‘വീട്ടിലെ രാജാവ് സ്ത്രീകളാണ്, ബഹളവും ആക്ഷനുമൊക്കെ വരുമ്പോള്‍ ഒരു സ്ത്രീയെ വലിച്ച് മുന്നിലിടാന്‍ പറ്റില്ലല്ലോ’ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഷാജി കൈലാസ്
ചെറിയ ഒരു ഇടവേളയ്ക്കു ശേഷം ഷാജി കൈലാസ് പൃഥ്വിരാജിനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രമാണ് കടുവ. മികച്ച പ്രതികരണത്തോടെ തിയേറ്ററില്‍ പ്രദര്‍ശനം തുടരുന്ന ചിത്രത്തിന് വിമര്‍ശനങ്ങളും വിവാദങ്ങളും ഏറെയാണ്. തൊണ്ണൂറുകളില്‍ പാലയില്‍ നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ചിത്രത്തില്‍ പൃഥ്വിരാജിനെ കൂടാതെ, സായ് കുമാര്‍, സിദ്ദിഖ്, ജനാര്‍ദ്ദനന്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, രാഹുല്‍ മാധവ്, കൊച്ചുപ്രേമന്‍, സംയുക്ത മേനോന്‍, സീമ, പ്രിയങ്ക […]
‘തനിക്ക് ഭാര്യയോടാണ് ഏറ്റവും കൂടുതല്‍ കടപ്പാടുള്ളത്’! അന്ന് ശ്രീജിത്ത് രവി പറഞ്ഞതിങ്ങനെ
മലയാള സിനിമയിലെ ഒരു നടനാണ് ശ്രീജിത്ത് രവി. എടുത്ത് പറയാന്‍ മാത്രം മികച്ച കഥാപാത്രങ്ങള്‍ ഒന്നും തന്നെ അദ്ദേഹത്തിനില്ലെങ്കിലും ഒരുപിടി മികച്ച സിനിമകളുടെ ഭാഗമാകാന്‍ ശ്രീജിത്ത് രവിക്ക് സാധിച്ചു. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശ്രീജിത്ത് രവിയെ കുറിച്ച് മാധ്യമങ്ങളില്‍ വന്ന ചില വാര്‍ത്തകള്‍ നമ്മെ ഏവരേയും ഞെട്ടിച്ചിരുന്നു. കുട്ടികള്‍ക്ക് നേരെ നഗ്നത പ്രദര്‍ശനം നടത്തിയതുമായി ബന്ധപ്പെട്ട് ശ്രീജിത്ത് രവി കഴിഞ്ഞ ദിവസം അറസ്റ്റിലാവുകയായിരുന്നു. മനോവൈകല്യത്തിന് ചികിത്സ തേടുന്നുണ്ടെന്നും, മരുന്ന് കഴിക്കാത്തതിനാലാണ് ഇങ്ങനെയൊരു തെറ്റ് പറ്റിപ്പോയതെന്നും ശ്രീജിത്ത് രവി […]
‘താനെടുത്ത തീരുമാനം തെറ്റായി പോയി’! മമ്മൂട്ടി ചിത്രത്തിന്റെ പരാജയ കാരണം ആദ്യമായി വ്യക്തമാക്കി ഷാജി കൈലാസ്
മലയാള ചലച്ചിത്ര രംഗത്തെ പ്രശസ്ത സംവിധായകന്‍ ആണ് ഷാജി കൈലാസ്. മലയാള സിനിമയ്ക്ക് നിരവധി ആക്ഷന്‍ ചിത്രങ്ങള്‍ സമ്മാനിച്ച ഷാജി കൈലാസ് കമ്മീഷണര്‍, മാഫിയ, നരസിംഹം, വല്യേട്ടന്‍, ഏകലവ്യന്‍, ആറാം തമ്പുരാന്‍, തുടങ്ങി നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകളാണ് മലയാളത്തിന് സംഭാവന ചെയ്തത്. ഷാജി കൈലാസ് സംവിധാനം ചെയ്ത സിനിമകലില്‍ അധികവും ബോക്സ് ഓഫീസ് ഹിറ്റ് ചിത്രങ്ങളായിരുന്നു. 1989 ല്‍ ന്യൂസ് എന്ന ലോ ബജറ്റ് ചിത്രമാണ് അദ്ദേഹത്തിന്റെ സംവിധാനത്തില്‍ പിറന്ന ആദ്യ ചിത്രം. അതുപോലെ അദ്ദേഹം […]
