22 Jan, 2025
1 min read

”എഴുത്തുകാരന്റെ ഉള്ള് നിറഞ്ഞ് കാണാന്‍ കഴിവുള്ള നടനാണ് മോഹന്‍ലാല്‍” ; സംവിധായകന്‍ ബ്ലെസി പറയുന്നു

മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിനെ നായകനാക്കി സംവിധായകന്‍ ബ്ലെസി ഒരുക്കിയ തന്മാത്ര മലയാളികളുടെ ഉള്ളു തൊട്ട ചിത്രമായിരുന്നു. മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തില്‍ ഏറെ അഭിനന്ദനം ലഭിച്ച കഥാപാത്രമാണ് തന്മാത്രയിലെ രമേശന്‍ നായര്‍. കുടുംബത്തെ വല്ലാതെ സ്‌നേഹിക്കുന്ന അള്‍ഷിമേഴ്‌സ് ബാധിതനായ കഥാപാത്രമായിരുന്നു അത്. അല്‍ഷീമേഴ്സ് രോഗം ഒരു വ്യക്തിയിലും കുടുംബത്തിലും വരുത്തുന്ന വ്യതിയാനങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. അതുകൊണ്ടു തന്നെ ഒരുപാട് ഗവേഷണങ്ങള്‍ക്ക് ശേഷമാണ് ബ്ലെസി കഥാപാത്രത്തിന് രൂപം നല്‍കിയത്. ഇപ്പോഴിതാ തന്മാത്രയില്‍ മോഹന്‍ലാലുമായുള്ള അനുഭവം പങ്കുവെച്ചുകൊണ്ടുള്ള ബ്ലെസിയുടെ പഴയ ഒരു […]

1 min read

”കേരള ബോക്‌സ് ഓഫീസ് കളക്ഷനില്‍ മമ്മൂട്ടിയാണ് ഇപ്പോ നമ്പര്‍ വണ്‍, പക്ഷേ പൃഥ്വിരാജും ആ ലെവലിലേക്ക് വളരുകയാണ്” ; ഷേണായീസ് ഓണര്‍ സുരേഷ് ഷേണായ് പറയുന്നു

പതിറ്റാണ്ടുകളായി മലയാളത്തിലെ സൂപ്പര്‍ താരമായി മാറ്റമില്ലാതെ തുടരുന്ന മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. കഥാപാത്ര വൈവിധ്യങ്ങളിലൂടെ ഏതുവേഷവും തനിക്ക് മാത്രം കഴിയുന്ന ചില പ്രകടനങ്ങളിലൂടെ അവിസ്മരണീയമാക്കി. ഓരോ കാലത്തും തന്നെ തന്നെ പുതുക്കുന്ന ഒരു നടനാണ് മമ്മൂട്ടി. തനിക്കിണങ്ങുന്ന വേഷങ്ങള്‍ തെരഞ്ഞെടുത്ത് അവയെ പരമാവധി ശ്രദ്ധേയമാക്കാന്‍ ശ്രമിക്കുന്നുണ്ട്. മമ്മൂട്ടിയ്ക്ക് അഭിനയത്തോട് ആര്‍ത്തിയാണ്. ബോക്‌സ്ഓഫീസ് തകര്‍ക്കുന്ന ചിത്രങ്ങളാണ് കോവിഡിന് ശേഷം മമ്മൂട്ടി അഭിനയിച്ച ചിത്രങ്ങളെല്ലാം തന്നെ. അമല്‍ നീരദ് – മമ്മൂട്ടി ടീം ഒന്നിച്ച ഭീഷ്മപര്‍വ്വം 100 […]

1 min read

അന്ന് പ്രിയദര്‍ശന് 13 വയസ്സും മോഹന്‍ലാലിന് 10 വയസ്സും.. ‘ഓളവും തീരവും’ ഒരുപാട് പ്രത്യേകതകളുള്ള സിനിമ

