13 Jan, 2025
1 min read

ചോരയിൽ കുളിച്ച് ഉണ്ണി മുകുന്ദൻ ; ‘മാർക്കോ’ ഞെട്ടിപ്പിക്കുന്ന ഫസ്റ്റ് ലുക്ക്‌

ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മാര്‍ക്കോ. ഇപ്പോഴിതാ ‘മാർക്കോ’യുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങിയിരിക്കുകയാണ്. രക്തത്തിൽ കുളിച്ചു വായിൽ രക്തം പുരണ്ട കത്തി കടിച്ചു നിൽക്കുന്ന മാർക്കോയാണ് പോസ്റ്ററിൽ ഉള്ളത്. ചിത്രത്തിന്റെ വയലൻസ് ലെവൽ എത്രത്തോളമാണെന്നു ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ കൂടി തന്നെ അണിയറപ്രവർത്തകർ സൂചന നൽകുന്നുണ്ട്. ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദും ഉണ്ണി മുകുന്ദൻ ഫിലിംസും ചേർന്നാണ് വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന ഒരു ഫുൾ പാക്കഡ്‌ ആക്ഷൻ […]

1 min read

“ലാലേട്ടൻ ചങ്കുപറിച്ചു അഭിനയിച്ചിട്ടുണ്ടെങ്കിലും കാസ്റ്റിംഗ് ലെ പോരായ്മകൾ കാരണം കാണാൻ തോന്നാത്ത ഒരു സിനിമ ആണ് ഭ്രമരം” ;

2009ൽ ബ്ലെസി തിരക്കഥയും സംവിധാനവും നിർവഹിച്ച് പുറത്തുവന്ന ഭ്രമരം എന്ന ചിത്രം ഇന്നും മലയാളികൾക്ക് ഒരു അത്ഭുതമാണ്. സിനിമ കണ്ടിറങ്ങുമ്പോൾ മോഹൻലാലിന്റെ ശിവൻകുട്ടി പ്രേക്ഷകന്റെ മനസിൽ ഒരു വേദനയായി അവസാനിക്കും. അത്രത്തോളം മാനസിക വികാരങ്ങളുടെ തീക്ഷ്ണതയുള്ള കഥാപാത്രമായിരുന്നു ശിവൻകുട്ടി. മോഹൻലാൽ എന്ന നടന്റെ ഉജ്വല പ്രകടനം തന്നെയാണ് സിനിമയെ വേറൊരു തലത്തിലേക്ക് പിടിച്ചുയർത്തിയത്. മോഹന്‍ലാല്‍ എന്ന നടന്‍റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച 10 കഥാപാത്രങ്ങളില്‍ ഒന്ന് തന്നെയാണ് ഭ്രമരത്തിലെ ശിവന്‍കുട്ടി എന്നാണ് സിനിമാ പ്രേമികൾ പറയാറുള്ളത്. […]

1 min read

‘ഏറ്റവും കൂടുതൽ ശത്രുതയുള്ള മലയാളി മോഹൻലാൽ’; വൈറലായി കുറിപ്പ്

നൂറ് കോടി ബജറ്റിൽ ഇറങ്ങുന്ന തെന്നിന്ത്യൻ ചിത്രം ‘കണ്ണപ്പ’യുടെ ടീസർ എത്തിയതു മുതൽ ഒരു നിമിഷം മിന്നിമാഞ്ഞു പോകുന്ന മോഹൻലാലിന്റെ ദൃശ്യം വൈറലാണ്. ഒരു വേട്ടക്കാരന്റെ രൂപത്തിലാണ് മോഹൻലാലിനെ ടീസറിലെ ഒരു ദൃശ്യത്തിൽ കാണിച്ചിരിക്കുന്നത്. അത് മലയാളികൾ ഏറ്റെടുക്കുകയും ചെയ്തു. അതേസമയം662 കണ്ണപ്പയുടെ ടീസർ എത്തിയതിന് പിന്നാലെ കൊറിയക്കാർക്ക് ഏറ്റവും ശത്രുതയുള്ള നടൻ മോഹൻലാൽ ആണെന്ന് പറയുകയാണ് സോഷ്യൽ മീഡിയ. ഫേസ്ബുക്കിൽ എത്തിയ ഒരു കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ‘ബ്രഹ്‌മാണ്ഡ ചിത്രത്തിൽ ലാലേട്ടന്റെ ഒന്നൊന്നര വരവ്’ […]

1 min read

തലവൻ ടീമിനെ അഭിനന്ദിച്ച് കമൽഹസൻ; ടീമിനെ മൊത്തം അഭിനന്ദിച്ച് താരം

ഫീൽ ​ഗുഡ് ചിത്രങ്ങൾ മാത്രം ചെയ്ത് പോന്നിരുന്ന ജിസ് ജോയ് ട്രാക്ക് മാറ്റിപ്പിടിച്ച ചിത്രമായിരുന്നു ബിജു മേനോൻ- ആസിഫ് അലി കോമ്പോയിലിറങ്ങിയ തലവൻ. ഈ അടുത്തകാലത്ത് മലയാള സിനിമയിൽ നിന്നുണ്ടായ ഏറ്റവും മികച്ച ത്രില്ലറുകളിലൊന്നാണ് ഈ സിനിമ. മേയ് 24-ന് പ്രേക്ഷകരുടെ മുന്നിലെത്തിയ ഈ ചിത്രം വമ്പൻ പ്രേക്ഷക- നിരൂപക പ്രശംസയാണ് നേടിയത്. ആസിഫ് അലിയും ബിജു മേനോനും പ്രധാന വേഷങ്ങൾ ചെയ്ത ഈ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം ഇപ്പോൾ മികച്ച വിജയം നേടി മുന്നേറുകയാണ്. ആസിഫ് […]

1 min read

“മോഹൻലാൽ എന്ന പ്രതിഭയെ പുറത്തുകൊണ്ടുവരാൻ എന്നുറപ്പിക്കാവുന്ന ചില ഷോട്ട്സ്…..!!! ” കണ്ണപ്പ ടിസർ

ഷൂട്ടിങ്ങ് തുടങ്ങുന്നതിന് മുൻപ് തന്നെ വാർത്തകളിൽ ഇടം പിടിച്ച പാൻ ഇന്ത്യൻ ചിത്രമാണ് വിഷ്ണു മഞ്ചുവിന്റെ ‘കണ്ണപ്പ’. സിനിമ മേഖലയേയും ആരാധകരെയും ഒരുപോലെ ആവേശത്തിലാഴ്ത്തുകയാണ് ചിത്രം. ഇപ്പോഴിതാ ചിത്രത്തിൻ്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ്. ടീസറിൽ മോഹൻലാലിൻ്റെ ഭാഗങ്ങൾ മോഹൻലാൽ ഫാൻസ് ഏറ്റെടുത്തു കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ സ്ക്രീൻ ഷോട്ട് ഇട്ട് ആഘോഷമാക്കുകയാണ്. ലാലേട്ടന് എന്തുകൊണ്ടും മികച്ചൊരു കഥാപാത്രം തന്നെയാകും കണ്ണപ്പയിൽ എന്ന് തന്നെ പ്രതീക്ഷിക്കാവുന്ന ടീസർ…. ഡയലോഗോ സ്ക്രീൻ സ്‌പേസോ ഒന്നും ടീസറിൽ ധാരാളമായി ഇല്ലെങ്കിൽ കൂടെ പണി […]

1 min read

”പ്രേമലു രണ്ട് തവണ കണ്ടു, ഭ്രമയു​ഗവും കണ്ടു, മലയാള സിനിമയുള്ളത് അതിന്റെ മികച്ച ഫോമിൽ”; വിജയ് സേതുപതി

2024 മലയാള സിനിമയുടെ തലവര മാറ്റിയ വർഷമാണെന്ന് അക്ഷരം തെറ്റാതെ പറയാതെ പറയാം. ഇറങ്ങുന്ന സിനിമകളെല്ലാം പ്രേക്ഷകർ രണ്ട് കയ്യും നീട്ടി സ്വീകരിക്കുകയാണ്. മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യ മുഴുവൻ മലയാളം സിനിമകൾ ആണ് ഇപ്പോൾ ട്രെൻഡിംഗ് ആകുന്നത്. പ്രേമലു, ഭ്രമയുഗം, മഞ്ഞുമ്മൽ ബോയ്‌സ്, ആവേശം തുടങ്ങിയ മിക്ക സിനിമകളും സൗത്ത് ഇന്ത്യയിൽ വൻ വിജയം നേടുകയും ചെയ്തിരുന്നു. ഇതിനിടെ മലയാള സിനിമയെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് നടൻ മക്കൾ സെൽവം വിജയ് സേതുപതി. പ്രേമലു താൻ രണ്ടുതവണ കണ്ടു […]

1 min read

“ഏറ്റവും കൂടുതൽ ഫുട്ട് ഫോൾസ് ഉള്ളത് പുലി മുരുകന് തന്നെയാണ്” ; കുറിപ്പ്

മലയാള സിനിമയുടെ നല്ല സമയമാണ് 2024. ഈ വര്‍ഷം തിയറ്ററുകളിലെത്തിയ നാല് ചിത്രങ്ങളാണ് ഇതിനകം 100 കോടി ക്ലബ്ബിലെത്തിയത്. അതില്‍ ഒരു ചിത്രം 200 കോടിയും രണ്ട് ചിത്രങ്ങള്‍ 150 കോടിയും പിന്നിട്ടിരുന്നു. മലയാള സിനിമ മറുഭാഷാ പ്രേക്ഷകര്‍ തിയറ്ററുകളിലെത്തി കാണുന്ന ട്രെന്‍ഡും മോളിവുഡിന്‍റെ ഈ വര്‍ഷത്തെ നേട്ടമാണ്. മഞ്ഞുമ്മൽ ബോയ്സ്, പ്രേമലു എന്നീ ചിത്രങ്ങൾ ഈ വർഷത്തെ ഹിറ്റിൽ ഇടം നേടിയ ചിത്രങ്ങൾ. എന്നാൽ പുലിമുരുകനെ പോലെ അത്രയും ജനങ്ങൾ കൂട്ടത്തോടെ തിയേറ്ററിലേക്ക് വന്ന് കണ്ട […]

