ലക്ഷകണക്കിന് കാഴ്ചക്കാരെ സ്വന്തമാക്കി ‘സിദ്ദി’  ചിത്രത്തിന്റെ ട്രൈലെർ യൂടൂബിൽ താരംഗമാവുന്നു
1 min read

ലക്ഷകണക്കിന് കാഴ്ചക്കാരെ സ്വന്തമാക്കി ‘സിദ്ദി’ ചിത്രത്തിന്റെ ട്രൈലെർ യൂടൂബിൽ താരംഗമാവുന്നു

ഐ. എം വിജയൻ,അജി ജോൺ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന’സിദ്ദി’ എന്ന ക്രൈം ത്രില്ലർ ചിത്രത്തിന്റെ ട്രൈലെർ ദിവസങ്ങൾക്കു മുമ്പ് പുറത്തിറങ്ങിയിരിന്നു. സൂര്യ ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രമാണ് സിദ്ദി. 1.32 മിനിറ്റ് ദൈർഘ്യമുള്ള ട്രൈലെർ ‘എസ്റ്റേറ്റ്‌ 10 സ്റ്റുഡിയോ’എന്ന യൂടൂബ് ചാനലിലൂടെയാണ് പുറത്തിറങ്ങിയിരിക്കുന്നത്. ട്രൈലെർ പുറത്തിറങ്ങി ആഴ്ചകൾ പിന്നിട്ടിരിക്കുമ്പോൾ ലക്ഷകണക്കിന് കാഴ്ചക്കാരെയാണ് സ്വന്തമാക്കിയിട്ടുള്ളത്. ട്രൈലെർ രംഗങ്ങൾ ഒന്നും തന്നെ ആരാധകരെ നിരാശയാക്കിയില്ല. ട്രൈലെർ പ്രേക്ഷകർക്കിടയിൽ ശ്രദ്ധയാകർഷിക്കുന്നത് ആവേശകരമക്കിയ രംഗങ്ങളിലൂടെയാണ്. ചിത്രത്തിൽ പോലീസ് വേഷത്തിൽ ആണ് ഐ.എം വിജയൻ എത്തിയിട്ടുള്ളത്. നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ നൽകിയിട്ടുള്ള വിവരങ്ങൾ നൽകിയ അതേ നിലവാരം പുലർത്തിയുള്ള ഒരു ട്രൈലെർ ആണ് പുറത്തിറങ്ങിയിട്ടുള്ളത്. ഒരു ക്രൈം ത്രില്ലർ ആയിരിക്കും എന്ന് അണിയറപ്രവർത്തകർ നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുള്ളതാണ്.

 

മഹേശ്വരൻ നന്ദഗോപാൽ നിർമ്മിക്കുന്ന ചിത്രം സൗത്ത് ഇന്ത്യൻ പരസ്യ മേഖലയിൽ ശ്രദ്ധേയനായ പയസ് രാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹോട്ടൽ കാലിഫോർണിയ, നമുക്ക് പാർക്കാൻ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത് ശ്രദ്ധേയനായ അജി ജോൺ ശിക്കാരി ശംഭു,അയ്യപ്പനും കോശിയും തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ പ്രകടനം കാഴ്ച്ചവച്ചിട്ടുണ്ട്. സിനിമാട്ടോഗ്രാഫർ രവിവർമ്മന്റെ ശിഷ്യൻ കാർത്തിക് എസ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീത സംവിധാനം പണ്ഡിറ്റ്‌ രമേഷ് നാരായൺ. ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് മധുശ്രീ നാരായൺ,മധുവന്തി നാരായൺ,സൂരജ് സന്തോഷ്‌,രമേഷ് നാരായൺ,അജിജോൺ എന്നിവരാണ്.

ചിത്രത്തിന്റെ എഡിറ്റിംഗ് അജിത് ഉണ്ണികൃഷ്ണനാണ് ചെയ്തിരിക്കുന്നത്. Adv. കെ ആർ ഷിജുലാലാണ് ചിത്രത്തിന്റെ ലൈൻ പ്രൊഡ്യൂസർ. രാജേഷ് ശർമ്മ, അക്ഷയ ഉദയകുമാർ,ഹരിത ഹരിദാസ്,വേണു നരിയാപുരം,ഹരികൃഷ്ണൻ,മധു വിഭാഗർ, ദിവ്യ ഗോപിനാഥ്,തനുജ കാർത്തിക്,സ്വപ്ന പിള്ള, തുടങ്ങിയവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കലാസംവിധാനം ബനിത് ബത്തേരി, വസ്ത്രാലങ്കാരം ഭക്തൻ മങ്ങാട്,മേക്കപ്പ് സുധി സുരേന്ദ്രൻ,പ്രൊഡക്ഷൻ കണ്ട്രോളർ സുനിൽ, പബ്ലിസിറ്റി ഡിസൈൻസ് ആന്റണി എന്നിവരാണ്.