ഈ സിനിമ ഓസ്‌കാറിന് നാമനിര്‍ദേശം ചെയ്താല്‍ പോലും അത്ഭുതപ്പെടാനില്ല,  മോഹന്‍ലാലിന്റെ അന്യായ മേക്കിങില്‍ ‘ബറോസ്’ ഒരുങ്ങുന്നു; ഉറ്റു നോക്കി ഇന്ത്യന്‍ സിനിമാ ലോകം
1 min read

ഈ സിനിമ ഓസ്‌കാറിന് നാമനിര്‍ദേശം ചെയ്താല്‍ പോലും അത്ഭുതപ്പെടാനില്ല, മോഹന്‍ലാലിന്റെ അന്യായ മേക്കിങില്‍ ‘ബറോസ്’ ഒരുങ്ങുന്നു; ഉറ്റു നോക്കി ഇന്ത്യന്‍ സിനിമാ ലോകം

ക്യാമറയ്ക്ക് മുന്നില്‍ നൂറുകണക്കിന് വ്യത്യസ്തരായ കഥാപാത്രങ്ങളെ പകര്‍ന്നാടിയ മോഹന്‍ലാല്‍ ഇപ്പേള്‍ ആദ്യമായി സിനിമ സംവിധാനം ചെയ്ത ത്രല്ലിലാണ്. ബറോസ് സിനിമ മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്നുവെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ സിനിമാ പ്രേമികള്‍ ഏറെ ആവേശത്തിലാണ്. സിനിമയുടെ ഓരോ അപ്‌ഡേറ്റുകള്‍ക്കും വന്‍ പ്രേക്ഷകശ്രദ്ധയാണ് ലഭിക്കുന്നത്. ആരാധകര്‍ക്കുള്ള പുതുവര്‍ഷ സമ്മാനമായി പുറത്തുവിട്ട ഫസ്റ്റ്‌ലുക്ക് വൈറല്‍ ആയിരുന്നു.ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയകളില്‍ വൈറലാവാറുമുണ്ട്.

ബറോസ് സെറ്റില്‍ നിന്നുമുള്ള പുതിയമേക്കിങ് വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. വീഡിയോ കണ്ട് ആരാധകരും സിനിമാ പ്രേമികളും ത്രില്ലടിച്ചിരിക്കുകയാണ്. ഓരോ ഷോട്ടും ഒരോ സീനും ഓരോ ആങ്കിളുകളും എപ്പോള്‍ എങ്ങനെ വേണമെന്ന് പറഞ്ഞ് സംവിധായകനായി നിറഞ്ഞു നില്‍ക്കുകയാണ് മോഹന്‍ലാല്‍ വീഡിയോയില്‍. മലയാളികള്‍ക്ക് അഭിമാനിക്കാനുള്ള ഒരു ഐറ്റം തന്നെയായിരിക്കും ഈ സിനിമയെന്നും മലയാള സിനിമയ്ക്കും ഇന്ത്യന്‍ സിനിമയ്ക്കും പുതിയൊരു ദൃശ്യ വിസ്മയം ആയിരിക്കുമെന്നെല്ലാമാണ് വീഡിയോയ്ക്ക് താഴെ നിരവധിപേര്‍ കമന്റുകള്‍ ചെയ്തിരിക്കുന്നത്. പോസ്റ്റര്‍ കണ്ട് കളിയാക്കിയവര്‍ കാത്തിരുന്നോ കളിയാക്കിയവരെ കൊണ്ട് കയ്യടിപ്പിച്ചാണ് ശീലമെന്നാണ് മറ്റൊരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. എന്തായാലും എല്ലാവരും തന്നെ ആവേശത്തിന്റെ മുള്‍മുനയിലാണ് ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുന്നത്.

3 ഡിയില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രമായി എത്തുന്നതും മോഹന്‍ലാല്‍ തന്നെ. ഒരു ഭൂതമാണ് ബറോസ്. ഇന്ത്യയിലെ ആദ്യ ത്രിഡി ചിത്രമായിരുന്ന മൈ ഡിയര്‍ കുട്ടിച്ചാത്തനിലും മറ്റും പരീക്ഷിച്ച ഗ്രാവിറ്റി ഇല്യൂഷന്‍ എന്ന ടെക്‌നിക് ഈ ചിത്രത്തിലും ഉപയോഗിക്കുന്നുണ്ട്. ഇന്റര്‍നാഷ്ണല്‍ പ്ലാറ്റ്‌ഫോമിലാണ് സിനിമ അവതരിപ്പിക്കുന്നതെന്ന് മോഹന്‍ലാല്‍ ഒരിക്കല്‍ പറഞ്ഞിരുന്നു.400 വര്‍ഷം പഴക്കമുള്ള ഒരു ഭൂതത്തിന്റെ കഥയാണ് പറയുന്നത്. പോര്‍ച്ചുഗീസ് പശ്ചാത്തലമുള്ള പിരീഡ് സിനിമയാണ് ബറോസ്. വാസ്‌കോഡഗാമയുടെ നിധിസൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ്. നിധി തേടി ഒരു കുട്ടി ബറോസിന് മുന്നിലെത്തുന്നുവെന്നതാണ് ചിത്രത്തിന്റെ പ്രമേയം.

ചിത്രത്തില്‍ മോഹന്‍ലാലിന് രണ്ട് ഗെറ്റപ്പുകളാണ് ഉള്ളത്. സ്പാനിഷ് താരങ്ങളായ പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നിവരെ കൂടാതെ ഗുരു സോമസുന്ദരം എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ബറോസില്‍ വാസ്‌കോഡഗാമയുടെ വേഷത്തിലാണ് റാഫേല്‍ അഭിനയിക്കുക. ഭാര്യയുടെ വേഷത്തിലാകും പാസ് വേഗ എത്തുക. ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ കുറച്ച് നാള്‍ മുമ്പ് പുറത്തുവിട്ടിരുന്നു. രാജ്യാന്തര സിനിമകളോട് കിടപിടിക്കുന്ന തരത്തിലുള്ള മേക്കിങ് ശൈലിയാണ് ചിത്രത്തിന്റേതെന്നാണ് ലൊക്കേഷന്‍ ചിത്രങ്ങളില്‍ നിന്നും വ്യക്തമായിരുന്നു. ആശിര്‍വാദ് സിനിമാസാണ് ‘ബറോസ്’ നിര്‍മ്മിക്കുന്നത്. മൈ ഡിയര്‍ കുട്ടിച്ചാത്തന്റെ സ്രഷ്ടാവ് ജിജോ പുന്നൂസിന്റെ രചനയിലാണ് ബറോസ് വരുന്നത്. സന്തോഷ് ശിവനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. സന്തോഷ് രാമനാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍.