21 Jan, 2025
1 min read

ഉലകനായകന്റെ ഇന്ത്യൻ 2 കേരളാ അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ; വിതരണനത്തിനെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്

ഉലകനായകൻ കമൽഹാസൻ നായകനാകുന്ന ഇന്ത്യൻ 2 സിനിമയുടെ റിലീസിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകരും സിനിമാ പ്രേമികളും. ശങ്കർ സംവിധാനം ചെയ്ത ഈ ബ്രഹ്മാണ്ഡ ചിത്രം ജൂലൈ പന്ത്രണ്ടിനാണ് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. ഇപ്പോഴിതാ, ഈ ചിത്രത്തിന്റെ കേരളത്തിലെ അഡ്വാൻസ് ബുക്കിംഗ് ആരംഭിക്കുന്ന സമയവും പുറത്ത് വിട്ടിരിക്കുകയാണ്. ജൂലൈ പത്ത് ബുധനാഴ്ച വൈകുന്നേരം ഏഴ് മണിക്കാണ് ഈ ചിത്രത്തിന്റെ കേരളത്തിലെ ഓൺലൈൻ ബുക്കിംഗ് ആരംഭിക്കുക. ബുക്ക് മൈ ഷോ, പേ ടിഎം, ക്യാച്ച് മൈ സീറ്റ്, ടിക്കറ്റ് […]

1 min read

രജനീകാന്തിനൊപ്പം ഫഹദ് ഫാസിൽ; ‘വേട്ടയ്യൻ’ പുതിയ അപ്ഡേറ്റ് പുറത്ത്

ജയിലറിന്റെ വൻ വിജയത്തിന് ശേഷം രജനികാന്ത് നായകനായെത്തുന്ന സിനിമയാണ് ‘വേട്ടയ്യൻ’. പ്രശസ്ത സംവിധായകൻ ടിജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബറിലാണ് തിയേറ്ററുകളിൽ എത്തുന്നത്. നടൻ ഫഹദ് ഫാസിൽ ഈ സിനിമയിൽ അഭിനയിക്കുന്നുണ്ട്. ഇപ്പോഴിതാ ഡബ്ബിംഗ് പൂർത്തിയാക്കിയ ഫഹദിന്റെ സ്റ്റുഡിയോയിൽ നിന്നുള്ള ചിത്രങ്ങളാണ് അണിയറപ്രവർത്തകർ പങ്കുവെച്ചിരിക്കുന്നത്. അതേസമയം, 33 വർഷത്തിന് ശേഷം രജനികാന്തും അമിതാഭ് ബച്ചനും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും വേട്ടയ്യനുണ്ട്. മുകുൾ എസ് ആനന്ദ് സംവിധാനം ചെയ്ത് 1991 ൽ പുറത്തിറങ്ങിയ ‘ഹം’ എന്ന ചിത്രത്തിലാണ് […]

1 min read

മഞ്ജു വാര്യർ പ്രധാന വേഷത്തിലെത്തുന്ന “ഫൂട്ടേജ് ”: ഓഗസ്റ്റ് 2 ഇനു തീയേറ്ററുകളിൽ!

മലയാളത്തിലെ ഏറ്റവും പുതിയ ഫൗണ്ട് ഫൂട്ടേജ് ചിത്രം “ഫൂട്ടേജിന്റെ ‘ പുതിയ പോസ്റ്റർ പുറത്ത്. പ്രേക്ഷകരുടെ പ്രിയ നടി മഞ്ജു വാര്യർ കേന്ദ്ര കഥാപത്രമായി ഒരുങ്ങുന്ന ഈ സിനിമ സംവിധാനം ചെയ്യുന്നത് എഡിറ്റർ സൈജു ശ്രീധരൻ ആണ്. സൈജു ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ എന്ന പ്രത്യേകത കൂടിയുണ്ട് ഇതിന്. ഇതുവരെ മായാളത്തിൽ നിന്നും പ്രതീക്ഷിക്കാത്ത തരത്തിലുള്ള ഡിസൈൻ ക്വാളിറ്റി ആണ് ഫൂട്ടേജ് പോസ്റ്റർ ഇപ്രാവിശ്യം കാഴ്ചവെച്ചിരിക്കുന്നത്. കുമ്പളങ്ങി നൈറ്റ്സ്, അഞ്ചാം പാതിരാ, മഹേഷിന്റെ പ്രതികാരം എന്നി […]

1 min read

വിജയ് ചിത്രം ‘ഗോട്ട്’ സെപ്റ്റംബറിൽ; കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്

വെങ്കട് പ്രഭുവിന്റെ സംവിധാനത്തിൽ ദളപതി വിജയ്‌ ഇരട്ട വേഷത്തിൽ പ്രത്യക്ഷപ്പെടുന്ന ചിത്രമാണ് ‘ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടെെം’ (ഗോട്ട്). ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ ആണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ആക്ഷൻ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രം എജിഎസ് എന്റർടെയിൻമെന്റിന്റെ ബാനറിൽ കൽപാത്തി എസ് അഘോരം, കൽപാത്തി എസ് ഗണേഷ്, കൽപാത്തി എസ് സുരേഷ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. യുവൻ ശങ്കർ രാജയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. “വിജയ് ചിത്രം ‘ലിയോ’ക്ക് ശേഷം ദളപതി […]