1 min read

വിനീത് ശ്രീനിവാസന്റെ പടങ്ങൾക്ക് വേണ്ടി കാത്തിരിക്കും  എത്ര cringe elements ചേർത്താലും ആസ്വദിക്കും “

ഒരു നടനെന്ന രീതിയിലും സംവിധായകന്‍ എന്ന നിലയിലും തന്റെ കഴിവുകള്‍ അടയാളപ്പെടുത്താന്‍ സാധിച്ചിട്ടുള്ള ആളാണ് വിനീത് ശ്രീനിവാസന്‍. സൗഹൃദ സിനിമകള്‍ പറയുന്നതില്‍ എക്കലവും വിജയിച്ച സംവിധായകനാണ് വിനീത് ശ്രീനിവാസന്‍. തന്റെ ആദ്യത്തെ ചിത്രം മുതല്‍ വിനീത് സൗഹൃദവുമായി ബന്ധപ്പെട്ട കഥകളാണ് കൂടുതലും പറഞ്ഞിട്ടുള്ളത്. ഏറ്റവും ഒടുവില്‍ വിനീതിന്റേതായി പുറത്തിറങ്ങിയ വര്‍ഷങ്ങള്‍ക്ക് ശേഷത്തിലും ഇതേ സൗഹൃദത്തിന്റെ കഥയാണ് പറയുന്നത്. ഇപ്പോഴിതാ വിനീതിനെ കുറിച്ച് പങ്കുവെച്ച കുറിപ്പ് വായിക്കാം. കുറിപ്പിൻ്റെ പൂർണരൂപം   വർഷങ്ങൾക്ക് ശേഷം ആണല്ലോ ഇപ്പോ ചർച്ച […]

1 min read

“വാക്കുകൾക്കതീതമായ വിസ്മയം ആണ് തേന്മാവിൻ കൊമ്പത്ത്…”

മുദ്ദുഗൗ ചോദിച്ച കാർത്തുമ്പിയേയും അത് തേടിപ്പോയ മാണിക്യനേയും പ്രേക്ഷകർക്ക് അത്രവേഗം മറക്കാൻ കഴിയില്ല. കാർത്തുമ്പിയും തമ്പുരാൻ ചേട്ടനും അപ്പുകാളയുമെല്ലാം പ്രേക്ഷകരുടെ മുന്നിൽ എത്തിയിട്ട് 30 വർഷം പിന്നിട്ടു കഴിഞ്ഞു. ചില ചിത്രങ്ങൾ കാലത്തിനൊപ്പം സഞ്ചരിക്കും. അത്തരത്തിൽ തലമുറ വ്യത്യാസമില്ലാതെ പ്രേക്ഷകർ നെഞ്ചിലേറ്റിയ ചിത്രമായിരുന്നു പ്രിയദർശൻ സംവിധാനം ചെയ്ത തേന്മാവിൻ കൊമ്പത്ത്. 1994 മെയ് 13നായിരുന്നു മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലെ ഹിറ്റ് ചിത്രം പുറത്തിറങ്ങിയിരുന്നത്. മോഹന്‍ലാലിന്റെ കരിയറിലെ വലിയ ഹിറ്റുകളിലൊന്നായി മാറിയ സിനിമ കൂടിയായിരുന്നു തേന്മാവിന്‍ കൊമ്പത്ത്. ഒരു […]

1 min read

നിര്‍ധന വിദ്യാര്‍ഥികളുടെ സ്വപ്നങ്ങൾ സഫലമാക്കാനൊരുങ്ങി മമ്മൂട്ടി

വേദനിക്കുന്നവരെ ചേർത്തു നിർത്തുകയും ഒപ്പം കൂട്ടുകയും ചെയ്യുകയെന്നത് വലിയ കാര്യമാണെന്നും അത്തരം പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്ന മമ്മൂട്ടി നമ്മുടെ അഭിമാനമാണെന്നും ശ്രീരാമകൃഷ്ണ മിഷൻ്റെ മലയാളം മുഖപത്രമായ പ്രബുദ്ധ കേരളത്തിൻ്റെ ചീഫ് എഡിറ്റർ സ്വാമി നന്ദാത്മജാനന്ദ. പഠനത്തില്‍ മിടുക്കുകാട്ടുന്ന, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികള്‍ക്കായി മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയര്‍ ആന്റ് ഷെയര്‍ ഇന്റര്‍നാഷണല്‍ ആവിഷ്‌കരിച്ച’വിദ്യാമൃതം’ പദ്ധതിയുടെ നാലാംഘട്ടത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുക ആയിരുന്നു ഇദ്ദേഹം. എസ്എസ്എൽസി, പ്ലസ് ടു ജയിച്ച നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് എം.ജി.എം.ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷനുമായി ചേര്‍ന്ന് തുടര്‍പഠനത്തിന് […]