നടി അക്രമിക്കപ്പെട്ട കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട്‌ മുഖ്യമന്ത്രിക്ക്‌ കത്തെഴുതി നടി.
1 min read

നടി അക്രമിക്കപ്പെട്ട കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട്‌ മുഖ്യമന്ത്രിക്ക്‌ കത്തെഴുതി നടി.

വിവാദമായ നടി അക്രമിക്കപ്പെട്ട സംഭവത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട്‌ മുഖ്യമന്ത്രിക്ക്‌ കത്തെഴുതിയിരിക്കുകയാണ് ഇരയായ നടി.സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപെടുത്തലുകളെ തുടർന്നാണ് നടിയുടെ കത്ത്‌.നടി ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങൾ പ്രതിയായ നടൻ ദിലീപ്‌ കണ്ടിരുന്നുവെന്നാണ് ബാലചന്ദ്രകുമാർ മുഖ്യമന്ത്രിക്ക്‌ നൽകിയ പരാതിയിലും മാധ്യമങ്ങൾക്ക്‌ നൽകിയ അഭിമുഖങ്ങളിലും വെളിപ്പെടുത്തിയിരിക്കുന്നത്‌.

കേസിന്റെ അന്തിമഘട്ടത്തിലേക്ക്‌ അടുക്കുന്ന സമയത്താണ് ഈ വെളിപ്പെടുത്തൽ ഉണ്ടായിരിക്കുന്നത്‌.സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴി പോലീസ്‌ രേഖപ്പെടുത്തി.ഭയം കൊണ്ടാണ് ഇത്ര നാൾ ഇത്‌ തുറന്ന് പറയാതിരുന്നത്‌ എന്നാണ് ബാലചന്ദ്രകുമാർ പറയുന്നത്‌.ദിലീപ്‌ കേസിനെ പറ്റിയും പൾസർ സുനിയേയും പറ്റി സംസാരിക്കുന്നതിന്റെ വോയ്സ്‌ ക്ലിപ്പുകളും ബാലചന്ദ്രകുമാർ പുറത്ത്‌ വിട്ടിരുന്നു.ഇതിനകം കേസിലെ സ്പെഷൽ പ്രോസിക്യൂട്ടർ രാജി വെച്ചിരുന്നു.രണ്ടാമത്തെ പ്രോസിക്യൂട്ടറാണു രാജി വെക്കുന്നത്‌.അതിനാൽ കേസ്‌ അട്ടിമറിക്കപ്പെടുമോ എന്ന ഭയം ഉള്ളതായി നടി മുഖ്യമന്ത്രിക്ക്‌ നൽകിയ കത്തിൽ പറയുന്നു.