2023 വര്‍ഷം മൊത്തത്തില്‍ അങ്ങെടുക്കാന്‍ മോഹന്‍ലാല്‍, തുടരെ തുടരെ വരുന്നതെല്ലാം ഒന്നിനൊന്ന് മികച്ച പാന്‍ ഇന്ത്യന്‍ സിനിമകള്‍
1 min read

2023 വര്‍ഷം മൊത്തത്തില്‍ അങ്ങെടുക്കാന്‍ മോഹന്‍ലാല്‍, തുടരെ തുടരെ വരുന്നതെല്ലാം ഒന്നിനൊന്ന് മികച്ച പാന്‍ ഇന്ത്യന്‍ സിനിമകള്‍

ഥാപാത്രങ്ങള്‍ക്ക് വേണ്ടി എന്തെല്ലാം വെള്ളുവിളികള്‍ഉണ്ടോ അതെല്ലം സ്വീകരിക്കാന്‍ സന്നദ്ധനായ നടനാണ് മലയാളികളുടെ സ്വന്തം മോഹന്‍ലാല്‍. ആക്ഷന്‍ രംഗങ്ങളിലെ സ്വാഭാവികതക്ക് വേണ്ടി എത്ര വേണമെങ്കിലും അധ്വാനിക്കുന്ന നടനാണ് മോഹന്‍ലാല്‍ എന്ന പല സംവിധായകരും പറയാറുണ്ട്. നാല് പതിറ്റാണ്ടിനിടെ 400ലേറെ ചിത്രങ്ങളാണ് മോഹന്‍ലാല്‍ എന്ന നടനവിസ്മയം മലയാളികള്‍ക്ക് സമ്മാനിച്ചിരിക്കുന്നത്. നൂറുകണക്കിന് വ്യത്യസ്തരായ കഥാപാത്രങ്ങളെ പകര്‍ന്നാടിയ അദ്ദേഹം കരിയറിലെ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. മൂന്ന് വര്‍ഷം മുന്‍പാണ് കരിയറിലെ ഈ ആദ്യ ചുവട് മോഹന്‍ലാല്‍ പ്രഖ്യാപിച്ചത്. 3ഡിയില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രമായെത്തുന്നതും മോഹന്‍ലാല്‍ തന്നെയാണ്. മറ്റൊരു ചിത്രത്തിലും കാണാത്ത ഒരു ഗെറ്റപ്പിലാണ് അദ്ദേഹം എത്തുന്നത്.

അടുത്ത വര്‍ഷം ബോക്‌സ്ഓഫീസ് തകര്‍ക്കാനായി പുതിയ ഒറു ചിത്രം പ്രഖ്യാപിച്ചിട്ടുണ്ട്. സുരേഷ് ഗോപി – ശോഭന – ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരെ കേന്ദ്ര കഥപാത്രങ്ങള്‍ ആയി എത്തിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിന്റെ സംവിധായകന്‍ അനൂപ് സത്യന്റെ ചിത്രത്തിലാണ് മോഹന്‍ലാല്‍ അഭിനയിക്കാന്‍ ഒരുങ്ങുന്നത്. അരങ്ങേറ്റ ചിത്രത്തിലൂടെത്തന്നെ പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകനാണ് അനൂപ് സത്യന്‍. മോഹന്‍ലാലിനെ നായകനാക്കി സിനിമ ഒരുങ്ങുന്നുവെന്ന് സിനിമാ പ്രേമികളെ അറിയിച്ചത് അനൂപിന്റെ ഇരട്ട സഹോദരനും സംവിധായകനുമായ അഖില്‍ സത്യനാണ്.

വലിയ കാന്‍വാസിലാണ് ഈ ചിത്രം ഒരുക്കുന്നത്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ കൂടെ മറ്റൊരു പ്രധാന താരവും അഭിനയിക്കുന്നുവെന്നും അഖില്‍ തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ അറിയിച്ചു. ”വളരെ രസകരമായ, വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന ഒരു ചിത്രവുമായി വരികയാണ് അനൂപ്. കംപ്ലീറ്റ് ആക്റ്ററിനൊപ്പം ഇന്ത്യയിലെ എക്കാലത്തെയും പ്രിയ നടന്മാരില്‍ ഒരാളെയും അഭിനയിപ്പിക്കാന്‍ ഒരുങ്ങുകയുമാണ് അനൂപ്.” എന്നായിരുന്നു അഖില്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ഇക്കാര്യം അറിഞ്ഞതോടെ പ്രേക്ഷകരും ആരാധകരും വളരെ ആകാംഷയോടെ കാത്തിരിക്കുകയാണ് ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ്‌സുകള്‍ക്കായി.

നിലവില്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഓളവും തീരവും എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് മോഹന്‍ലാല്‍. എംടിയുടെ തിരക്കഥയില്‍ പി.എന്‍. മേനോന്‍ സംവിധാനം ചെയ്ത സിനിമയുടെ പുനഃസൃഷ്ടിയാണ് ഈ ചിത്രം. നായകന്‍ ബാപ്പുട്ടിയായി മധുവിന്റെ സ്ഥാനത്തു മോഹന്‍ലാലും ഉഷാനന്ദിനി അഭിനയിച്ച നായികവേഷത്തില്‍ ദുര്‍ഗാകൃഷ്ണയും എത്തുന്നു. ഈ ചിത്രം കൂടാതെ മോഹന്‍ലാലിന്റെതായി വരാനിരിക്കുന്നത് നിരവധി ചിത്രങ്ങളാണ്.

ഷാജി കൈലാസും മോഹന്‍ലാലും 12 വര്‍ഷക്കാലത്തിനു ശേഷം ഒന്നിക്കുന്ന ചിത്രം എലോണ്‍, വൈശാഖ്, ഉദയകൃഷ്ണ, മോഹന്‍ലാല്‍ എന്നിങ്ങനെ പുലിമുരുകന്‍ ടീം വീണ്ടും ഒന്നിക്കുന്ന മോണ്‍സ്റ്റര്‍, ദൃശ്യത്തിനു ശേഷം മോഹന്‍ലാല്‍- ജീത്തു ജോസഫ് ടീമിന്റേതായി പുറത്തുവരേണ്ടിയിരുന്ന റാം, മലയാള സിനിമയിലെ എക്കാലത്തെയും വലിയ ബോക്‌സ് ഓഫീസ് വിജയമായിരുന്ന ലൂസിഫറിന്റെ സ്വീക്കല്‍ ആയ എമ്പുരാന്‍ എന്നിവ.