‘നിഷ്‌കളങ്കമായ ഒരു തമാശ പറഞ്ഞതിന്റെ പേരില്‍ ശ്രീരാമന് ഗള്‍ഫില്‍ ഒരു ഷോ ചെയ്യാനുള്ള അവസരം മമ്മൂക്ക ഇല്ലാതാക്കി ; സിദ്ദിഖ്
1 min read

‘നിഷ്‌കളങ്കമായ ഒരു തമാശ പറഞ്ഞതിന്റെ പേരില്‍ ശ്രീരാമന് ഗള്‍ഫില്‍ ഒരു ഷോ ചെയ്യാനുള്ള അവസരം മമ്മൂക്ക ഇല്ലാതാക്കി ; സിദ്ദിഖ്

ലയാളികളുടെ പ്രിയ താരമാണ് മമ്മൂട്ടി. അന്‍പത്തി ഒന്ന് വര്‍ഷത്തെ അഭിനയ ജീവിതത്തില്‍ മമ്മൂട്ടി എന്ന മഹാനടന്‍ കെട്ടിയാടാത്ത വേഷങ്ങള്‍ ഇല്ലെന്ന് തന്നെ പറയാം. പ്രായം വെറും നമ്പര്‍ മാത്രമാണെന്ന് തെളിയിച്ചു കൊണ്ടിരിക്കുന്ന മലയാളികളുടെ പ്രിയതാരമാണ് മമ്മൂട്ടി. അദ്ദേഹവുമായി ബന്ധപ്പെട്ടുള്ള കഥകള്‍ ധാരാളമായി സിനിമാ ലോകത്ത് ചര്‍ച്ചയാവാറുമുണ്ട്. ഇപ്പോഴിതാ മമ്മൂക്ക കാരണം നടന്‍ ശ്രീരാമന് ഗള്‍ഫില്‍ ഒരു ഷോയില്‍ പങ്കെടുക്കാനുള്ള അവസരം നഷ്ടമായ കഥയാണ് സോഷ്യല്‍ മീഡിയകളിലും വാര്‍ത്തകളിലും ഇടം പിടിച്ചിരിക്കുന്നത്. സംവിധായകന്‍ സിദ്ദിഖാണ് സഫാരി ചാനലിലൂടെ ഇക്കാര്യം തുറന്ന് പറഞ്ഞിരിക്കുന്നത്.

‘ഹിറ്റ്‌ലര്‍ സിനിമയുടെ ഷൂട്ടിംങ് സമയത്ത് മമ്മൂട്ടിയുമൊത്ത് ഗള്‍ഫില്‍ ഒരു ഷോ ഫൈനലൈസ് ചെയ്യുന്നത്. ഹിറ്റ്‌ലറില്‍ നടന്‍ ശ്രീരാമനും ഒരു വേഷം ചെയ്യുന്നുണ്ട്. അന്ന് മമ്മൂട്ടിയും ശ്രീരാമനും നല്ല സുഹൃത്തുക്കളാണ്. ഷോയ്ക്ക് പോകുന്ന ആര്‍ട്ടിസ്റ്റുകളുടെ ലിസ്റ്റ് ഇട്ട സമയത്ത് മമ്മൂക്ക പറഞ്ഞു ശ്രീരാമനും നമുക്കൊപ്പം വരുന്നുണ്ട് എന്ന്. അന്ന മമ്മൂക്ക പറഞ്ഞാല്‍ അതിന് അപ്പുറം മറ്റൊന്നില്ലായിരുന്നു. അങ്ങനെ ഈസ്റ്റ് കോസ്റ്റ് വിജയന്‍ വേഗം ശ്രീരാമന്റെ പേരും ഷോയുടെ ലിസ്റ്റില്‍ ചേര്‍ത്തു. ശ്രീരാമന് അന്ന് വളരെ സന്തോഷത്തിലായിരുന്നു. ഷോയ്ക്ക് എന്ത് ചെയ്യണമെന്ന് അറിയില്ലെങ്കിലും സന്തോഷമുണ്ടെന്ന് അദ്ദേഹം അന്ന് ഞങ്ങളോട് പറഞ്ഞുവെന്നും’ സിദ്ദിഖ് പറയുന്നു.

