‘ദശരഥം രണ്ടാം ഭാഗം എന്റെ നഷ്ടം, ഇനി മോഹന്‍ലാലിനെ സമീപിക്കില്ല, എന്നെ ആവശ്യമെങ്കില്‍ ഇങ്ങോട്ട് വരാം’ ; സിബി മലയില്‍
മലയാളത്തില്‍ നിരവധി സിനിമകളില്‍ ഒന്നിച്ചുപ്രവര്‍ത്തിച്ച കൂട്ടുകെട്ടാണ് മോഹന്‍ലാല്‍-സിബി മലയില്‍ ടീം. ഇവരുടെതായി പുറത്തിറങ്ങിയ മിക്ക സിനിമകള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് തിയ്യേറ്ററുകളില്‍ ലഭിച്ചത്. മോഹന്‍ലാലിന് കരിയറില്‍ വഴിത്തിരിവായ നിരവധി കഥാപാത്രങ്ങള്‍ സിബി മലയില്‍ സിനിമകളിലൂടെ ലഭിച്ചിരുന്നു. ഭരതം, കിരീടം, ഹിസ് ഹൈനസ് അബ്ദുളള, ദൂരെ ദൂരെ ഒരു കൂടു കൂട്ടാം, ദശരഥം, സദയം, കമലദളം തുടങ്ങിയവയെല്ലാം ഇവരുടെ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ശ്രദ്ധേയ സിനിമകളാണ്. തലമുറ വ്യത്യാസമില്ലാതെ പ്രേക്ഷകര്‍ നെഞ്ചിലേറ്റുന്ന ചിത്രമാണ് ദശരഥം. മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും മികച്ച […]
മമ്മൂട്ടി കമ്പനിയുടെ രണ്ടാമത്തെ സിനിമ പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തും ; മേക്കിംഗ് വീഡിയോ ട്രെന്‍ഡിംങ്
മമ്മൂട്ടി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘റോഷാക്ക്’. ‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ചിത്രത്തിനുശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്നുവെന്ന പ്രത്യേകതയും ‘റോഷാക്കി’നുണ്ട്. ചിത്രത്തിന്റെതായി പുറത്തുവരുന്ന എല്ലാ വാര്‍ത്തകളും തന്നെ സോഷ്യല്‍ മീഡിയകളില്‍ ഇടംപിടിക്കാറുണ്ട്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസറ്ററും സെക്കന്റ് ലുക്ക് പോസ്റ്ററുകളുമെല്ലാം വൈറലായിരുന്നു. ഈ അടുത്തായിരുന്നു ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്. ആദ്യ പോസ്റ്റര്‍ പോലെ തന്നെ ഉദ്വേഗം ജനിപ്പിക്കുന്നതായിരുന്നു രണ്ടാമത്തെ പോസ്റ്ററും. ഇപ്പോഴിതാ ഭയത്തിന്റെ മൂടുപടവുമായെത്തി പ്രേക്ഷകരില്‍ ആകാംക്ഷ ഉളവാക്കിയ റോഷാക്ക് ചിത്രത്തിന്റെ […]
‘ഏറ്റവും മികച്ച മനുഷ്യരില്‍ ഒരാളാണ് സുരേഷ് ഗോപി, എന്റെ സിനിമ നിന്നുപോകുന്ന അവസ്ഥയില്‍ സാമ്പത്തികമായി തുണയായത് അദ്ദേഹമാണ്’ ; അനൂപ് മേനോന്‍
മലയാളസിനിമയിലെ നിറസാന്നിധ്യമാണ് അനൂപ് മേനോന്‍. നടന്‍ എന്ന നിലയില്‍ മാത്രമല്ല സംവിധായകന്‍, തിരക്കഥാകൃത്ത്, നിര്‍മ്മാതാവ് തുടങ്ങി സിനിമയുടെ വിവിധ മേഖലകളില്‍ അനൂപ് മേനോന്‍ പ്രതിഭ തെളിയിച്ചിട്ടുണ്ട്. ടെവിഷനിലൂടെയായിരുന്നു അനൂപ് മേനോന്റെ തുടക്കം. അവതാരകനായും സീരിയല്‍ താരമായും കയ്യടി നേടിയ ശേഷമാണ് അനൂപ് സിനിമയിലെത്തിയത്. സിനിമയിലും സ്വന്തമായൊരു ഇടം നേടിയെടുക്കാന്‍ അനൂപിന് സാധിച്ചു. പദ്മയാണ് അനൂപിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചത്. ഇപ്പോഴിതാ സുരേഷ് ഗോപി തനിക്ക് ചെയ്തു തന്ന സഹായത്തെക്കുറിച്ച് തുറന്ന് […]
‘കഥ പറയുന്നതിനിടയില്‍ സുരേഷ് ഗോപി എഴുന്നേറ്റ് പോയി, വാങ്ക് വിളിച്ചപ്പോള്‍ നോമ്പ് തുറക്കല്‍ സാധനങ്ങളെത്തി’ ; സുരേഷ് ഗോപിയെക്കുറിച്ച് സംവിധായകന്‍ സമദ് മങ്കട
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് സുരേഷ് ഗോപി. എല്ലാകൊണ്ടും പച്ചയായ മനുഷ്യനാണ് സുരേഷ് ഗോപി എന്ന നടന്‍. സിനിമയിലൂടെ ഒരു കാലത്ത് സുരേഷ് ഗോപി ഉണ്ടാക്കിയെടുത്ത ആരാധകര്‍ നിരവധിയാണ്. നിര്‍ധനരുടെ സങ്കടങ്ങളും ദുരിതങ്ങളും കേള്‍ക്കുമ്പോള്‍ തന്നാല്‍ കഴിയും വിധം സഹായിക്കാന്‍ സുരേഷ് ഗോപി ശ്രമിക്കാറുണ്ട്. നീണ്ട കാലത്തിന് ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിച്ച ചിത്രം ആദ്യ ആഴ്ച പിന്നിട്ടപ്പോള്‍ തന്നെ മെഗാഹിറ്റിലേക്ക് കാലൊടുത്ത് വെച്ചിരുന്നു. ഇപ്പോഴിതാ സുരേഷ് ഗോപിക്കൊപ്പമുള്ള അനുഭവം പങ്കുവെക്കുകയാണ് സംവിധായകന്‍ സമദ് മങ്കട. നടന്റെ […]
പാപ്പന്‍ സിനിമയെ നെഗറ്റീവ് പറഞ്ഞവര്‍ പ്രധാനമായും പറഞ്ഞത് രണ്ട് കാര്യങ്ങളാണ് ; സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് വൈറലാവുന്നു
മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് പാപ്പന്‍. നീണ്ട ഇടവേളക്ക് ശേഷം ജോഷി- സുരേഷ് ഗോപി കൂട്ടുകെട്ടില്‍ റിലീസ് ചെയ്ത ചിത്രം വന്‍ വിജയമാണ് നേടിയത്. റിലീസ് ദിനം മുതല്‍ ബോക്‌സ് ഓഫീസില്‍ മിന്നും പ്രകടനം കാഴ്ച വയ്ക്കുന്ന ചിത്രം ഇതുവരെ നേടിയത് 50 കോടിയ്ക്ക് മുന്നില്‍ ആണ്. സുരേഷ് ഗോപിയും മകന്‍ ഗോകുലും ആദ്യമായി ഒന്നിച്ച ചിത്രമാണ് പാപ്പന്‍. സുരേഷ് ഗോപിയുടെ കരിയറിലെ 252-ാം ചിത്രമാണ് പാപ്പന്‍. എബ്രഹാം മാത്യു മാത്തന്‍ എന്നായിരുന്നു സുരേഷ് ഗോപി […]