പി.എന്‍. മേനോന്‍ സംവിധാനം ചെയ്ത ഓളവും തീരവും 1969ല്‍ പുറത്തിറങ്ങിയപ്പോള്‍ ഇന്നത്തെ പ്രശസ്ത സംവിധായകനായ പ്രിയദര്‍ശന് അന്ന് 13 വയസ്സും മലയാളികളുടെ സ്വന്തം മോഹന്‍ലാലിന് 10 വയസ്സും ആയിരുന്നു. ഓളവും തീരത്തിന്റെ തിരക്കഥ വായിച്ച് പ്രിയദര്‍ശന്‍ അന്ന് പ്രാര്‍ഥിച്ചു എനിക്ക് ഇതുപോലൊരു സിനിമയെടുക്കാന്‍ സാധിക്കണേ…! അതേ പ്രാര്‍ത്ഥന പോലെ തന്നെ അരനൂറ്റാണ്ടിനു ശേഷം ആ ആഗ്രഹം സഫലമാവുകയാണ്. നെറ്റ്ഫ്‌ളിക്‌സിന് വേണ്ടി അമ്പത് മിനിറ്റില്‍ ഒരുക്കുന്ന ഓളവും തീരവും ഷൂട്ടിംഗ് കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയായത്. പ്രിയദര്‍ശനെ ഒരു സംവിധായകനാകാന്‍ […]

1 min read

മോഹന്‍ലാല്‍ – ജീത്തു ജോസഫ് ടീം ഒന്നിക്കുന്ന ‘റാം’ ; ഓഗസ്റ്റില്‍ ഷൂട്ടിംഗ് വീണ്ടും തുടങ്ങുന്നു

ദൃശ്യത്തിനു ശേഷം മോഹന്‍ലാല്‍- ജീത്തു ജോസഫ് ടീമിന്റേതായി പുറത്തുവരേണ്ടിയിരുന്നു റാം. ചിത്രത്തിന്റെ ഇന്ത്യന്‍ ഷെഡ്യൂള്‍ പൂര്‍ത്തിയാകാനിരിക്കെയായിരുന്നു കോവിഡ് വ്യാപനവും ലോക്ക്ഡൗണും വന്നത്. അങ്ങനെ ചിത്രീകരണം മുടങ്ങിപോവുകയായിരുന്നു. വന്‍ ക്യാന്‍വാസില്‍ ഒരുക്കുന്ന ചിത്രമാണ് റാം. വിദേശത്തെ ലൊക്കേഷനുകളെല്ലാം കണ്ട് ഫിക്‌സാക്കി വീണ്ടും ചിത്രീകരണത്തിനുള്ള തുടക്കങ്ങള്‍ ആരംഭിച്ചു. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിംഗ് ഓഗസ്റ്റ് പകുതിയോടെ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ‘റാം’ എന്ന സിനിമയുടെ ചിത്രീകരണം ഓഗസ്റ്റ് പകുതിയോടെ ആരംഭിക്കുമെന്ന് ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ളൈയാണ് ട്വീറ്റ് ചെയ്തത്. രണ്ട് മാസം […]

1 min read

‘അഭിനയത്തിലെന്നപോലെ ഫൈറ്റ് രംഗങ്ങളിലും മോഹന്‍ലാല്‍ ഒരു മജീഷ്യനാണ് ‘ ; നടന്‍ ബാല

വര്‍ഷങ്ങളായി മലയാള സിനിമയില്‍ സജീവമായ നടനാണ് ബാല. ജന്മം കൊണ്ട് തമിഴനെങ്കിലും മലയാളത്തിലാണ് ബാലയുടെ കൂടുതല്‍ ചിത്രങ്ങളും പുറത്തിറങ്ങിയിരിക്കുന്നത്. ഒരു മലയാളചിത്രം സംവിധാനം ചെയ്യുകയും ചെയ്തു. ‘അന്‍പ്’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. കളഭം ആണ് ആദ്യ മലയാള ചിത്രം. പിന്നീട് മമ്മൂട്ടിയോടൊപ്പം ബിഗ് ബി എന്ന ചിത്രത്തില്‍ അഭിനയിക്കുകയും പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങുകയുമായിരുന്നു. മുഖം, അലക്‌സാണ്ടര്‍ ദി ഗ്രേറ്റ്, ഹീറോ, വീരം തുടങ്ങി നിരവധി ചിത്രങ്ങളില്‍ താരം അഭിനയിച്ചു. ഒരുപാട് താരങ്ങളുടെ […]

