Artist
ഞെട്ടിച്ച് ആദ്യദിവസത്തെ കളക്ഷൻ, നൻപകൽ നേരത്ത് മയക്കത്തിന്റെ ബോക്സ് ഓഫീസ് കളക്ഷൻ ഇങ്ങനെ
മലയാളത്തിന്റെ അഭിമാന നടനായ മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നൻ പകൽ നേരത്ത് മയക്കം തിയേറ്ററിൽ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ഐ എഫ് എഫ് കെ വേദിയിൽ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയതിന് പിന്നാലെയാണ് ചിത്രം തിയേറ്ററിൽ എത്തിയത്. ചലച്ചിത്ര മേളയിൽ സിനിമ കണ്ട് എല്ലാ പ്രേക്ഷകരും ഒന്നടങ്കം ഏറ്റെടുത്തിരുന്നു അതിനു പിന്നാലെ തീയേറ്ററിലും വമ്പിച്ച സ്വീകാര്യത്തിൽ ലഭിച്ചതോടെ സിനിമ ഇപ്പോൾ ആരാധകരുടെ മനസ്സ് കീഴടക്കി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ചിത്രം കാണാനായി തിയറ്ററിൽ […]
ചരിത്രം രചിച്ച് ഉണ്ണി മുകുന്ദൻ! 50 കോടി തിളക്കത്തിൽ മാളികപ്പുറം
തിയേറ്ററിൽ ഒന്നടങ്കം മികച്ച അഭിപ്രായം മുന്നേറുന്ന ഏറ്റവും പുതിയ ചിത്രമാണ് മാളികപ്പുറം. പ്രേക്ഷക ഹൃദയം കീഴടക്കി പ്രദർശനം തുടരുന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദനാണ് നായകൻ. കേരളത്തിന് അകത്തും പുറത്തും ഇപ്പോൾ ചിത്രം ഹൗസ് ഫുൾ ഷോകളുമായി മുന്നേറുകയാണ്. ഡിസംബർ 30-ന് തിയറ്ററുകളിലെത്തിയ ചിത്രം 17 ദിവസം കൊണ്ട് തന്നെ 40 കോടി ക്ലബിൽ ഇടം നേടിയിരിക്കുകയാണ്. ഇതുകൂടാതെ , മാളികപ്പുറം 50 കോടി സ്വന്തമാക്കി എന്ന വാർത്തയും പുറത്തു വരുന്നുണ്ട് . ഉണ്ണി മുകുന്ദൻ എന്ന നടന്റെ […]
60 കോടി മുടക്കില്‍ ടോവിനോ തോമസിന്റെ കള്ളൻ കഥാപാത്രം. 3ഡി ചിത്രം ‘എ ആര്‍ എം’ന്റെ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തിറങ്ങി
മലയാളത്തിലെ യുവ നായകന്മാരിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്ന താരമാണ് ടോവിനോ തോമസിനെ നായകനാക്കി നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘എ ആർ എം’. അജയന്റെ രണ്ടാം മോഷണം എന്നാണ് ചിത്രത്തിന്റെ മുഴുവൻ പേര്. മാജിക് ഫ്രെയിംസിന്റെയും യുജിഎം സിനിമാസിന്റെയും ബാനറുകളിൽ ലിസ്റ്റിൻ സ്റ്റീഫൻ, ഡോ.സക്കറിയ തോമസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് ‘എ ആർ എം’. 60 കോടി മുതൽ മുടക്കിൽ 3Dയിൽ ചിത്രീകരണം ഒരുങ്ങുന്ന സിനിമയിൽ ടോവിനോ തോമസ് ആദ്യമായി […]
ദളപതി 67ലെ വേഷവും വേണ്ടന്ന് വച്ച് വിക്രം