‘ഈ വരുന്നത് ആരാ, എന്റെ ഭര്‍ത്താവോ അതോ ലാലോ? മോഹന്‍ലാലിനെ കണ്ടപ്പോള്‍ ആ അമ്മ ചോദിച്ചു’ ; കുറിപ്പ് വൈറലാവുന്നു
നാല് പതിറ്റാണ്ടിലേറെയായി മലയാളികളുടെ സിനിമാ സങ്കല്‍പ്പങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്താനാകാത്ത അഭിനയ യാത്രയുമായി സിനിമാ ജീവിതം തുടര്‍ന്നുകൊണ്ടിരിക്കുകയാണ് മലയാളത്തിന്റെ നടനവിസ്മയം മോഹന്‍ലാല്‍. തിരനോട്ടത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച്, പിന്നീട് മലയാളത്തിന്റെ അതിര്‍വരമ്പുകള്‍ക്കപ്പുറം വളര്‍ന്ന് ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ സുപരിചിതനായി മാറുകയായിരുന്നു മോഹന്‍ലാല്‍. രണ്ടു തവണ മികച്ച നടനുള്ളതടക്കം നാല് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടിയ മോഹന്‍ലാല്‍ മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുഗു, കന്നഡ തുടങ്ങിയ ഭാഷാചിത്രങ്ങളിലും തന്റെ പ്രതിഭ രേഖപ്പെടുത്തി. വര്‍ഷങ്ങള്‍ അനവധി പിന്നിട്ടും […]
‘പണ്ടത്തെ മോഹന്‍ലാല്‍ പോലെയാണ് ഇപ്പോള്‍ ഫഹദ് ഫാസില്‍’ ; സത്യന്‍ അന്തിക്കാട്
മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട സംവിധായകനാണ് സത്യന്‍ അന്തിക്കാട്. മലയാളികള്‍ എന്നും ഓര്‍ത്തിരിക്കുന്ന ഒരുപാട് സിനിമകള്‍ സമ്മാനിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. മോഹന്‍ലാലിനേയും ജയറാമിനേയുമെല്ലം തൊട്ടടുത്ത വീട്ടിലെ ഒരാളെന്ന പോലെ പ്രിയപ്പെട്ടവരാക്കി മാറ്റുന്നതില്‍ സത്യന്‍ അന്തിക്കാട് സിനിമകള്‍ക്ക് വലിയ പ്രധാന്യമുണ്ട്. മലയാള സിനിമയ്ക്ക് ഒരുപാട് പുതുമുഖ നടിമാരെ സമ്മാനിക്കുകയും ചെയ്തിട്ടുണ്ട് സത്യന്‍ അന്തിക്കാട്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ മകന്‍ അഖില്‍ സത്യനും സ്വതന്ത്ര സംവിധായകനാകാന്‍ ഒരുങ്ങുകയാണ്. അഖില്‍ സത്യന്‍ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ പേര് പാച്ചുവും അത്ഭുതവിളക്കും എന്നാണ്. ചിത്രത്തിന്റെ […]
ഇന്ത്യയുടെ അഭിമാനമായ ചെസ് താരം പ്രഗ്നാനന്ദയെ അഭിനന്ദിച്ച് നടന്‍ സുരേഷ് ഗോപി ; കയ്യടിച്ച് പ്രേക്ഷകര്‍