അവധിക്കാലം ആഘോഷിക്കാന്‍ കുടുംബസമേതം ലണ്ടനില്‍ എത്തി മമ്മൂട്ടി
അവധിക്കാലം ആഘോഷിക്കാന്‍ കുടുംബസമേതം ലണ്ടനില്‍ എത്തിയിരിക്കുകയാണ് മമ്മൂട്ടി. ഇതോടെ മമ്മൂട്ടിയുടേയും കുടുംബത്തിന്റേയും ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി. മമ്മൂട്ടി, ഭാര്യ സുല്‍ഫത്ത്, ദുല്‍ഖര്‍, മകള്‍ മറിയം എന്നിവരെ ചിത്രത്തില്‍ കാണാം. ദുല്‍ഖറിന്റെ ഫാന്‍ ഗ്രൂപ്പുകളിലാണ് ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ലണ്ടന്‍ എയര്‍പോര്‍ട്ടില്‍ നിന്നുള്ള ചിത്രങ്ങളാണിതെന്നാണ് റിപ്പോര്‍ട്ട്. പാന്റും ഷര്‍ട്ടും ധരിച്ച് ഒരു കിടിലന്‍ ലുക്കിലാണ് മമ്മൂട്ടി ഉള്ളത്. അതേസമയം, മമ്മൂട്ടി അഭിനയിച്ചു കൊണ്ടിരിക്കുന്ന റോഷാക്കിന്റെ ഷൂട്ടിങ് കഴിഞ്ഞ ആഴ്ചയാണ് കഴിഞ്ഞത്. അടുത്ത ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുന്നതിനു മുന്നേയുള്ള യാത്രയാണ് […]
അത്യാധുനിക സൗകര്യത്തോട് കൂടി കൊച്ചിയില്‍ ഡ്യൂപ്ലക്സ് ഫ്ളാറ്റ് സ്വന്തമാക്കി മോഹന്‍ലാല്‍; ഹൈലൈറ്റായി ലാംബ്രട്ട സ്‌കൂട്ടറും!
കൊച്ചിയില്‍ പുതിയ ആഡംബര ഫ്‌ളാറ്റ് സ്വന്തമാക്കിയിരിക്കുകയാണ് മലയാളത്തിന്റെ സ്വന്തം സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍. കുണ്ടന്നൂരിലുള്ള ഐഡന്റിറ്റി സമുച്ഛയത്തിലാണ് താരത്തിന്റെ പുതിയ ഫ്‌ളാറ്റ്. 5, 16 നിലകള്‍ ചേര്‍ത്ത് ഏകദേശം 9000 ചതുരശ്ര അടിയുള്ള ഫ്‌ളാറ്റ് എല്ലാ സൗകര്യങ്ങളോടും കൂടി ഉള്ളതാണ്. കഴിഞ്ഞ ദിവസമായിരുന്നു പുതിയ ഫ്‌ളാറ്റിന്റെ പാലുകാച്ചല്‍ ചടങ്ങ് നടന്നത്. ക്ഷണിക്കപ്പെട്ട അന്‍പതോളം പേര്‍ മാത്രമേ ചടങ്ങില്‍ പങ്കെടുത്തുള്ളു. അതുപോലെ, മോഹന്‍ലാലിന്റെ ‘ഇട്ടിമാണി’ എന്ന സിനിമയില്‍ താരം ഉപയോഗിച്ച ലാംബ്രട്ട സ്‌കൂട്ടര്‍ ഫ്ളാറ്റിന്റെ എന്‍ട്രസിലുണ്ട്. ഇത് തന്നെയാണ് […]
അഖില്‍ അക്കിനേനി – മമ്മൂട്ടി നായകന്മാരാകുന്ന പാന്‍ ഇന്ത്യ സിനിമ ‘ഏജന്റ്’ റിലീസിന് ഒരുങ്ങുന്നു!
