷ് ശർമ്മ, അക്ഷയ ഉദയകുമാർ,ഹരിത ഹരിദാസ്,വേണു നരിയാപുരം, ഹരികൃഷ്ണൻ,മധു വിഭാഗർ, ദിവ്യ ഗോപിനാഥ്,തനുജ കാർത്തിക്,സ്വപ്ന പിള്ള, തുടങ്ങിയവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കലാസംവിധാനം ബനിത് ബത്തേരി, വസ്ത്രാലങ്കാരം ഭക്തൻ മങ്ങാട്,മേക്കപ്പ് സുധി സുരേന്ദ്രൻ,പ്രൊഡക്ഷൻ കണ്ട്രോളർ സുനിൽ, പബ്ലിസിറ്റി ഡിസൈൻസ് ആന്റണി എന്നിവരാണ്.