മിയാമിയില്‍ നടന്ന ലോക ചെസ് ചാമ്പ്യന്‍ഷിപ്പായ എഫ്ടിഎക്സ് ക്രിപ്റ്റോ കപ്പില്‍ ലോക ചാമ്പ്യന്‍ മാഗ്‌നസ് കാള്‍സണെ പരാജയപ്പെടുത്തി ലോക ചെസ്സില്‍ ചരിത്രം സൃഷ്ടിച്ച് വെറും 17-ാം വയസില്‍ ഇതിഹാസ പദവിയിലേക്ക് എത്തിയ ഇന്ത്യന്‍ യുവവിസ്മയമാണ് ആര്‍ പ്രഗ്നാനന്ദ. കാള്‍സനെതിരായ ആര്‍ പ്രഗ്‌നാനന്ദയുടെ വിജയങ്ങളെ ഒരു ഇതിഹാസ താരത്തിന്റെ പിറവിയായാണ് ആരാധകര്‍ കാണുന്നത്. കേരളത്തിലടക്കം പ്രഗ്‌നാനന്ദ സാമൂഹ്യമാധ്യമങ്ങളില്‍ താരമായിക്കഴിഞ്ഞു. ചെസ് ചരിത്രത്തില്‍ മാഗ്‌നസ് കാള്‍സനെ തോല്‍പ്പിക്കുന്ന മൂന്നാമത്തെ മാത്രം ഇന്ത്യന്‍ താരമാണ് ആര്‍ പ്രഗ്‌നാനന്ദ. ചെന്നൈയില്‍ നിന്നും ഭസ്മക്കുറി […]
‘സൂപ്പര്‍സ്റ്റാറാവാനല്ല, സൂപ്പര്‍സ്റ്റാര്‍ ആയി തുടരാനാണ് ബുദ്ധിമുട്ട്’; പൃഥ്വിരാജ് സുകുമാരന്‍
നടനായും നിര്‍മ്മാതാവായും സംവിധായകനായും മലയാളസിനിമയുടെ ഐക്കണായി മാറിയ നടനാണ് പൃഥ്വിരാജ് സുകുമാരന്‍. യുവാക്കളും പ്രേക്ഷകരും ഒരുപോലെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന താരമാണ് പൃഥ്വിരാജ്. ക്യാമറയ്ക്ക് മുന്നില്‍ നിന്നു കൊണ്ട് കരിയര്‍ ആരംഭിച്ച താരം ഇന്ന് ഇന്ത്യന്‍ സിനിമ ലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന പേരുകളിലൊന്നാണ്. ഇപ്പോഴിതാ പൃഥ്വിരാജ് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ ചില കാര്യങ്ങളാണ് വൈറലാവുന്നത്. ഇന്നത്തെക്കാലത്ത് സിനിമയിലെത്തുക എന്നത് എളുപ്പമാണെന്നും ചാന്‍സ് കിട്ടി ചെയ്ത സിനിമ ഹിറ്റടിച്ചാലും അത് നിലനിര്‍ത്തുന്നതാണ് ബുദ്ധിമുട്ടെന്നും ലാലേട്ടും മമ്മൂക്കയും എന്നോ […]
‘ആര്‍ആര്‍ആര്‍ തന്നത് ഒരു സര്‍ക്കസ് കാണുന്ന പ്രതീതിയാണ് ‘; വിമര്‍ശിച്ച് രാംഗോപാല്‍ വര്‍മ
എസ്.എസ് രാജമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രമാണ് ആര്‍ആര്‍ആര്‍. വമ്പന്‍ സിനിമകളെയും പിന്നിലാക്കി ബോക്‌സ് ഓഫീസില്‍ വന്‍ പടയോട്ടം നടത്തിയ ചിത്രം കൂടിയായിരുന്നു. മാര്‍ച്ച് 25ന് തിയറ്ററുകളില്‍ എത്തിയ ആര്‍ആര്‍ആര്‍ 1100 കോടി ക്ലബ്ബില്‍ ഇടം നേടിയിരുന്നു. ബാഹുബലി ഫ്രാഞ്ചൈസിക്കു ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രം എന്നതായിരുന്നു ആര്‍ആര്‍ആറിന്റെ ഏറ്റവും വലിയ പ്രത്യേകത. ജൂനിയര്‍ എന്‍ടിആറും രാം ചരണുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അജയ് ദേവ്ഗണ്‍, അലിയ ഭട്ട്, ഒലിവിയ മോറിസ്. സമുദ്രക്കനി, അലിസണ്‍ ഡൂഡി, […]