അഖില്‍ അക്കിനേനി നായകനായി എത്തുന്ന ബിഗ് ബജറ്റ് ചിത്രം ഏജന്റ് ഡിസംബര്‍ 24ന് തിയേറ്ററില്‍ എത്തും. ചിത്രത്തില്‍ മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്യുന്ന സിനിമ പാന്‍ ഇന്ത്യന്‍ റിലീസായി തിയേറ്ററുകളില്‍ എത്തും. ‘യാത്ര’ എന്ന ചിത്രത്തിന്റെ വന്‍ വിജയത്തിന് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തെലുങ്ക് ചിത്രമാണിത്. ചിത്രത്തില്‍ ഇന്റര്‍പോള്‍ ഓഫീസറായാണ് മമ്മൂട്ടി എത്തുന്നത്. ഈ ആക്ഷന്‍ ത്രില്ലര്‍ ചിത്രം തെലുങ്ക് കൂടാതെ, മലയാളം, തമിഴ്, കന്നട, ഹിന്ദി […]
ഒറ്റ ഷോട്ടിലെ മമ്മൂട്ടി നടനം! ‘നന്‍പകല്‍ നേരത്ത് മയക്കം’ രണ്ടാം ടീസറിൽ മഹാനടന്റെ അഭിനയ വിളയാട്ടം
ലിജോ ജോസ് പെല്ലിശ്ശേരി മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. ലിജോ ജോസ് പെല്ലിശ്ശേരി ആദ്യമായി മമ്മൂട്ടിക്കൊപ്പം ഒന്നിക്കുന്ന ചിത്രമാണിത്. ചിത്രത്തിന്റെ ആദ്യ ടീസര്‍ കഴിഞ്ഞ മാര്‍ച്ചില്‍ പുറത്തു വന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാമത്തെ ടീസര്‍ പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ആദ്യത്തെ ടീസറില്‍ നിന്നും തികച്ചും വ്യത്യസ്തമായ ടീസര്‍ ആണ് രണ്ടാം ടീസറില്‍ കാണാന്‍ സാധിക്കുന്നത്. ഒരു നാടന്‍ കള്ള് ഷാപ്പിന്റെ പശ്ചാത്തലത്തിലുള്ള സീന്‍ ആണ് ഈ ടീസറില്‍ കാണുന്നത്. കഥയെ […]
‘ഓളവും തീരവും’ ; മോഹൻലാലിന് വേണ്ടി പ്രിയദർശൻ – എംടി വാസുദേവന്‍ നായർ ഒന്നിക്കുന്നു! ഷൂട്ടിംങ് ആരംഭിച്ചു
രചയിതാവ് എം ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഒരുങ്ങുന്ന പുതിയ സിനിമയുടെ ഷൂട്ടിംങ് തുടങ്ങി. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകനായി എത്തുന്നനത് മോഹന്‍ലാല്‍ ആണ്. ‘ഓളവും തീരവും’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് സന്തോഷ് ശിവനാണ്. ചിത്രത്തിന് കലാസംവിധാനം നിര്‍വഹിക്കുന്നത് സാബു സിറിലാണ്. ന്യൂസ് വാല്യൂ പ്രൊഡക്ഷന്‍ പ്രൈവറ്റ് ലിമിറ്റഡാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. കൂടാതെ, ആര്‍പിഎസ്ജി ഗ്രൂപ്പും നിര്‍മ്മാണ പങ്കാളിയാണ്. അതേസമയം, സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി മോഹന്‍ലാല്‍ ചങ്ങാടം തുഴയുന്ന ഫോട്ടോ […]
പുലിമുരുകന് ശേഷം വൈശാഖ് കൂട്ടുകെട്ടിൽ പുറത്തുവരുന്ന മോഹന്‍ലാലിന്റെ ‘മോണ്‍സ്റ്റര്‍’ തിയേറ്ററില്‍ തന്നെ പുറത്തിറങ്ങും
2016ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു പുലിമുരുകന്‍. മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ഉദയകൃഷ്ണ ആണ്. ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ പുലിമുരുകന് വന്‍ സ്വീകരണമായിരുന്നു തിയേറ്ററില്‍ നിന്നും ലഭിച്ചിരുന്നത്. വനത്തില്‍ പുലികളുമായി ഏറ്റുമുട്ടുന്ന ഒരു കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ചിത്രം തിയേറ്ററില്‍ എത്തിയ ആദ്യ 30 ദിവസത്തിനുള്ളില്‍ 105 കോടിയോളം രൂപയാണ് നേടിയത്. ആകെ മൊത്തം 152 കോടിയോളം രൂപ ആഗോളതലത്തില്‍ ചിത്രം നേടി. അതുപോലെ ചിത്രം തമിഴ്, തെലുങ്ക് […]
‘ഞാന്‍ ലാലേട്ടന്റെ പെരിയഫാന്‍, അദ്ദേഹം അഭിനയിക്കുന്നത് കണ്ട് പഠിക്കണ’മെന്ന് വിജയ് സേതുപതി
തെന്നിന്ത്യന്‍ ജനങ്ങളുടെ ഇഷ്ട നടനാണ് മക്കള്‍ സെല്‍വന്‍ എന്ന് അറിയപ്പെടുന്ന വിജയ് സേതുപതി. നായകനായി എത്തിയും വില്ലന്‍ വേഷങ്ങള്‍ ചെയ്തും പ്രേക്ഷകരെ അമ്പരപ്പിക്കുന്ന നടനാണ് അദ്ദേഹം. ചെറിയ സപ്പോര്‍ട്ടിങ് റോളുകള്‍ ചെയ്തു കൊണ്ടാണ് സിനിമ ജീവിതത്തില്‍ അദ്ദേഹം തുടക്കം കുറിച്ചത്. തെന്മേര്‍ക് പരുവകട്രിന്‍ ആണ് വിജയ് സേതുപതിയുടെ ആദ്യ ചിത്രം. അതില്‍ നായകനായി എത്തി പ്രേക്ഷകപ്രീതി നേടി. പിന്നീട് സുന്തരപന്ത്യന്‍ എന്ന സിനിമയില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചു. പിസ്സ, നടുവിലെ കൊഞ്ചം പാകാത്ത എന്ന ചിത്രങ്ങളില്‍ നായക […]