27 Dec, 2024
1 min read

‘മണിരത്‌നത്തിന് അറിയാം മലയാള സിനിമാ നടന്മാരെ എങ്ങനെ ഉപയോഗിക്കണമെന്ന്’ ; പൊന്നിയിന്‍ സെല്‍വനില്‍ കയ്യടി നേടി ജയറാം

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ തമിഴകത്തെ ബ്രഹ്മാണ്ഡ ചിത്രം ‘പൊന്നിയിന്‍ സെല്‍വന്‍’ തിയേറ്ററില്‍ റിലീസ് ചെയ്തിരിക്കുകയാണ്. സാഹിത്യകാരന്‍ കല്‍ക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കിയാണ് മണിരത്‌നം ‘പൊന്നിയിന്‍ സെല്‍വന്‍’ ഒരുക്കിയിരിക്കുന്നത്. ചിത്രത്തെ കുറിച്ച് വളരെ മികച്ച പ്രതികരണങ്ങളാണ് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. ചിത്രത്തില്‍ മലയാളികളുടെ പ്രിയ താരം ജയറാമും പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. ഇപ്പോഴിതാ ജയറാമിനെക്കുറിച്ച് സിനിഫൈല്‍ ഗ്രൂപ്പില്‍ വന്ന ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്. സിനിമയില്‍ വിക്രം, ജയം രവി, കാര്‍ത്തി, ഐശ്വര്യ റായ്, തൃഷ […]

1 min read

ഗോകുല്‍ സുരേഷിനെ തോളോട് തോള്‍ നിര്‍ത്തി ദുല്‍ഖര്‍ സല്‍മാന്‍ ; താരപുത്രന്മാര്‍ ഒന്നിക്കുന്ന ‘കിങ് ഓഫ് കൊത്ത സെറ്റില്‍ പിറന്നാള്‍ ആഘോഷം, ചിത്രങ്ങള്‍ വൈറല്‍

മലയാളികളുടെ ഫയര്‍ബ്രാന്‍ഡുകളാണ് മമ്മൂട്ടിയും സുരേഷ് ഗോപിയും. മലയാളത്തിന്റെ ഹിറ്റ് മോക്കര്‍ ജോഷിയുടെ ചിത്രങ്ങളില്‍ ഇരുവരും നായകരായെത്തിയാല്‍ പിന്നെ തിയേറ്റര്‍ ഇളകി മറിയും. എണ്‍പതുകളില്‍ ജോഷി – മമ്മൂട്ടി – സുരേഷ്‌ഗോപി കൂട്ടുകെട്ടില്‍ പിറന്ന സൂപ്പര്‍ഡ്യൂപ്പര്‍ഹിറ്റ് സിനിമയായിരുന്നു ന്യൂഡല്‍ഹി. ഇപ്പോഴിതാ അവരുടെ പിന്‍ഗാമികളായി അഭിലാഷ് ജോഷി, ദുല്‍ഖര്‍സല്‍മാന്‍, ഗോകുല്‍സുരേഷ് എന്നിവര്‍ ഒരു സിനിമയ്ക്കായി ഒന്നിക്കുന്നു. ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ‘കിങ് ഓഫ് കൊത്ത’ എന്ന ബിഗ്ബജറ്റ് ചിത്രത്തില്‍ ഗോകുല്‍ സുരേഷും പ്രധാന വേഷമാണ് […]

1 min read

” ബ്രില്ല്യന്റ് ആയിത്തന്നെ ലാൽതന്റെ കഥാപാത്രം അവതരിപ്പിച്ചു, എന്നാൽ തീയേറ്ററിൽ ചിത്രം വേണ്ടത്ര വിജയം നേടിയില്ല, അതിന്റെ കാരണം ഇതാണ്. ” – സിദ്ധിഖ്‌ തുറന്നു പറയുന്നു

സിദ്ദിഖ് സംവിധാനം ചെയ്ത് 2013 പുറത്തെത്തിയ ചിത്രമാണ് ലേഡീസ് ആൻഡ് ജന്റിൽമാൻ എന്ന ചിത്രം. മോഹൻലാലിന്റെ അഭിനയ ജീവിതത്തിലെ ഒരു വ്യത്യസ്തമായ കഥാപാത്രം തന്നെ ആയിരുന്നു ലേഡീസ് ആൻഡ് ജന്റിൽമാൻ. മീര ജാസ്മിൻ സിനിമയിൽ നിന്നും ഇടവേള എടുക്കുന്നതിനു മുൻപ് മീരാ ജാസ്മിൻ പ്രധാനവേഷത്തിലെത്തിയ ഒരു ചിത്രമെന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. മീരാ ജാസ്മിൻ, മംമ്ത മോഹൻദാസ്, മിത്രാ കുര്യൻ, പത്മപ്രിയ തുടങ്ങി നിരവധി നായിക നിരയായിരുന്നു ചിത്രത്തിൽ ഉണ്ടായിരുന്നത്. സ്പിരിറ്റ് എന്ന ചിത്രത്തിൽ മോഹൻലാലിന്റെ […]

1 min read

ബാഹുബലിയുടെ റെക്കോർഡ് തകർക്കുമോ പൊന്നിയൻസെൽവം..? കണ്ടവരെല്ലാം പറയുന്നു ഇതൊരു ഇന്ത്യൻ മാസ്റ്റർപീസ്