മുകേഷ്, വാണി വിശ്വനാഥ്, ഇന്നസെന്റ്, ലളിത ചേച്ചി അങ്ങനെ എല്ലാവരും തന്നെ ഷോയില്‍ പങ്കെടുക്കാനായിട്ടുണ്ടായിരുന്നു. ഹിറ്റ്‌ലര്‍ സിനിമയില്‍ അഭിനയിക്കുന്ന മിക്ക താരങ്ങളും ഷോയില്‍ ഉണ്ടായിരുന്നു. അങ്ങനെ ഇരിക്കെ ഷോയ്‌ക്കൊരു ട്രെയ്‌ലര്‍ ഉണ്ടാക്കാമെന്ന് മമ്മൂക്ക പറയുകയുണ്ടായി. എന്നിട്ട് മ്യൂസിക്ക് ചെയ്യാനായി വിദ്യാസാഗറിനെ ഏല്‍പ്പിക്കുകയും ചെയ്തു. വിദ്യാസാഗര്‍ മ്യൂസിക്ക് ചെയ്ത് തന്നത് ഒറു വെസ്റ്റേണ്‍ സ്റ്റൈല്‍ മ്യൂസിക്കായിരുന്നു. ഷോ ആണെങ്കില്‍ ഒറു നാടന്‍ ആയിരുന്നു. ഞങ്ങള്‍ മമ്മൂക്കയോട് പറഞ്ഞു ഈ വിഷ്വലും മ്യൂസിക്കും മാച്ചാവില്ലെന്നും നാടന്‍ മ്യൂസിക്കാണ് നല്ലതെന്നും. അത് പറഞ്ഞത് മമ്മൂക്കക്ക അത്ര ഇഷ്ടപ്പെട്ടില്ലായിരുന്നു.

ഇതൊന്നുമറിയാതെ ശ്രീരാമന്‍ അവിടെ വന്നു. മമ്മൂക്ക ശ്രീരാമനെ മ്യൂസിക്ക് കേള്‍പ്പിച്ചിട്ട് എങ്ങനെ ഉണ്ടെന്ന് ചോദിച്ചു. ശ്രീരാമന്‍ അപ്പോള്‍ വെറ്റില മുറുക്കികൊണ്ടാണ് ഇരുന്നത്. മ്യൂസിക്ക് കേട്ട് കഴിഞ്ഞ് ശ്രീരാമന്‍ പറഞ്ഞു ‘നല്ല മലയാളത്തനിമയെന്ന്’. അത് കേട്ട് കഴിഞ്ഞപ്പോള്‍ എല്ലാവരും ഉറക്കെ ചിരിച്ചു. കുറച്ച് കഴിഞ്ഞ് ശ്രീരാമന്‍ വന്ന് ഞങ്ങളോട് പറഞ്ഞു എന്തിനാണിഷ്ടാ ചിരിച്ചത്.. എന്റെ ഷോ തെറിച്ചില്ലേന്ന്..’ അപ്പോള്‍ ഞങ്ങള്‍ ചോദിച്ചു എന്ത് പറ്റിയെന്ന്. എന്നെ ഷോയില്‍ വെട്ടിയെന്ന് പറഞ്ഞു. ഞാന്‍ ആ മ്യൂസിക്കിനെ കളിയാക്കിയെന്ന് പറഞ്ഞ് എന്നെ ഷോയില്‍ നിന്ന് പുറത്താക്കിയെന്ന് ശ്രീരാമന്‍ പറഞ്ഞുവെന്നും നിഷ്‌കളങ്കമായ ഒരു തമാശ പറഞ്ഞതിനാണ് ഗള്‍ഫില്‍ ഒരു ഷോ ചെയ്യാനുള്ള അവസരം ശ്രീരാമന് നഷ്ടമായതെന്നും സിദ്ദിഖ് വ്യക്തമാക്കുന്നു.