23 Jan, 2025
1 min read

”മമ്മൂക്കയുടേത് അതിമനോഹര പ്രകടനം, ജിയോ ബേബിയിൽ നിന്നൊരുപാട് പഠിക്കാനുണ്ട്”; കാതലിനെ വാനോളം പുകഴ്ത്തി ബോളിവുഡ് സംവിധായകൻ

72ാം വയസിലും സിനിമയോടുള്ള അഭിനിവേശമാണ് മമ്മൂട്ടിയെ മറ്റ് താരങ്ങളിൽ നിന്നും വ്യത്യസ്തനാക്കുന്നത്. ഈയടുത്ത കാലത്ത് അദ്ദേഹം തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളെല്ലാം ഒന്നിനൊന്ന് വ്യത്യസ്തമാണ്. അദ്ദേഹത്തിന്റെ വ്യത്യസ്തത തേടിയുള്ള യാത്രകളിൽ ഏറെ കൈയ്യടികൾ നേടുന്ന ചിത്രമാണ് ‘കാതൽ ദി കോർ’. സ്വവർഗ്ഗ പ്രണയം ആസ്പദമാക്കി ഒരുക്കിയ ചിത്രം ഒ.ടി.ടിയിൽ എത്തിയപ്പോൾ കൂടുതൽ ചർച്ചയാവുകയാണ്. ജിയോ ബേബി ചിത്രത്തെ വാനോളം പുകഴ്ത്തി ദി ന്യൂയോർക്ക് ടൈംസ് വരെ രംഗത്തെത്തി. കാതലിനെ കുറിച്ച് ബോളിവുഡ് സംവിധായകൻ ഹൻസൽ മെഹ്ത പങ്കുവച്ച വാക്കുകളാണ് ഇപ്പോൾ […]

1 min read

മമ്മൂട്ടിയുടെ ​ഗാന​ഗന്ധർവന് ശേഷം പുതിയ സിനിമയുമായി രമേഷ് പിഷാരടി; നായകൻ സൗബിൻ ഷാഹിർ

അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടുമൊരു സിനിമയുമായി പ്രേക്ഷകർക്ക് മുന്നിലേക്ക് വരികയാണ് നടനും മിമിക്രി കലാകാരനുമായ രമേഷ് പിഷാരടി. 2018ലായിരുന്നു പിഷാരടി ആദ്യമായി സംവിധാന രം​ഗത്തേക്ക് കടന്നു വന്നത്. ജയറാം ആയിരുന്നു ആദ്യ ചിത്രത്തിലെ നായകൻ. ഇപ്പോഴിതാ അടുത്ത സിനിമ സംവിധാനം ചെയ്യാൻ ഒരുങ്ങുന്നെന്ന സന്തോഷം പങ്കുവച്ചിരിക്കുകയാണ് പിഷാരടി. സോഷ്യൽ മീഡിയ വഴിയാണ് രമേശ് പിഷാരടി ഇക്കാര്യം അറിയിച്ചത്. സൗബിൻ ഷാഹിർ ആണ് ചിത്രത്തിൽ നായകനായെത്തുന്നത്. സന്തോഷ്‌ ഏച്ചിക്കാനം രചന നിർവഹിക്കുന്ന ചിത്രം നിർമിക്കുന്നത് ബാദുഷയുടെ നേതൃതൃത്വത്തിലുള്ള […]

1 min read

”മോഹൻലാലിന്റെ അവാർഡ് ഷാരൂഖ് ഖാന് നൽകാൻ തീരുമാനിച്ചു”; ദേശീയ അവാർഡ് ജൂറിയെക്കുറിച്ച് വെളിപ്പെടുത്തി സിബി മലയിൽ