1 min read

ഏറ്റവും ഇഷ്ടപ്പെട്ട ആക്ടര്‍ ആര് ? വളരെ ബുദ്ധിപരമായി മറുപടി പറഞ്ഞ് കംപ്ലീറ്റ് ആക്ടര്‍ മോഹന്‍ലാല്‍

മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ വില്ലനായി മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച് പിന്നീട് വില്ലന്‍ വേഷങ്ങളില്‍നിന്ന് സഹനായകനിലേക്കും, നായകസ്ഥാനത്തേക്കും തുടര്‍ന്നങ്ങോട്ട് സൂപ്പര്‍താര പദവിയിലേക്കുമെത്തിയ മലയാള സിനിമയുടെ താരരാജാവാണ് മോഹന്‍ലാല്‍. രണ്ടു തവണ മികച്ച നടനുള്ളതടക്കം നാല് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടിയ മോഹന്‍ലാല്‍ മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുങ്കു, കന്നഡ തുടങ്ങിയ അന്യഭാഷാചിത്രങ്ങളിലും തന്റെ പ്രതിഭ രേഖപ്പെടുത്തി. വര്‍ഷങ്ങള്‍ അനവധി പിന്നിട്ടിട്ടും മോഹന്‍ലാല്‍ എന്ന താരത്തിന്റെ താരമൂല്യത്തിന് ഒട്ടും കുറവ് വന്നിട്ടില്ല. ലോകമെമ്പാടുമായി നിരവധി ആരാധകരുളള സൂപ്പര്‍ […]

1 min read

ബി ഉണ്ണികൃഷ്ണന്‍ ചിത്രത്തിന്റെ ലൊക്കേഷനിലേക്ക് മെഗാമാസ് എന്‍ട്രി നടത്തി മമ്മൂട്ടി ; പോലീസ് ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ആരംഭിച്ചു

മോഹന്‍ലാല്‍ നായകനായെത്തിയ ആറാട്ടിനു ശേഷം ബി ഉണ്ണികൃഷ്ണന്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ജൂലൈ 10നായിരുന്നു ചിത്രത്തിന്റെ പൂജാ ചടങ്ങുകള്‍ നടന്നത്. പൂയംകുട്ടിയിലാണ് ഇനിയും പേരിട്ടിട്ടില്ലാത്ത സിനിമയുടെ ചിത്രീകരണം നടക്കുന്നത്. വണ്ടിപെരിയാറും ചിത്രത്തിന്റെ ലൊക്കേഷനാണ്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം മമ്മൂട്ടി ചിത്രീകരണത്തിനായി ലൊക്കേഷനില്‍ എത്തിയതിന്റെ വീഡിയോയും ചിത്രങ്ങളുമാണ് വൈറലാവുന്നത്. ചിത്രത്തില്‍ പോലീസുകാരനായാണ് മമ്മൂട്ടി അഭിനയിക്കുന്നത്. പോലീസ് വേഷത്തിലെത്തുന്നുവെന്നത്‌കൊണ്ട് തന്നെ ആരാധകര്‍ വന്‍ ആകാംഷയോടെയാണ് ചിത്രത്തെ നോക്കിക്കാണുന്നത്. ചിത്രത്തിന്റേതായി പുറത്തുവരുന്ന വാര്‍ത്തകളെല്ലാം […]

1 min read

ഈ സിനിമ ഓസ്‌കാറിന് നാമനിര്‍ദേശം ചെയ്താല്‍ പോലും അത്ഭുതപ്പെടാനില്ല, മോഹന്‍ലാലിന്റെ അന്യായ മേക്കിങില്‍ ‘ബറോസ്’ ഒരുങ്ങുന്നു; ഉറ്റു നോക്കി ഇന്ത്യന്‍ സിനിമാ ലോകം