തമിഴ് സിനിമ ലോകത്തെ പ്രശസ്തനായ സംവിധായകനാണ് ലോകേഷ് കനകരാജ്. ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രമാണ് വിക്രം. ശേഷം തമിഴിൽ നിന്നും ഏറെ നാൾക്ക് ശേഷം ഒരു ചിത്രം ലോകമെങ്ങും ശ്രദ്ധ നേടുന്നത് വിക്രത്തിലൂടെയായിരുന്നു. തമിഴ്‌നാട്ടില്‍ മാത്രമല്ല തെന്നിന്ത്യയിലും ലോകമെമ്പാടുമുള്ള സിനിമ ആസ്വാദകർ ഏറ്റെടുത്തതും വലിയ ആവേശം സൃഷ്ടിച്ചതുമായ സിനിമയാണ്. കമല്‍ ഹാസനും ഫഹദും വിജയ് സേതുപതിയും മത്സരിച്ചഭിനയിച്ച ചിത്രത്തില്‍ കാമിയോ റോളില്‍ റോളക്സ് എന്ന കഥാപാത്രമായി സൂര്യയും എത്തിയിരുന്നു . ലോകേഷ് കനകരാജ് എന്ന […]
“പാട്ടുകൾ കൂടുതൽ യേശുദാസ് ആയിരിക്കും, പക്ഷേ കാണാൻ സുന്ദരൻ ജയചന്ദ്രനാണ്” : ജി വേണുഗോപാൽ
മലയാള സംഗീത ലോകത്ത് എന്നും മായാത്ത വ്യക്തി മുദ്ര പതിപ്പിച്ച ഗായകനാണ് ജി വേണുഗോപാൽ. മലയാളത്തിൻറെ മാണിക്യക്കുയിൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന അദ്ദേഹം സംഗീത പ്രേമികളുടെ മനസ്സിൽ തന്റെ മധുരഗാനങ്ങളാൽ മായാത്ത മുദ്ര പതിപ്പിച്ചുകഴിഞ്ഞു. മനോഹരമായ ശബ്ദവും വരികളുടെ അർത്ഥവും ആഴം അറിഞ്ഞു പാടാനുള്ള കഴിവ് ഉള്ളതുകൊണ്ട് തന്നെ ചുരുക്കം ഗാനങ്ങളിലൂടെ ആരാധകരെ നേടിയെടുക്കുവാൻ ജി വേണുഗോപാലിന് സാധിച്ചിട്ടുണ്ട്. ജി ദേവരാജൻ, കെ രാഘവൻ എന്നിവരോടൊപ്പം നാടകരംഗത്തും അദ്ദേഹം സാന്നിധ്യം അറിയിച്ചു. പ്രൊഫഷണൽ നാടകങ്ങളിൽ പാടിയ അദ്ദേഹത്തിന് രണ്ടായിരത്തിലെ […]
വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ അരങ്ങു കീഴടക്കാൻ മോഹൻലാൽ; 2023 കമ്പ്ലീറ്റ് ആക്ടർക്ക് ഒരുപാട് പ്രതീക്ഷയേറിയ വർഷം
മലയാള ചലച്ചിത്രരംഗത്ത് എന്നും മികച്ച സംഭാവനകൾ നടത്തിയിട്ടുള്ള താരമാണ് മോഹൻലാൽ. ലാലിൻറെ കരിയറിലെ തന്നെ മികച്ച വർഷങ്ങളിൽ ഒന്നെന്ന് വിശേഷിപ്പിക്കുന്നത് 1986 നെ ആണ്. ഈ വർഷത്തിൽ പുറത്തിറങ്ങിയ ടി പി ബാലഗോപാലൻ എം എ എന്ന സത്യൻ അന്തിക്കാട് ചിത്രത്തിലൂടെ ആദ്യമായി മികച്ച നടനുള്ള കേരള സംസ്ഥാന സർക്കാർ പുരസ്കാരം താരത്തിന് ലഭ്യമായി. പിന്നീട് പുറത്തിറങ്ങിയ രാജാവിന്റെ മകൻ എന്ന ചിത്രം മോഹൻലാലിന് മലയാളസിനിമയിൽ ധാരാളം ആരാധകരെ നേടിക്കൊടുക്കുകയും വൻ വിജയമായ ഈ ചിത്രം മൂലം […]
ഈ വർഷത്തെ ബോക്സ് ഓഫീസ് കളക്ഷനുകൾ പിടിച്ചടക്കുവാൻ മോഹൻലാൽ; എലോൺ ജനുവരി 26ന്
തിരനോട്ടം എന്ന ആദ്യ ചിത്രത്തിൽ അഭിനയിച്ചുകൊണ്ട് മലയാള സിനിമയിൽ തന്റേതായ സ്ഥാനവും കഴിവും തെളിയിച്ച അതുല്യ പ്രതിഭയാണ് മോഹൻലാൽ. ഒരു ഹാസ്യ കഥാപാത്രത്തെ ആയിരുന്നു തിരനോട്ടത്തിൽ ലാൽ അവതരിപ്പിച്ചിരുന്നത്. എങ്കിൽ കൂടിയും സെൻസർ ബോർഡുമായി ബന്ധപ്പെട്ട ചില തടസ്സങ്ങൾ മൂലം ഈ ചിത്രം പുറത്തിറങ്ങിയില്ല. പിന്നീട് 1980ൽ മോഹൻലാൽ അഭിനയിച്ച് പ്രദർശനത്തിനെത്തിയ ആദ്യചിത്രം മഞ്ഞിൽ വിരിഞ്ഞ പൂക്കൾ ആയിരുന്നു. വെറും 20 വയസ്സ് മാത്രം പ്രായമുള്ളപ്പോൾ വില്ലൻ വേഷത്തിൽ പ്രത്യക്ഷപ്പെടുവാൻ ലാലിന് അന്ന് സാധിച്ചു. ശങ്കർ ആയിരുന്നു […]