1 min read

നിവിൻ പോളിയുടെ തമിഴ് ചിത്രം ഏഴ്‌ കടൽ ഏഴ് മലൈയിലെ പുതിയ ഗാനം പുറത്ത്

നിവിൻ പോളി നായകനായി റാം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഏഴ് കടൽ ഏഴ് മലൈയിലെ ഗാനം പുറത്തിറങ്ങി. സന്തോഷ് നാരായണനും യുവൻ ശങ്കർ രാജയും ചേർന്ന് ആലപിച്ച എഴേഴ് മലൈ എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. വി ഹൗസ് പ്രൊഡക്ഷന്റെ ബാനറിൽ സുരേഷ് കാമാച്ചി നിർമ്മിക്കുന്ന ചിത്രത്തിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത് യുവൻ ശങ്കർ രാജയാണ്. അന്താരാഷ്ട്ര ചലച്ചിത്രമേളയായ റോട്ടർഡാമിൽ ‘ബിഗ് സ്ക്രീൻ കോമ്പറ്റീഷൻ’ എന്ന മത്സര വിഭാഗത്തിലേക്കും 46 മത് മോസ്കോ ഇന്റർനാഷണൽ ഫിലിം […]

1 min read

നാനിയും വിവേക് ആത്രേയയും ഒന്നിക്കുന്ന ‘സൂര്യാസ് സാറ്റർഡേ’ സെക്കൻഡ് ലുക്ക് പുറത്ത്

നാനിയെ നായകനാക്കി വിവേക് ആത്രേയ സംവിധാനം ചെയ്യുന്ന ‘സൂര്യാസ് സാറ്റർഡേ’ എന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പുറത്തിറങ്ങി. പുഞ്ചിരിച്ചുകൊണ്ട് ബൈക്ക് ഓടിക്കുന്ന നാനിയെ ആണ് പോസ്റ്ററിൽ കാണാനാവുന്നത്. ഡിവിവി എന്റർടൈൻമെന്റിന്റെ ബാനറിൽ ഡിവിവി ദനയ്യയും കല്യാൺ ദാസരിയും ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം ഇപ്പോൾ അതിന്റെ അവസാനഘട്ട ചിത്രീകരണത്തിലാണ്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി തുടങ്ങിയ ഭാഷകളിലായ് 2024 ഓഗസ്റ്റ് 29ന് ചിത്രം തിയറ്ററുകളിലെത്തും. ആക്ഷൻ ഹീറോയായ് നാനി പ്രത്യക്ഷപ്പെടുന്ന ‘സൂര്യാസ് സാറ്റർഡേ’യിലെ മറ്റ് […]

1 min read

ലോകസിനിമയിൽ ഏഴാമത് മഞ്ഞുമ്മൽ ബോയ്സ്, പതിനഞ്ചാമത് ഭ്രമയു​ഗം; മലയാളത്തിൽ നിന്ന് മറ്റ് നാല് സിനിമകളും

സിനിമയെ ഗൗരവമായി കാണുന്ന ലോകത്താകമാനമുള്ള പ്രേക്ഷകരുടെ പങ്കാളിത്തമുള്ള സോഷ്യൽ നെറ്റ്‍വർക്കിംഗ് സർവ്വീസ് ആണ് ലെറ്റർബോക്സ്ഡ്. യൂസർ റേറ്റിം​ഗ് അനുസരിച്ച് ഇവർ പ്രസിദ്ധീകരിക്കുന്ന സിനിമാ ലിസ്റ്റുകളും വലിയ പ്രേക്ഷകശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ ഈ വർഷം പകുതി പിന്നിട്ടപ്പോൾ ആഗോള റേറ്റിംഗിൽ ഏറ്റവും മുന്നിലുള്ള 25 സിനിമകൾ ഏതൊക്കെയെന്ന ലിസ്റ്റ് പുറത്തുവിട്ടിരിക്കുകയാണ് ലെറ്റർബോക്സ്ഡ്. എല്ലാ രാജ്യങ്ങളിലും തിയറ്റർ റിലീസ് ചെയ്യപ്പെട്ട, അല്ലെങ്കിൽ ഒടിടിയിലൂടെ സ്ട്രീം ചെയ്യപ്പെട്ട സിനിമകളും പരിഗണിച്ചിട്ടുണ്ട്. എന്നാൽ ലിസ്റ്റിൽ എത്താൻ ഏറ്റവും ചുരുങ്ങിയത് 2000 റേറ്റിംഗ് ആവശ്യമാണ്. […]

