60 കോടി മുടക്കില്‍ ടോവിനോ തോമസിന്റെ കള്ളൻ കഥാപാത്രം. 3ഡി ചിത്രം ‘എ ആര്‍ എം’ന്റെ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തിറങ്ങി
1 min read

60 കോടി മുടക്കില്‍ ടോവിനോ തോമസിന്റെ കള്ളൻ കഥാപാത്രം. 3ഡി ചിത്രം ‘എ ആര്‍ എം’ന്റെ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തിറങ്ങി

മലയാളത്തിലെ യുവ നായകന്മാരിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്ന താരമാണ് ടോവിനോ തോമസിനെ നായകനാക്കി നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘എ ആർ എം’. അജയന്റെ രണ്ടാം മോഷണം എന്നാണ് ചിത്രത്തിന്റെ മുഴുവൻ പേര്. മാജിക്‌ ഫ്രെയിംസിന്റെയും യുജിഎം സിനിമാസിന്റെയും  ബാനറുകളിൽ ലിസ്റ്റിൻ സ്റ്റീഫൻ, ഡോ.സക്കറിയ തോമസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് ‘എ ആർ എം’.  60 കോടി മുതൽ മുടക്കിൽ 3Dയിൽ ചിത്രീകരണം ഒരുങ്ങുന്ന സിനിമയിൽ ടോവിനോ തോമസ് ആദ്യമായി ട്രിപ്പിൾ റോളിൽ എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.  മലയാള സിനിമയിൽ നിന്നുള്ള ആദ്യ ഗ്ലോബൽ റിലീസായിരിക്കും സിനിമയെന്നാണ് അറിയാൻ കഴിയുന്നത് . മണിയൻ, അജയൻ, കുഞ്ഞികേളു തുടങ്ങിയ  മൂന്ന് വ്യത്യസ്തമായ കഥാപാത്രങ്ങളെയാണ് ടൊവിനോ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

മൂന്ന് കാലഘട്ടങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. ഇതിനോടകം തന്നെ പാൻ ഇന്ത്യാ ലെവലിൽ വൻ ശ്രദ്ധയാണ് ചിത്രത്തിനു ലഭിച്ചിട്ടുള്ളത്. ടോവിനോയുടെ  പിറന്നാൾ പ്രമാണിച്ചു കൊണ്ട് കള്ളൻ മണിയൻ എന്ന കഥാപാത്രത്തിന്‍റെ ക്യാരക്റ്റർ പോസ്റ്റർ അണിയറ പ്രവർത്തകർ  പുറത്തിറക്കിയിരിക്കുകയാണ്.   ‘ചോതിക്കാവിലെ കള്ളൻ ‘ മണിയനെ പരിചയപ്പെടുത്തിക്കൊണ്ട്
ടോവിനോ തോമസിന്റെ ഒഫീഷ്യൽ പേജിലൂടെയാണ്  പോസ്റ്റർ റിലീസ് ചെയ്തത്.  ചിത്രത്തിൽ ടോവിനോ തോമസിനൊപ്പം കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി തുടങ്ങിയ നായികമാർ പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നത്.  കൂടാതെ ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, അജു വർഗ്ഗീസ്, ശിവജിത്ത് പത്മനാഭൻ, റോഹിണി എന്നീ കാര്യങ്ങളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

തമിഴിലെ ഹിറ്റ് മ്യൂസിക് ഡയറക്ടർ ദീപു ചിത്രത്തിൽ സംഗീതം നിർവഹിക്കുകയാണ്.  സിനിമ ഇതിനോടകം തന്നെ ഏവരുടെയും ശ്രദ്ധ നേടിയിരിക്കുകയാണ്. ടോവിനോ തോമസിന്റെ മിന്നൽ മുരളി എന്ന സിനിമ മുൻപ് പാൻ ഇന്ത്യ തലത്തിൽ ശ്രദ്ധ നേടിയിരുന്നു ഈ ചിത്രവും ആരാധകരെ മടുപ്പിക്കില്ല എന്ന പ്രതീക്ഷയിലാണ് സിനിമ ആസ്വാദകർ . ചിത്രത്തിന്റെ പോസ്റ്റർ നൽകുന്ന പ്രതീക്ഷയും അത്രമേൽ ഉയർന്നതാണ്. ടോവിനോ തോമസിന്റെ പിറന്നാൾ ദിവസമായ ഇന്ന് താരം നായകനാക്കുന്ന വ്യത്യസ്ത സിനിമകളുടെ പോസ്റ്ററുകളും ഒഫീഷ്യൽ പേജിലൂടെ പുറത്തു വിട്ടിട്ടുണ്ട്. അതിൽ ഈ ചിത്രത്തിന്റെ പോസ്റ്റർ വേറിട്ട് നിൽക്കുന്നു എന്നാണ് ആരാധകർ പറയുന്നത്.