2023 സാക്ഷ്യം വഹിക്കുക നിവിൻപോളിയുടെ പുതിയ മുഖമോ? നിവിൻപോളി- ഹനീഫ് അദേനി ചിത്രം പ്രഖ്യാപനം ഉടൻ
വിനീത് ശ്രീനിവാസൻ ചിത്രം മലർവാടി ആർട്‌സ് ക്ലബ്ബിലൂടെ വെള്ളിത്തിരക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട താരമാണ് നിവിൻ പോളി. പിന്നീട് വിനീത് ശ്രീനിവാസൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത തട്ടത്തിൻ മറയത്ത് എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായി നിവിൻപോളി പ്രത്യക്ഷപ്പെട്ടു. ചിത്രത്തിലെ വിനോദ് എന്ന കഥാപാത്രം യുവാക്കൾ അടക്കം ഏറ്റെടുത്തത് തന്നെയായിരുന്നു. 2015 അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന ബ്ലോക്ക് ബസ്റ്റർ സിനിമയിലൂടെ കേരളത്തിനകത്തും പുറത്തും നിവിൻപോളി എന്ന താരം വളർന്ന് വരികയായിരുന്നു. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഹേയ് […]
തനിയാവർത്തനവും ഭൂതക്കണ്ണാടിയും അല്ല ഇതൊരു വെറൈറ്റി പടം
തിയേറ്ററിൽ ഒന്നടങ്കം മമ്മൂട്ടി തരംഗം സൃഷ്ടിച്ചു കൊണ്ട് മുന്നേറുകയാണ് നൻപകൽ നേരത്തു മയക്കം. മമ്മൂട്ടി എന്ന അതുല്യ നടന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമകളുടെ ലിസ്റ്റിൽ ഇടം നേടുകയാണ് ഈ ചിത്രം. ഇതുവരെ മമ്മൂട്ടിയിൽ കാണാത്ത അഭിനയ ശൈലിയാണ് ഈ സിനിമയിൽ താര രാജാവ് കൊണ്ടു വന്നിരിക്കുന്നത്. ഒരു നടന് ഇത്രയേറെ മികച്ച അഭിനയം കാഴ്ചവയ്ക്കാൻ സാധിക്കുമോ എന്ന് പോലും പലരും ചോദിക്കുന്നുണ്ട്. ഇന്ത്യൻ സിനിമയിൽ പോലും മറ്റൊരു നടനും ഈ കഥാപാത്രത്തെ അവതരിപ്പിക്കാൻ സാധിക്കില്ല. മമ്മൂട്ടിയുടെ […]
“ചെറുപ്പത്തിൽ വീട്ടുകാരെപ്പോലെ ഞാനും ഒരു മമ്മൂട്ടി ഫാൻ ആയിരുന്നു; എന്നാൽ ഇപ്പോൾ മനസ്സിലായി അതൊരു ജാതി സ്പിരിറ്റിന്റെ ഭാഗമായിരുന്നു എന്ന്”: ഒമർ ലുലു
ഹാപ്പി വെഡിങ് എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് ചലച്ചിത്ര രംഗത്തേക്ക് കടന്നുവന്ന താരമാണ് ഉമർ ലുലു. 2016 പ്രദർശനത്തിന് എത്തിയ ചിത്രം വാണിജ്യപരമായി മികച്ച വിജയം നേടിയിരുന്നു. സൈജു വിൽസൺ, ഷറഫുദ്ദീൻ, സൗബിൻ, അനുസിത്താര എന്നിവരായിരുന്നു ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. 2017 ഹണി റോസ്, ബാലു വർഗീസ്, ധർമ്മജൻ ബോൾഗാട്ടി, ഗണപതി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കി ചങ്ക്സ് എന്ന ചിത്രം സംവിധാനം ചെയ്തു. ശേഷം ഒരു അടാർ ലവ്, ചങ്ക്സ് രണ്ട് എന്നീ ചിത്രങ്ങൾ […]