“മോഹൻലാൽ എന്ന  പ്രതിഭയെ പുറത്തുകൊണ്ടുവരാൻ എന്നുറപ്പിക്കാവുന്ന ചില ഷോട്ട്സ്…..!!! ” കണ്ണപ്പ ടിസർ
1 min read

“മോഹൻലാൽ എന്ന പ്രതിഭയെ പുറത്തുകൊണ്ടുവരാൻ എന്നുറപ്പിക്കാവുന്ന ചില ഷോട്ട്സ്…..!!! ” കണ്ണപ്പ ടിസർ

ഷൂട്ടിങ്ങ് തുടങ്ങുന്നതിന് മുൻപ് തന്നെ വാർത്തകളിൽ ഇടം പിടിച്ച പാൻ ഇന്ത്യൻ ചിത്രമാണ് വിഷ്ണു മഞ്ചുവിന്റെ ‘കണ്ണപ്പ’. സിനിമ മേഖലയേയും ആരാധകരെയും ഒരുപോലെ ആവേശത്തിലാഴ്ത്തുകയാണ് ചിത്രം. ഇപ്പോഴിതാ ചിത്രത്തിൻ്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ്. ടീസറിൽ മോഹൻലാലിൻ്റെ ഭാഗങ്ങൾ മോഹൻലാൽ ഫാൻസ് ഏറ്റെടുത്തു കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ സ്ക്രീൻ ഷോട്ട് ഇട്ട് ആഘോഷമാക്കുകയാണ്. ലാലേട്ടന് എന്തുകൊണ്ടും മികച്ചൊരു കഥാപാത്രം തന്നെയാകും കണ്ണപ്പയിൽ എന്ന് തന്നെ പ്രതീക്ഷിക്കാവുന്ന ടീസർ…. ഡയലോഗോ സ്ക്രീൻ സ്‌പേസോ ഒന്നും ടീസറിൽ ധാരാളമായി ഇല്ലെങ്കിൽ കൂടെ പണി അറിയാവുന്ന സംവിധായകൻ ആണെങ്കിൽ സെക്കന്റുകൾ മാത്രം മതി അദ്ദേഹത്തിന്റെ പ്രതിഭയെ പുറത്തുകൊണ്ടുവരാൻ എന്നുറപ്പിക്കാവുന്ന ചില ഷോട്ട്സ് എന്നാണ് ആരാധകർ പറയുന്നത്.

വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. പ്രഭാസ്, അക്ഷയ് കുമാർ, ശരത് കുമാർ, മോഹൻ ബാബു, കാജൽ അഗർവാൾ തുടങ്ങിയ വമ്പൻ താര നിരയാണ് ചിത്രത്തിൽ. അക്ഷയ് കുമാർ തന്റെ രംഗങ്ങളുടെ ചിത്രീകരണം പൂർത്തിയാക്കി. കുറച്ച് നാളുകൾക്ക് മുൻപാണ് പ്രഭാസ് കണ്ണപ്പ സെറ്റിൽ ജോയിൻ ചെയ്തത്. എല്ലാ താരങ്ങളും ഒരുമിച്ചെത്തുന്ന ചിത്രത്തിൽ ആരാധകർക്ക് ഒരു വലിയ വിരുന്നാണ് ഒരുങ്ങുന്നതെന്ന് നിസംശയം പറയാം. മോഹൻ ബാബു നിർമിച്ച് മുകേഷ് കുമാർ സിങ്ങ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് അവസാന ഘട്ടത്തിലാണ്.

മോഹൻ ബാബു നിർമിച്ച് മുകേഷ് കുമാർ സിങ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത് പ്രശസ്‌ത ഹോളിവുഡ് ഛായാഗ്രാഹകൻ ഷെൽഡൻ ചൗ ആണ്. ആക്ഷൻ കൊച്ച ഖംഫക്‌ഡിയും കോറിയോഗ്രഫി പ്രഭുദേവയുമാണ് നിർവഹിക്കുന്നത്. പി ആർ ഒ – ശബരി