ദേശീയ ചലച്ചിത്ര അവാർഡ് നിർണ്ണയത്തിനിടയിലുണ്ടായ ചില സംഭവങ്ങൾ തുറന്ന് പറയുകയാണ് സംവിധായകൻ സിബി മലയിൽ. പി.ടി.കുഞ്ഞുമുഹമ്മദ് രചനയും സംവിധാനവും നിർവഹിച്ച ‘പരദേശി’ എന്ന സിനിമ 2009 ലെ ദേശീയ ചലച്ചിത്ര അവാർഡ് നിർണയത്തിൽനിന്നു മാറ്റിനിർത്തപ്പെട്ടിട്ടുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. പി.ടി.കുഞ്ഞുമുഹമ്മദിന്റെ ജീവിതത്തെക്കുറിച്ച് ‘പി.ടി കലയും കാലവും’ എന്ന പേരിൽ സാഹിത്യ അക്കാദമിയിൽ നടക്കുന്ന സാംസ്കാരിക മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഭിനയത്തിനു മോഹൻലാൽ, സംവിധാനത്തിനു പി.ടി.കുഞ്ഞുമുഹമ്മദ്, ഗാനരചനയ്ക്കു റഫീക്ക് അഹമ്മദ്, ഗാനാലാപനത്തിനു സുജാത എന്നിങ്ങനെ പുരസ്കാരങ്ങൾ ലഭിക്കാമായിരുന്നിട്ടും […]

1 min read

ടൊവിനോ ഡബിൾ റോളിലാണെന്ന് സൂചന: ആകാംക്ഷ നിറച്ച് ‘അന്വേഷിപ്പിൻ കണ്ടെത്തും’ ഒഫീഷ്യൽ പോസ്റ്റർപുറത്ത്

ടൊവിനോ തോമസ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം ‘അന്വേഷിപ്പിൻ കണ്ടെത്തും’ ഫെബ്രുവരി ഒൻപതിന് തിയേറ്ററുകളിലെത്തുകയാണ്. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഔദ്യോ​ഗി​ക പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണിപ്പോൾ. എസ്ഐ ആനന്ദ് നാരായണനായി ടൊവിനോ അഭിനയിക്കുന്ന ചിത്രം ഒട്ടേറെ ദുരൂഹമായ കഥാവഴികളിലൂടെ കടന്ന് പോകുന്നു. സിനിമയുടെ ഔദ്യോ​ഗിക പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്. പോലീസ് യൂണിഫോമിലുള്ള ടൊവിനോയുടെ ലുക്കാണ് പോസ്റ്ററിലുള്ളത്. പോലീസ് തൊപ്പി വെച്ചും അല്ലാതേയും രണ്ട് രീതിയിൽ താരത്തെ പോസ്റ്ററിൽ കാണിച്ചിട്ടുണ്ട്. ഡബിൾ […]

1 min read

മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം യാത്ര 2ന്റെ ടീസർ പുറത്ത്; വൈഎസ്ആറിന്റെ മകനായി എത്തുന്നത് ജീവ

മമ്മൂട്ടി പ്രധാനവേഷത്തിലെത്തിയ തെലുങ്ക് സൂപ്പർഹിറ്റ് ചിത്രം ‘യാത്ര’യുടെ രണ്ടാം ഭാഗം ടീസർ എത്തി. തമിഴ് നടൻ ജീവയാണ് ചിത്രത്തിൽ നായകനാകുന്നത്. മമ്മൂട്ടിയെ നായകനാക്കി മഹി വി. രാഘവ് സംവിധാനം ചെയ്ത് 2019ൽ പുറത്തിറങ്ങിയ യാത്രയുടെ രണ്ടാം ഭാഗമാണ് യാത്ര 2. ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈ.എസ്. രാജശേഖര റെഡ്ഡിയായിട്ടാണ് യാത്രയിൽ മമ്മൂട്ടി എത്തിയത്. യാത്രയുടെ രണ്ടാം ഭാഗത്തിൽ വൈ.എസ്. രാജശേഖര റെഡ്ഡിയുടെ മകൻ വൈഎസ് ജഗന്റെ രാഷ്ട്രീയ യാത്രയാണ് പ്രമേയമാകുന്നത്. ജീവയാണ് ജഗൻ റെഡ്ഡിയെ അവതരിപ്പിക്കുന്നത്. സന്തോഷ് നാരായണനാണ് […]