1 min read

ത്രീഡിയിൽ വിസ്മയം തീർത്ത് പ്രഭാസ്-നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’; തിയേറ്ററുകളിൽ വൻ ജനത്തിരക്ക്

ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ഞെട്ടിച്ച് ഗംഭീര അഭിപ്രായങ്ങൾ കരസ്ഥമാക്കി പ്രഭാസ്-നാഗ് അശ്വിൻ പാൻ ഇന്ത്യൻ ചിത്രം ‘കൽക്കി 2898 എഡി’ ബോക്സ് ഓഫീസിൽ വമ്പൻ കളക്ഷൻ നേടുകയാണ്. ചിത്രത്തിന്റെ ത്രീഡി വിസ്മയത്തിൽ അഭിരമിച്ച പ്രേക്ഷകർ സിനിമയെ ഹൃദയത്താൽ സ്വീകരിച്ചു. കേരളത്തിൽ 320 സ്ക്രീനുകളിലായി പ്രദർശനം തുടരുന്ന ചിത്രത്തിന്റെ 190 സ്ക്രീനുകളും ത്രീഡിയാണ്. വൈജയന്തി മൂവീസിന്റെ ബാനറിൽ സി അശ്വിനി ദത്താണ് ഈ ബ്രഹ്മാണ്ഡ ചിത്രം നിർമ്മിച്ചത്. 2024 ജൂൺ 27ന് തിയറ്റർ റിലീസ് ചെയ്ത ചിത്രം കേരളത്തിൽ വിതരണത്തിനെത്തിച്ചത് […]

1 min read

പൃഥ്വിരാജും കുഞ്ചാക്കോ ബോബനും വിസമ്മതിച്ചു; അമ്മയിൽ തലമുറമാറ്റം ആ​ഗ്രഹിച്ചിരുന്നുവെന്ന് ജ​ഗദീഷ്

‘അമ്മ’യിൽ തലമുറ മാറ്റം ആഗ്രഹിച്ചിരുന്നുവെന്ന് നടൻ ജ​ഗദീഷ്. പൃഥ്വിരാജും കുഞ്ചാക്കോ ബോബനും വിസമ്മതിച്ചതോടെയാണ് അത് നടക്കാതെ വന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പൃഥിരാജിനെയും കുഞ്ചാക്കോ ബോബനെയും അമ്മയുടെ നേതൃത്വത്തിലേക്ക് കൊണ്ടുവരാൻ മോഹൻലാൽ ഉൾപ്പെടെയുളളവർ ആഗ്രഹിച്ചിരുന്നു എന്നാണ് ജഗദീഷ് പറയുന്നത്. എന്നാൽ ഇരുവരും വിസമ്മതിച്ചതോടെയാണ് പ്രസിഡന്റ് സ്ഥാനത്ത് തുടരാൻ മോഹൻലാൽ തീരുമാനിച്ചത്. തിരക്ക് കാരണമാണ് ഇരുവരും പിന്മാറിയത്. അമ്മയിൽ നിന്നും പരിഭവിച്ച് മാറി നിൽക്കുന്നവരെ സഹകരിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകും എന്നാണ് അദ്ദേഹം പറയുന്നത്. ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ […]

1 min read

മമ്മൂട്ടിയുടെ ബുൾബുൾ ഇനി ആഡംബര ഹോട്ടലിന്റെ ചുമരിൽ; ഫോട്ടോ ലേലത്തിൽ വിറ്റത് മൂന്ന് ലക്ഷത്തിന്

നടൻ മമ്മൂട്ടി തന്റെ ക്യാമറയിൽ പകർത്തിയ പക്ഷിയുടെ ചിത്രത്തിന് ലേലത്തിൽ കിട്ടിയത് മൂന്ന് ലക്ഷം രൂപ. ഇലത്തുമ്പിൽ വിശ്രമിക്കുന്ന ബുൾബുളിന്റെ ചിത്രമാണ് ലേലത്തിൽ വിറ്റത്. ദർബാർ ഹാൾ ആർട്ട് ഗാലറിയിൽ ആയിരുന്നു ചിത്രം ലേലത്തിൽ വെച്ചത്. മമ്മൂട്ടിയുടെ കയ്യൊപ്പോട് കൂടിയ ചിത്രമാണ് ലേലത്തിനായി ഉണ്ടായിരുന്നത്. പ്രശസ്ത പക്ഷി നിരീക്ഷകനും ഫോട്ടോഗ്രാഫറുമായ ഇന്ദുചൂഡന്റെ പേരിലുള്ള ഇന്ദുചൂഡൻ ഫൗണ്ടേഷനും ഞാറ്റുവേല എന്ന സംഘടനയും ചേർന്ന് കൊച്ചി ദർബാർ ഹാളിൽ നടത്തിയ ഫോട്ടോ പ്രദർശനത്തിലാണ് മമ്മൂട്ടി പകർത്തിയ ബുൾബുളിന്റെ ഫോട്ടോയും ലേലത്തിനായി […]