തനിയാവർത്തനവും ഭൂതക്കണ്ണാടിയും അല്ല ഇതൊരു വെറൈറ്റി പടം
1 min read

തനിയാവർത്തനവും ഭൂതക്കണ്ണാടിയും അല്ല ഇതൊരു വെറൈറ്റി പടം


തിയേറ്ററിൽ ഒന്നടങ്കം മമ്മൂട്ടി തരംഗം സൃഷ്ടിച്ചു കൊണ്ട് മുന്നേറുകയാണ് നൻപകൽ നേരത്തു മയക്കം. മമ്മൂട്ടി എന്ന അതുല്യ നടന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമകളുടെ ലിസ്റ്റിൽ ഇടം നേടുകയാണ് ഈ ചിത്രം. ഇതുവരെ മമ്മൂട്ടിയിൽ കാണാത്ത അഭിനയ ശൈലിയാണ് ഈ സിനിമയിൽ താര രാജാവ് കൊണ്ടു വന്നിരിക്കുന്നത്. ഒരു നടന് ഇത്രയേറെ മികച്ച അഭിനയം കാഴ്ചവയ്ക്കാൻ സാധിക്കുമോ എന്ന് പോലും പലരും ചോദിക്കുന്നുണ്ട്. ഇന്ത്യൻ സിനിമയിൽ പോലും മറ്റൊരു നടനും ഈ കഥാപാത്രത്തെ അവതരിപ്പിക്കാൻ സാധിക്കില്ല. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളായി ഏവരും പറയുന്ന തനിയാവർത്തനവും ഭൂതക്കണ്ണാടിയും പോലെ തന്നെ ഇനി നൻപകൽ നേരത്ത്  മയക്കത്തിലെ അഭിനയവും എടുത്തു  പറയും.

ലിജോ ജോസ് പെല്ലിശ്ശേരി എന്ന സിനിമ സംവിധായകന്റെ ചിത്രങ്ങൾക്ക് എപ്പോഴും സമ്മിശ്ര അഭിപ്രായമാണ് ലഭിക്കാറുള്ളത് എന്നാൽ ആദ്യമായാണ് എല്ലാ പ്രായത്തിലും ഉള്ള എല്ലാത്തരത്തിലുമുള്ള ആരാധകർ ഒന്നടങ്കം  ഒരു സിനിമയ്ക്ക് കയ്യടി നൽകുന്നത്. ഈ മ യൗ എന്ന ചിത്രത്തിനു ശേഷം ഇത്രയേറെ ആഴത്തിൽ മനുഷ്യ ഹൃദയങ്ങൾ കീഴടക്കുന്ന മറ്റൊരു ചിത്രവും ലിജോ ജോസിന്റെതായ്  പുറത്തിറങ്ങിയിട്ടില്ല എന്നും ആരാധകർ പറയുന്നുണ്ട്. ആദ്യമായാണ് ലിജോ ജോസ് പെല്ലിശ്ശേരി മമ്മൂട്ടിയെ നായകനാക്കി ഒരു ചിത്രം ഒരുക്കുന്നത്. ചിത്രം ഇതിനോടകം തന്നെ തീയേറ്ററിൽ മികച്ച അഭിപ്രായം നേടിയിരിക്കുകയാണ്.

തീയറ്ററിൽ എത്തുന്നതിനു മുൻപേ തന്നെ ഒരു സിനിമയ്ക്ക് ഇത്രയേറെ ആരാധക പിന്തുണ ലഭിക്കുമോ എന്ന കാര്യത്തിൽ ഏവർക്കും സംശയം ഉണ്ട്. കാരണം ഐ എഫ് എഫ് കെ പോലെ സിനിമയെ അത്ര കണ്ട് സ്നേഹിക്കുന്ന ആളുകൾ മാത്രം അംഗീകരിക്കുന്ന ചിത്രമായി പോകുമോ എന്ന് സംശയം ഉണ്ടായിരുന്നെങ്കിലും തിയേറ്ററിൽ എത്തിയ ആദ്യ ദിവസത്തെ ഷോകൾ കഴിയുമ്പോൾ തന്നെ ആരാധകർ ഹൃദയം കൊണ്ട് ചിത്രത്തെ ഏറ്റെടുത്തു കഴിഞ്ഞു എന്ന് തന്നെ പറയാം. മമ്മൂട്ടി എന്ന നടന്റെ സിനിമ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സിനിമകളിൽ ഒന്നായി ഈ ചിത്രം മാറി എന്ന കാര്യത്തിൽ സംശയമില്ല. അഭിനയം മാത്രമല്ല സംവിധാനവും ചായഗ്രഹണവും തിരക്കഥയും എല്ലാം എടുത്തു പറയേണ്ടതു തന്നെയാണ്.