ഏറ്റവും ഇഷ്ടപ്പെട്ട ആക്ടര്‍ ആര് ? വളരെ ബുദ്ധിപരമായി മറുപടി പറഞ്ഞ് കംപ്ലീറ്റ് ആക്ടര്‍ മോഹന്‍ലാല്‍
1 min read

ഏറ്റവും ഇഷ്ടപ്പെട്ട ആക്ടര്‍ ആര് ? വളരെ ബുദ്ധിപരമായി മറുപടി പറഞ്ഞ് കംപ്ലീറ്റ് ആക്ടര്‍ മോഹന്‍ലാല്‍

ഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ വില്ലനായി മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച് പിന്നീട് വില്ലന്‍ വേഷങ്ങളില്‍നിന്ന് സഹനായകനിലേക്കും, നായകസ്ഥാനത്തേക്കും തുടര്‍ന്നങ്ങോട്ട് സൂപ്പര്‍താര പദവിയിലേക്കുമെത്തിയ മലയാള സിനിമയുടെ താരരാജാവാണ് മോഹന്‍ലാല്‍. രണ്ടു തവണ മികച്ച നടനുള്ളതടക്കം നാല് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടിയ മോഹന്‍ലാല്‍ മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുങ്കു, കന്നഡ തുടങ്ങിയ അന്യഭാഷാചിത്രങ്ങളിലും തന്റെ പ്രതിഭ രേഖപ്പെടുത്തി. വര്‍ഷങ്ങള്‍ അനവധി പിന്നിട്ടിട്ടും മോഹന്‍ലാല്‍ എന്ന താരത്തിന്റെ താരമൂല്യത്തിന് ഒട്ടും കുറവ് വന്നിട്ടില്ല.

ലോകമെമ്പാടുമായി നിരവധി ആരാധകരുളള സൂപ്പര്‍ താരമാണ് മോഹന്‍ലാല്‍. സിനിമാ താരങ്ങളടക്കം മോഹന്‍ലാലിന്റെ വലിയൊരു ഫാന്‍നിരതന്നെയുണ്ട്. പല സിനിമാ താരങ്ങളുടേയും റോള്‍മോഡലാണ് മോഹന്‍ലാല്‍. അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കാന്‍ സാധിച്ചവരെല്ലാം പറയുന്നത് ഒരു ഭാഗ്യമാണ് അതെന്നാണ്. മോഹന്‍ലാലിന്റെ കൂടെ അഭിനയിക്കുന്നത് സ്വപ്‌നം കണ്ട് നടക്കുന്ന പലതാരങ്ങളുമുണ്ട്. ഇപ്പോഴിതാ മോഹന്‍ലാലിന്റെ പഴയ ഒരു അഭിമുഖമാണ് വൈറലാവുന്നത്. ലാലേട്ടന് ഇഷ്ടപ്പെട്ട അഭിനേതാവ് ആരാണെന്ന ചോദ്യത്തിന് മോഹന്‍ലാല്‍ പറയുന്ന മറുപടി ഏറ്റവും നന്നായി അഭിനയിക്കുന്നവരെയാണ് തനിക്ക് ഏറ്റവും ഇഷ്ടം എന്നാണ്.

എനിക്ക് നന്നായി അഭിനയിക്കുന്ന എല്ലാവരേയും ഇഷ്ടമാണ്. എനിക്ക് അങ്ങനെ പറയാന്‍ പറ്റുകയുള്ളൂ. അല്ലാതെ ഒരാളെ മാത്രം ഇഷ്ടപ്പെട്ടാല്‍ അയാളിലേക്ക് നമ്മള്‍ ഒരുപാട് ഫോക്കസ്ട് ആയിപോകും. അയാളുടെ ഒരുപാട് ഗുണങ്ങളോ, നന്മകളും എല്ലാം നമ്മളിലേക്ക് വരും. പക്ഷേ അങ്ങനെ ഒരു ആക്ടര്‍ക്ക് ഒരു ആളുമായിട്ട് ഇഴകി ചേരാനോ, ഇതാണ് എന്റെ റോള്‍ മോഡല്‍ എന്ന പറയാനോ പറ്റില്ലെന്നും മോഹന്‍ലാല്‍ അഭിമുഖത്തില്‍ പറയുന്നു. എനിക്ക് ഏത് സിനിമ കണ്ടാലും വളരെ ചെറിയ കഥാപാത്രമായാലും അത് നന്നായി ചെയ്യുന്ന ആളാണേല്‍ അവരെ ഇഷ്ടമാണ്. ഏറ്റവും നന്നായി അഭിനയിക്കുന്ന ആളുകളെയാണ് എനിക്ക് ഏറ്റവും ഇഷ്ടമെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

ലാലേട്ടന്റെ സിനിമകള്‍ക്കായെല്ലാം ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കാറുളളത്. നടന്‍, നിര്‍മ്മാതാവ്, ഗായകന്‍, അവതാരകന്‍ എന്നീ നിലകളില്‍ എല്ലാം കഴിവ് തെളിയിച്ച അദ്ദേഹത്തിന്റെ സംവിധായക പ്രതിഭ അറിയാനും ആസ്വദിക്കുവാനും കാത്തിരിക്കുകയാണ് ഇപ്പോള്‍ പ്രേക്ഷകര്‍. ബറോസ് ആണ് മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം. കൂടാതെ ജീത്തു ജോസഫ് ഒരുക്കുന്ന റാം, ഷാജി കൈലാസ് ചിത്രം എലോണ്‍, വൈശാഖ് സംവിധാനം ചെയ്യുന്ന മോണ്‍സ്റ്റര്‍, ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാന്‍ തുടങ്ങിയവയാണ് പുറത്തുവരാനിരിക്കുന്ന മറ്റ് ചിത്രങ്ങള്‍.