ക്യാമറയ്ക്ക് മുന്നില്‍ നൂറുകണക്കിന് വ്യത്യസ്തരായ കഥാപാത്രങ്ങളെ പകര്‍ന്നാടിയ മോഹന്‍ലാല്‍ ഇപ്പേള്‍ ആദ്യമായി സിനിമ സംവിധാനം ചെയ്ത ത്രല്ലിലാണ്. ബറോസ് സിനിമ മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്നുവെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ സിനിമാ പ്രേമികള്‍ ഏറെ ആവേശത്തിലാണ്. സിനിമയുടെ ഓരോ അപ്‌ഡേറ്റുകള്‍ക്കും വന്‍ പ്രേക്ഷകശ്രദ്ധയാണ് ലഭിക്കുന്നത്. ആരാധകര്‍ക്കുള്ള പുതുവര്‍ഷ സമ്മാനമായി പുറത്തുവിട്ട ഫസ്റ്റ്‌ലുക്ക് വൈറല്‍ ആയിരുന്നു.ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയകളില്‍ വൈറലാവാറുമുണ്ട്. ബറോസ് സെറ്റില്‍ നിന്നുമുള്ള പുതിയമേക്കിങ് വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. വീഡിയോ കണ്ട് ആരാധകരും സിനിമാ […]

1 min read

2023 വര്‍ഷം മൊത്തത്തില്‍ അങ്ങെടുക്കാന്‍ മോഹന്‍ലാല്‍, തുടരെ തുടരെ വരുന്നതെല്ലാം ഒന്നിനൊന്ന് മികച്ച പാന്‍ ഇന്ത്യന്‍ സിനിമകള്‍

കഥാപാത്രങ്ങള്‍ക്ക് വേണ്ടി എന്തെല്ലാം വെള്ളുവിളികള്‍ഉണ്ടോ അതെല്ലം സ്വീകരിക്കാന്‍ സന്നദ്ധനായ നടനാണ് മലയാളികളുടെ സ്വന്തം മോഹന്‍ലാല്‍. ആക്ഷന്‍ രംഗങ്ങളിലെ സ്വാഭാവികതക്ക് വേണ്ടി എത്ര വേണമെങ്കിലും അധ്വാനിക്കുന്ന നടനാണ് മോഹന്‍ലാല്‍ എന്ന പല സംവിധായകരും പറയാറുണ്ട്. നാല് പതിറ്റാണ്ടിനിടെ 400ലേറെ ചിത്രങ്ങളാണ് മോഹന്‍ലാല്‍ എന്ന നടനവിസ്മയം മലയാളികള്‍ക്ക് സമ്മാനിച്ചിരിക്കുന്നത്. നൂറുകണക്കിന് വ്യത്യസ്തരായ കഥാപാത്രങ്ങളെ പകര്‍ന്നാടിയ അദ്ദേഹം കരിയറിലെ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. മൂന്ന് വര്‍ഷം മുന്‍പാണ് കരിയറിലെ ഈ ആദ്യ ചുവട് മോഹന്‍ലാല്‍ പ്രഖ്യാപിച്ചത്. 3ഡിയില്‍ ഒരുങ്ങുന്ന […]

1 min read

‘കടുവ’യ്ക്ക് പിന്നാലെ ‘കാപ്പ’; പൃഥ്വിരാജ്-ഷാജി കൈലാസ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു, ചിത്രീകരണം ആരംഭിച്ചു

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത കടുവ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. സമീപകാലത്ത് തിയറ്ററുകളില്‍ ശ്രദ്ധ നേടിയ പൃഥ്വിരാജിന്റെ തന്നെ ജനഗണമനയേക്കാള്‍ മികച്ച ഓപണിംഗ് കളക്ഷനാണ് ചിത്രം നേടിയത്. മലയാളത്തില്‍ എട്ടു വര്‍ഷം നീണ്ട ഇടവേളയ്ക്കു ശേഷം ഷാജി കൈലാസ് ആദ്യമായി പ്രഖ്യാപിച്ച ചിത്രമായിരുന്നു കടുവ. ഇപ്പോഴിതാ പൃഥ്വിരാജും ഷാജി കൈലാസും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം കാപ്പയുടെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു. പാളയം വിജെടി ഹാളില്‍ വച്ചായിരുന്നു പൂജാചടങ്ങുകള്‍ നടന്നത്. എസ്.എന്‍. […]