മമ്മൂട്ടിച്ചിത്രം ടർബോ പിന്നിലാക്കിയത് കമൽഹാസന്റെ ഇന്ത്യൻ രണ്ടിനെ; ഇത് അഭിമാന നേട്ടം
മമ്മൂട്ടിയുടെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് വൈശാഖ് സംവിധാനം ചെയ്യുന്ന ടർബോ. മാസ് ആക്ഷൻ കോമഡി ജോണറിലുള്ള ഈ ചിത്രം പ്രഖ്യാപനം തൊട്ടേ പ്രേക്ഷകരുടെ ചർച്ചകളിൽ നിറഞ്ഞിരുന്നു. ഇതിനിടെ ജനപ്രീതിയുടെ അടിസ്ഥാനത്തിൽ ഐഎംഡിബിയിലെ മോസ്റ്റ് ആന്റിസിപ്പേഡ് ഇന്ത്യൻ സിനിമയിൽ രണ്ടാം സ്ഥാനം ടർബോ നേടി എന്ന സന്തോഷ വാർത്തയാണ് പുറത്ത് വരുന്നത്. ടീസറടക്കം പുറത്തു വിടുന്നതിനു മുന്നേ ചിത്രത്തെക്കുറിച്ച് വലിയ പ്രതീക്ഷകളാണ് മുന്നോട്ട് വരുന്നത്. മേയ് 23ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ ചിത്രം റിലീസ് ചെയ്യും. കമൽഹാസന്റെ ‘ഇന്ത്യൻ […]
”വിപണിയോട് ഒത്തുതീർപ്പില്ലാതെ മറ്റൊരു സിനിമ സാധ്യമാണെന്ന് തെളിയിച്ച കലാകാരൻ”; ഹരികുമാറിന്റെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി
മലയാളത്തിലെ പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാറിൻറെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമടക്കമുള്ളവർ രംഗത്ത്. മുഖ്യധാരയ്ക്കും വിപണിയോട് ഒത്തുതീർപ്പുകളില്ലാത്ത ശുദ്ധകലാസിനിമയ്ക്കും മധ്യേ മറ്റൊരു സിനിമ സാധ്യമാണ് എന്ന് തെളിയിച്ച ചലച്ചിത്രകാരന്മാരിൽ പ്രമുഖനായിരുന്നു അദ്ദേഹമെന്നാണ് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടത്. വാണിജ്യ സിനിമയുടെ ചട്ടക്കൂടുകൾക്ക് പുറത്ത് കലാമൂല്യത്തിൻറെ നിറവ് കണ്ടെത്തിയ സംവിധായകനായിരുന്നു ഹരികുമാറെന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. കലാമൂല്യവും വാണിജ്യമൂല്യങ്ങളും അതിവിദഗ്ധമായി സമന്വയിപ്പിച്ച മലയാളത്തിലെ മധ്യവർത്തി സിനിമാപ്രസ്ഥാനത്തിന്റെ ശക്തരായ പ്രയോക്താക്കളിൽ ഒരാളായിരുന്നു ഹരികുമാർ. മുഖ്യധാരയ്ക്കും വിപണിയോട് ഒത്തുതീർപ്പുകളില്ലാത്ത ശുദ്ധകലാസിനിമയ്ക്കും മധ്യേ മറ്റൊരു […]
തിയേറ്റർ പൂരപ്പറമ്പാക്കാൻ ടർബോ ജോസ് ഉടൻ എത്തും; എത്ര മണിക്കൂർ ജോസിനെ കാണാമെന്നറിയാം…
പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടിച്ചിത്രമാണ് ടർബോ. മമ്മൂട്ടി നായകനായി എത്തുന്ന ചിത്രം എന്നതു കൊണ്ട് തന്നെ ഈ സിനിമയുടെ ഓരോ വിശേഷങ്ങളും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്. വൈശാഖ് സംവിധാനം ചെയ്യുന്ന ടർബോ മെയ് 23നാണ് തിയറ്ററുകളിൽ എത്തുന്നത്. ഈ അവസരത്തിൽ ചിത്രത്തിന്റെ ദൈർഘ്യം സംബന്ധിച്ച വിവരം പുറത്തുവരികയാണ്. ട്രാക്കന്മാരുടെ റിപ്പോർട്ടുകൾ പ്രകാരം രണ്ട് മണിക്കൂർ 35 മിനിറ്റാണ് ടർബോയുടെ ദൈർഘ്യം. ചിത്രത്തിന്റെ ട്രെയിലർ വൈകാതെ പുറത്തുവരും. അതോടൊപ്പം സെൻസറിംഗ് വിവരവും എത്തുമെന്നാണ് കരുതപ്പെടുന്നത്. മമ്മൂട്ടി കമ്പനിയുടെ അഞ്ചാമത്തെ […]
”മമ്മൂക്ക എനിക്ക് പ്രചോദനമാണ്”, മമ്മൂട്ടിയുടെ ബയോപിക്കിൽ നിവിൻ നായകനാവുമോ?; മനസ് തുറന്ന് നിവിൻ പോളി
മമ്മൂട്ടിയില്ലാതെ മലയാള സിനിമ പൂർണ്ണമാകില്ല. കാലങ്ങളായുള്ള അഭിനയ ജീവിതത്തിൽ അദ്ദേഹം മലയാള സിനിമയ്ക്ക് സമ്മാനിച്ചത് ഒട്ടനവധി സിനിമകളും കഥാപാത്രങ്ങളുമാണ്. മലയാളത്തിലെ വ്യത്യസ്ത സിനിമകളുടെ ബ്രാൻഡ് അമ്പാസിഡറാണ് മമ്മൂട്ടി. മറ്റ് അഭിനേതാക്കൾ തന്നെ അദ്ദേഹത്തെ ആരാധനയോടെയാണ് നോക്കിക്കാണുന്നത്. അത്തരത്തിൽ മമ്മൂട്ടിയെ കുറിച്ച് നടൻ നിവിൻ പോളി പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്. “ഇന്റസ്ട്രിയ്ക്ക് അകത്ത് എനിക്ക് ഏറ്റവും കൂടുതൽ പ്രചോദനമായ വ്യക്തി മമ്മൂക്കയാണ്. തുടക്കം മുതൽ അങ്ങനെ തന്നെ. വളരെ പ്രചോദനമായിട്ടുള്ള ആളാണ് അദ്ദേഹം. പല അഭിമുഖങ്ങളിലും അക്കാര്യം ഞാൻ […]
”മോഹൻലാൽ രാജ്യത്തിന് അഭിമാനം, മണിച്ചിത്രത്താഴ് അൻപത് തവണയാണ് കണ്ടത്”; സെൽവരാഘവൻ
മലയാളത്തിലെ ഏറ്റവുമധികം റിപ്പീറ്റ് വാല്യു ഉള്ള ചിത്രങ്ങളിൽ മുന്നിൽ നിൽക്കുന്ന സിനിമയാണ് മണിച്ചിത്രത്താഴ്. ഇന്നും ടിവിയിൽ മണിച്ചിത്രത്താഴ് എന്ന ക്ലാസിക് ചിത്രം ടെലികാസ്റ്റ് ചെയ്യുമ്പോൾ കണ്ണിമ ചിമ്മാതെ കണ്ടിരിക്കുന്നവരാണ് ഓരോ മലയാളിയും. എന്നാൽ മലയാളികൾ മാത്രമല്ല തമിഴകത്തും മണിച്ചിത്രത്താഴിന് ആരാധകർ ഉണ്ടെന്നതിന് തെളിവിപ്പോൾ പുറത്തു വന്നിരിക്കുകയാണ്. തമിഴ് സംവിധായകൻ സെൽവരാഘവൻ ആണ് സിനിമയെ പുകഴ്ത്തി എത്തിയിരിക്കുന്നത്. മണിച്ചിത്രത്താഴ് ഒരൻപത് തവണയെങ്കിലും താൻ കണ്ടിട്ടുണ്ടെന്നും മോഹൻലാൽ രാജ്യത്തിന് അഭിമാനമാണെന്നും സെൽവരാഘവൻ കുറിച്ചു. തന്റെ ട്വിറ്റർ(എക്സ്)പേജിലൂടെ ആയിരുന്നു സംവിധായകൻ പ്രശംസ. […]
”ഞാൻ ലൂസിഫറിനേക്കാൾ പവർഫുൾ ആയിരിക്കോ എമ്പുരാനിൽ എന്ന് നിങ്ങളാണ് പറയേണ്ടത്”; ടൊവിനോ തോമസ്
ഏറെക്കാലമായി പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ കൂട്ടുക്കെട്ടിലൊരുങ്ങുന്ന ‘എമ്പുരാൻ’. തന്റെ ആദ്യ സംവിധാനം സംരംഭം തന്നെ വൻ ഹിറ്റായതിന്റെ പൃഥ്വിരാജ് എന്ന നവാഗത സംവിധായകനും ലൂസിഫറിന് ശേഷം വലിയ രീതിയിൽ ആഘോഷിക്കപ്പെട്ടിരുന്നു. മോഹൻലാൽ എന്ന താരത്തെയും ഒരു പരിധി വരെ മോഹൻലാൽ എന്ന നടനെയും പരമാവധി ഉപയോഗപ്പെടുത്തിയ സിനിമ കൂടിയായിരുന്നു എമ്പുരാൻ. അതിന് ശേഷം പൃഥ്വിരാജ് എമ്പുരാൻ പ്രഖ്യാപിച്ചപ്പോൾ ഇതേ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. സ്റ്റീഫൻ നെടുമ്പള്ളി ആരായിരുന്നെന്നും എങ്ങനെയാണ് സ്റ്റീഫൻ അബ്രാം ഖുറേഷി ആയതെന്നുമാണ് എമ്പുരാൻ […]
74 ദിവസം തിയേറ്ററിൽ, ആദ്യ 200 കോടി ചിത്രം; മഞ്ഞുമ്മൽ ബോയ്സ് അഞ്ച് ഭാഷകളിൽ ഇന്ന് തിയേറ്ററുകളിലെത്തും
മലയാള സിനിമയ്ക്ക് അഭിമാനിക്കാവുന്ന എക്കാലത്തെയും വലിയ ബോക്സ് ഓഫീസ് വിജയമായി മാറിയ ചിത്രം മഞ്ഞുമ്മൽ ബോയ്സ് ഇന്ന് ഒടിടിയിൽ പ്രദർശനം ആരംഭിച്ചു. ഫെബ്രുവരി 22നാണ് മഞ്ഞുമ്മൽ ബോയ്സ് തിയറ്ററുകളിൽ റിലീസ് ചെയ്തത്. തുടർന്ന് നീണ്ട 74 ദിവസത്തെ പ്രദർശനത്തിന് ശേഷം ചിത്രം ഇപ്പോൾ ഒടിടിയിൽ എത്തിയിരിക്കുകയാണ്. പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും ഒടിടിയിൽ ചിത്രം കാണാനാവും. മലയാളത്തിന് പുറമെ […]
”മഞ്ജു ചേച്ചി വീണ്ടും അഭിനയിച്ചിരുന്നെങ്കിൽ ഇപ്പോൾ കിട്ടുന്ന സ്നേഹം ഉണ്ടായിരുന്നില്ല”; ശെരിക്കും ആർക്കാണ് സ്നേഹം നഷ്ടപ്പെട്ടതെന്ന് ആരാധകർ
