‘ഈ വര്‍ഷത്തെ രണ്ടാമത്തെ ഹിറ്റ് സുരേഷ് ഗോപിക്ക് മേ ഹൂം മൂസ സമ്മാനിക്കട്ടേ’ ; കുറിപ്പ് ശ്രദ്ധ നേടുന്നു
1 min read

‘ഈ വര്‍ഷത്തെ രണ്ടാമത്തെ ഹിറ്റ് സുരേഷ് ഗോപിക്ക് മേ ഹൂം മൂസ സമ്മാനിക്കട്ടേ’ ; കുറിപ്പ് ശ്രദ്ധ നേടുന്നു

സുരേഷ് ഗോപി നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ‘പാപ്പന്‍’. ജോഷി സംവിധാനം ചെയ്ത ചിത്രം വന്‍ വിജയമാണ് നേടിയത്. പാപ്പന്‍ റിലീസ് ചെയ്ത് 18 ദിവസം കഴിഞ്ഞപ്പോള്‍ തന്നെ മൊത്തം ബിസിനസിന്റെ കാര്യത്തില്‍ 50 കോടിയിലെത്തിയിരുന്നു. സുരേഷ് ഗോപിയുടെ കരിയറിലെ 252-ാം ചിത്രമായിരുന്നു ‘പാപ്പന്‍’. ഈ ചിത്രത്തിന്റെ വിജത്തിന് ശേഷം അടുത്ത വിജയമുറപ്പിച്ച് പുതിയ ചിത്രവുമായി എത്തുകയാണ് താരം. സുരേഷ് ഗോപിയെ നായകനാക്കി ജിബു ജേക്കബ് സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് മേ ഹൂം മൂസ. സുരേഷ് ഗോപിയുടെ സമീപകാല ചിത്രങ്ങളില്‍ നിന്നും വേറിട്ട ഒന്നെന്ന തോന്നലുളവാക്കുന്നതായിരുന്നു ചിത്രത്തിന്റെ ടീസറില്‍ നിന്ന് മനസിലാക്കാന്‍ സാധിക്കുന്നത്.

ഇപ്പോഴിതാ സുരേഷ് ഗോപിയേയും മേ ഹൂം മൂസ എന്ന ചിത്രത്തേയും കുറിച്ച് ആരാധകന്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ‘സുരേഷ് ഗോപിയുടെ അടുത്ത റിലീസ് ! മേ ഹൂം മൂസ.. വെള്ളിമൂങ്ങ സംവിധായകന്റെ ചിത്രം. സൈലന്റ് ആയി വന്ന് ഹിറ്റായ വെള്ളിമൂങ്ങ മാജിക് ഇവിടേയും ആവര്‍ത്തിക്കുമെന്ന് ടീസറും പാട്ടുകളും പറയാതെ പറയുന്നുണ്ട്. ഈ വര്‍ഷത്തെ രണ്ടാമത്തെ ഹിറ്റ് സുരേഷ് ഗോപിക്ക് മൂസ സമ്മാനിക്കട്ടെ. കാവല്‍ ബോക്‌സ്ഓഫീസ് ഹിറ്റാണോ അല്ലയോ എന്ന സംശയവും ഇവിടെ പങ്ക് വെക്കുന്നു. ഫ്‌ളോപ്പ് അല്ലെന്ന് ഉറപ്പാണ്’ എന്നാണ് ഫെയ്‌സ്ബുക്കിലെ സിനി ഫൈല്‍ എന്ന ഗ്രൂപ്പില്‍ വന്ന കുറിപ്പില്‍ പറയുന്നത്.

സുരേഷ് ഗോപിയുടെ കരിയറിലെ 253-ാം ചിത്രമാണ് മേ ഹൂം മൂസ. ചില യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ള ചിത്രത്തില്‍ സമകാലിക ഇന്ത്യന്‍ അവസ്ഥകള്‍ കടന്നുവരുമെന്ന് സംവിധായകന്‍ നേരത്തെ പറഞ്ഞിരുന്നു. 1998 മുതല് 2018 വരെയുള്ള കാലഘട്ടമാണ് സിനിമയുടെ കഥാപശ്ചാത്തലം. ജോണി ആന്റണി, സൈജു കുറുപ്പ്, ഹരീഷ് കണാരന്‍, മേജര്‍ രവി, മിഥുന്‍ രമേശ്, ശശാങ്കന്‍ മയ്യനാട്, കണ്ണന്‍ സാഗര്‍, അശ്വിനി, സരണ്‍, ജിജിന, ശ്രിന്ദ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെയും തോമസ്സ് തിരുവല്ല ഫിലിംസിന്റെയും ബാനറുകളില്‍ ഡോ. സി ജെ റോയ്, തോമസ് തിരുവല്ല എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു നാരായണനാണ് നിര്‍വ്വഹിക്കുന്നത്. തിരക്കഥ ഒറുക്കിയിരിക്കുന്നത് റൂബേഷ് റെയിന്‍ ആണ്. മേ ഹൂം മൂസയുടെ ഗാനരചന നിര്‍വഹിച്ചിരിക്കുന്നത് സജ്ജാദ്, റഫീഖ് അഹമ്മദ്, ബി കെ ഹരിനാരായണന്‍ എന്നിവര്‍ ചേര്‍ന്നാണ്. ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ശ്രീനാഥ് ശിവശങ്കരന്‍ ആണ്.