1 min read

മോഹൻലാലിനെ ഇനി പിടിച്ചാൽ കിട്ടില്ല; രണ്ടാഴ്ച്ച കൊണ്ട് നേര് നേടിയത് എൺപത് കോടി

മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഇറങ്ങിയ കോർട് റൂം ഡ്രാമയാണ് നേര് എന്ന ചിത്രം. മാസ് ഡയലോ​ഗുകളോ സ്റ്റണ്ടോ ഇല്ലാതെ, എന്തിന് യാതൊരു താര പരിവേഷവും കൂടെയില്ലാതെ തിയേറ്ററുകളിലെത്തിയ മോഹൻലാൽ ചിത്രമാണ് നേര്. വർഷങ്ങൾക്ക് ശേഷമായിരിക്കും പ്രേക്ഷകർ ഇത്തരത്തിലൊരു മോഹൻലാലിനെ തിയേറ്ററിൽ കണ്ടത്. തിയേറ്ററുകളിൽ മികച്ച വിജയം നേടി മുന്നേറിക്കൊണ്ടിരിക്കുന്ന നേര് ആദ്യ ദിവസം തന്നെ കേരളത്തിൽ നിന്ന് മാത്രം 2.8 കോടി രൂപ കളക്ഷൻ നേടി എന്നത് അതിശയകരമായ വാർത്തയായിരുന്നു. ആഗോളതലത്തിൽ സിനിമ 80 കോടിയിലേക്ക് കുതിക്കുന്നു […]

1 min read

”സുജാതയുടെ ദേശീയ അവാർഡ് അട്ടിമറിച്ചു, നൽകിയത് ശ്രേയ ഘോഷാലിന്”; ഉത്തരേന്ത്യക്കാരോട് മത്സരിച്ച് മലയാളികൾ അവാർഡ് നേടുന്നത് വലിയ സംഭവമെന്ന് സിബി മലയിൽ

വർഷങ്ങൾക്ക് മുൻപ് സുജാതയ്ക്ക് ലഭിക്കേണ്ടിയിരുന്ന ദേശീയ അവാർഡ് ജൂറി ഇടപെടൽ മൂലം ശ്രേയ ഘോഷാലിന് നൽകിയെന്ന് വെളിപ്പെടുത്തി സംവിധായകൻ സിബി മലയിൽ. ‘പരദേശി’ സിനിമയിലെ ‘തട്ടം പിടിച്ചു വലിക്കല്ലേ…’ എന്ന ഗാനത്തിനായിരുന്നു ഗായിക സുജാതയ്ക്ക് ദേശീയ അവാർഡ് നൽകാൻ ജൂറി തീരുമാനിച്ചത്. എന്നാൽ ബാഹ്യഇടപെടലിലൂടെ വിധിനിർണയം അട്ടിമറിച്ചെന്ന് സിബി മലയിൽ വെളിപ്പെടുത്തി. സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിന്റെ സംഭാവനകൾ മുൻനിർത്തി സുഹൃത്തുകൾ സംഘടിപ്പിച്ച ‘പി.ടി. കലയും കാലവും’ എന്ന പരിപാടി ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ഛായാ​ഗ്രാഹകൻ സണ്ണി ജോസഫും ഞാനുമാണ് […]

1 min read

അച്ഛന്റെ വഴിയിലേക്ക് മകളും; ജീത്തു ജോസഫിന്റെ മകൾ കാത്തി സംവിധാനം ചെയ്ത ആദ്യ ചിത്രം ഇന്ന് റിലീസ് ചെയ്യും