നടൻ ദിലീപുമായുള്ള വിവാഹത്തോടെ സിനിമാ ലോകത്ത് നിന്ന് വിട്ട് നിന്ന താരമാണ് മഞ്ജു വാര്യർ. തന്റെ കരിയറിന്റെ ഏറ്റവും ഉന്നതിയിൽ നിൽക്കുമ്പോഴാണ് മഞ്ജു വിവാഹിതയാകുന്നതും സിനിമയിൽ നിന്ന് ഇടവേള എടുക്കുന്നതും. കണ്ണെഴുതി പൊട്ടും തൊട്ട് എന്ന സിനിമയായിരുന്നു വിവാഹത്തിന് മുൻപ് മഞ്ജു ഒടുവിൽ അഭിനയിച്ച ചിത്രം. ഏറെ പ്രേക്ഷക പ്രശംസ പിടിച്ച് പറ്റിയ കഥാപാത്രത്തെയായിരുന്നു മഞ്ജു ചിത്രത്തിൽ അവതരിപ്പിച്ചിരുന്നത്. പെട്ടെന്ന് സിനിമാലോകത്ത് നിന്ന് വിട പറഞ്ഞതോടെ മഞ്ജുവിന്റെ ആരാധകരും ഏറെ നിരാശയിൽ ആയി. മഞ്ജു എപ്പോൾ സിനിമയിലേക്ക് […]
”ക്യാമറയ്ക്ക് മുൻപിൽ ഞാൻ നാണക്കാരി”; സെൽഫിയെടുക്കുമ്പോൾ നാണിച്ച് നിൽക്കുന്ന പടം പങ്കുവെച്ച് രശ്മിക മന്ദാന
ഇന്ത്യൻ സിനിമാ ലോകത്ത് ഏറെ ആരാധകരുള്ള താരമാണ് രശ്മിക മന്ദാന. നാഷണൽ ക്രഷ് എന്നാണ് ഇവർ അറിയപ്പെടുന്നത് തന്നെ. അല്ലു അർജുൻ നായകനായ പുഷ്പ എന്ന ചിത്രത്തിലൂടെയാണ് താരം ശ്രദ്ധനേടിയത്. അതിലെ നൃത്തരംഗത്തിൽ രശ്മികയുടെ ചുവടുകൾ പലരും അനുകരിക്കുമായിരുന്നു. തുടർന്ന് രൺബീർ കപൂർ നായകനായ ആനിമൽ എന്ന ചിത്രത്തിലെ നായികാ വേഷം രശ്മികയെ കൂടുതൽ പ്രേക്ഷകരുടെ ഇഷ്ട താരമാക്കി മാറ്റി. തന്റെ ചിത്രങ്ങളും വിഡിയോയുമെല്ലാം താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. ഫോട്ടോ പോസ്റ്റ് ചെയ്യുന്ന നിമിഷം തന്നെ […]
”ലാലേട്ടൻ പോലും അത് തെറ്റായാണ് പറയുന്നത്, എനിക്കതിൽ പ്രശ്നമുണ്ട്”; അങ്ങനെയൊരു വാക്ക് ഡിക്ഷണറിയിൽ ഇല്ലെന്ന് രഞ്ജിനി ഹരിദാസ്
ബിഗ് ബോസ് സീസൺ ഒന്നിലെ ശക്തയായ ഒരു മത്സരാർത്ഥിയായിരുന്നു നടിയും അവതാരികയുമായ രജ്ഞിനി ഹരിദാസ്. ഇപ്പോൾ ബിഗ് ബോസ് സീസൺ ആറ് സംപ്രേക്ഷണം ചെയ്ത് കൊണ്ടിരിക്കെ ഷോയിൽ നിന്നും പുറത്തായ ജാൻമണിയും രഞ്ജിയും തമ്മിലുള്ള സംഭാഷണമാണ് ശ്രദ്ധേയമാകുന്നത്. ബിഗ് ബോസ് ഷോയിൽ സംസാരിക്കുമ്പോൾ മോഹൻലാൽ പോലും ഒരു ഇംഗ്ലീഷ് വാക്ക് തെറ്റായാണ് പറയുന്നതെന്നാണ് രഞ്ജിനി പറയുന്നത്. മാത്രമല്ല ബിഗ് ബോസ് ഹൗസിൽ എല്ലാവരും അത് തെറ്റായാണ് ഉച്ഛരിക്കുന്നത് എന്നാണ് രഞ്ജിനി പറയുന്നത്. ബിഗ് ബോസ് ഹൗസിൽ ഫേവറിസമുണ്ടെന്ന് […]