പ്രശസ്ത സംവിധായകൻ ജീത്തു ജോസഫിൻറെ മൂത്ത മകൾ കാത്തി ജീത്തു സംവിധാനം ചെയ്ത ആദ്യ ചിത്രം ഇന്ന് റിലീസ് ചെയ്യും. ഫോർ ആലീസ് എന്ന് പേര് നൽകിയ ചിത്രം കുട്ടി സ്റ്റോറീസ് എന്ന യുട്യൂബ് ചാനലിലൂടെ ജനുവരി 5ന് (ഇന്ന്) വൈകിട്ട് 6.30 നാണ് റിലീസ് ചെയ്യുന്നത്. ബെഡ്ടൈം സ്റ്റോറീസിൻറെ ബാനറിൽ ജീത്തു ജോസഫ് ആണ് ചിത്രത്തിന്റെ നിർമ്മാണം. എസ്തർ അനിലും അഞ്ജലി നായരും അർഷദ് ബിൻ അൽത്താഫുമാണ് ഫോർ ആലീസിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നവീൻ […]

1 min read

സത്യൻ അന്തിക്കാട് ചിത്രത്തിൽ മോഹൻലാൽ നായകനാകുന്നു: ഈ കൂടിച്ചേരൽ ഒൻപത് വർഷങ്ങൾക്ക് ശേഷം

നീണ്ട ഒൻപത് വർഷത്തെ ഇടവേളയ്ക്ക് ശേഷം സത്യൻ അന്തിക്കാട് ചിത്രത്തിൽ മോഹൻലാൽ നായകനാകുന്നു. സത്യൻ അന്തിക്കാട് തന്നെയാണ് ഇക്കാര്യം സംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയത്. ഒരു അഭിമുഖത്തിൽ പങ്കെടുത്ത് സംസാരിക്കവെയാണ് തന്റെ അടുത്ത സിനിമ മോഹൻലാലിനെ നായകനാക്കിയുള്ളതാണെന്ന് സത്യൻ അന്തിക്കാട് പറഞ്ഞത്. പാൻ ഇന്ത്യൻ ഒന്നുമില്ല ജീവിതഗന്ധിയായ കഥയായിരിക്കും മോഹൻലാലിനെ നായകനാക്കി ആലോചിക്കുന്നത്. അടുത്തകാലത്ത് നേര് എന്ന ഒരു സിനിമ വൻ വിജയമായത് കാണിക്കുന്നത് നമ്മളിൽ ഒരാളായി മോഹൻലാലിനെ കാണാൻ എല്ലാവരും ആഗ്രഹിക്കുന്നു എന്നതാണ്. ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന […]

1 min read

മമ്മൂട്ടിയുടെ കാതൽ ആമസോൺ പ്രൈമിലെത്തി; സൗജന്യ സ്ട്രീമിങ്ങ് ഉടൻ ആരംഭിക്കുമെന്ന് വിവരം

ജിയോ ബേബി – മമ്മൂട്ടി ചിത്രമായ കാതൽ ദി കോർ ആമസോൺ പ്രൈമിലൂടെ സ്ട്രീമിങ് ആരംഭിച്ചു. ഇന്ത്യയ്ക്കു പുറത്തുള്ള രാജ്യങ്ങളിലാണ് ചിത്രം വാടകയ്ക്ക് ലഭിക്കുക. ഈ ആഴ്ചയിൽ തന്നെ ചിത്രം സൗജന്യമായി സ്ട്രീം ചെയ്തേക്കുമെന്നും റിപ്പോർട്ടുണ്ട്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച സിനിമകളിലൊന്നെന്നായിരുന്നു നിരൂപകരടക്കം കാതലിനെ വിശേഷിപ്പിച്ചത്. സിനിമയെ പ്രശംസിച്ച് ന്യൂയോർക് ടൈംസും രംഗത്തെത്തിയിരുന്നു. മികച്ച നിരൂപക പ്രശംസയും വിജയവും നേടിയ കാതൽ- ദി കോറിലെ മമ്മൂട്ടി അവതരിപ്പിച്ച സ്വവർഗാനുരാഗിയുടെ വേഷത്തെയും അദ്ദേഹത്തിന്റെ അഭിനയ മികവിനെയും ന്യൂയോർക് […]