മണിരത്നത്തിന്റെ സംവിധാന മികവിൽ ഒതുങ്ങിയ ചിത്രങ്ങളൊന്നും തന്നെ മോശമായിട്ടില്ലന്ന് പ്രേക്ഷകർക്ക് അറിയാം. മികച്ച ചിത്രങ്ങളുടെ അമരക്കാരൻ എന്ന് തന്നെ മണിരത്നത്തിനെ വിശേഷിപ്പിക്കേണ്ടിരിക്കുന്നു. ഇപ്പോൾ അദ്ദേഹം വീണ്ടും ഒരു മണിരത്നം മാജിക്കുമായി എത്തിയിരിക്കുകയാണ്. പൊന്നിയൻസെൽവൻ എന്ന ചിത്രത്തിലൂടെ. ഒരു വമ്പൻ താരനിരയിലുള്ള ചിത്രമാണ് പ്രേക്ഷകർക്ക് മുൻപിലേക്ക് മണിരത്നം കൊണ്ടുവന്നിരിക്കുന്നത് . പൊന്നിയൻസെൽവൻ എന്ന നോവലിന്റെ കഥതന്നെയാണ് സിനിമയായിരിക്കുന്നത്. വമ്പൻ താരനിരയാണ് ചിത്രത്തിലെ ഏറ്റവും വലിയ പ്രത്യേകത. ഐശ്വര്യ റായി, തൃഷ, ഐശ്വര്യ ലക്ഷ്മി, ജയം രവി, ജയറാം, വിക്രം […]

1 min read

‘പതിവ് പോലെ നന്നായി ചെയ്തിരിക്കുന്നു, നല്ല ഭംഗിയായിരിക്കുന്നു എന്ന കമന്റുകള്‍ തന്നെ അലോസരപ്പെടുത്താറുണ്ട്’ ; കാരണം പറഞ്ഞ് ദുല്‍ഖര്‍

മലയാള സിനിമയിലെ ഏറ്റവും സ്റ്റൈല്‍ ഉള്ള നടന്മാരില്‍ ഒരാളാണ് മെഗാസ്റ്റാറിന്റെ മകന്‍ കൂടിയായ ദുല്‍ഖര്‍ സല്‍മാന്‍. മലയാളത്തിന് പുറമെ മറ്റ്ഭാഷ ചിത്രങ്ങളിലും സജീവമായി അഭിനയക്കുന്ന താരത്തിന് ആരാധകരും ഏറെയാണ്. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകന്‍ എന്ന നിലയില്‍ ആണ് അദ്ദേഹം ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചതെങ്കിലും ഇപ്പോള്‍ തന്റേതായ സ്ഥാനം നേടിയെടുക്കാന്‍ ദുല്‍ഖറിന് സാധിച്ചിട്ടുണ്ട്. ആര്‍. ബാല്‍കി സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം ഛുപ്പ് ആണ് ദുല്‍ഖറിന്റെ അവസാനമായി തിയേറ്ററില്‍ എത്തിയ ചിത്രം. ഇപ്പോഴിതാ, മലയാള സിനിമയില്‍ ലുക്കിന് […]

1 min read

‘മമ്മൂട്ടി, മോഹന്‍ലാല്‍ ഇവര്‍ക്കൊന്നും നേടാന്‍ കഴിയാത്ത കാര്യമാണ് ഇന്ന് ദുല്‍ഖര്‍ നേടുന്നത്’ ; കുറിപ്പ് ചര്‍ച്ചയാവുന്നു

മലയാളത്തിന്റെ അഭിമാന താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകന്‍ എന്ന ലേബലില്‍ സിനിമയില്‍ എത്തിയ ദുല്‍ഖര്‍ ഇന്ന് മലയാളത്തില്‍ നിന്നുള്ള ഏറ്റവും വലിയ പാന്‍ ഇന്ത്യന്‍ താരമാണ്. വിവിധ ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യാനുള്ള കഴിവ്, കോസ്‌മോപോളിറ്റന്‍ അപ്പീലുള്ള മുഖവും ശരീരവും, ആരെയും പ്രത്യേകിച്ച് യുവാക്കളെ തന്നിലേക്ക് അടുപ്പിക്കുന്ന ഡിസ്‌പൊസിഷനെല്ലാം ദുല്‍ഖറിന് മുതല്‍ക്കൂട്ടായി. ഇതെല്ലാം എല്ലാ ഭാഷകളിലും നന്നായി തന്നെ ഉപയോഗിക്കപ്പെട്ടിട്ടുമുണ്ട്. അടുത്തിടെ തെലുങ്കില്‍ നിന്നും ദുല്‍ഖറിന്റെ പാന്‍ ഇന്ത്യ ചിത്രം സീതാ രാമം ഗംഭീര […]

1 min read

ആശ്വാസം ആയി സുരേഷ് ഗോപി..!ഇടമലകുടിയിലെ ശോചനാവസ്ഥയ്ക്ക് പരിഹാരം

നടൻ, എംപി എന്നീ നിലകളിലെല്ലാം ശ്രദ്ധ നേടിയ താരമാണ് സുരേഷ് ഗോപി. രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് ഇറങ്ങിയതിനു ശേഷം നിരവധി നന്മ പ്രവർത്തികൾ ആണ് സുരേഷ് ഗോപി ചെയ്തുകൊണ്ടിരിക്കുന്നത്. പലപ്പോഴും ആളുകൾ വലിയ ഇഷ്ടത്തോടെ തന്നെ അദ്ദേഹത്തിന്റെ ഈ പ്രവൃത്തികളെ നോക്കി കാണുകയും ചെയ്യാറുണ്ട്. തന്റെ മുൻപിൽ സഹായമഭ്യർത്ഥിച്ച് വരുന്ന ആരെയും അദ്ദേഹം മടക്കി അയക്കാറില്ല. അതുപോലെ സഹായം ആവശ്യമെന്ന് തോന്നുന്നവർക്ക് അർഹിക്കുന്ന സഹായം നൽകാനും മറക്കാറില്ല സുരേഷ് ഗോപി. ഇപ്പോൾ സുരേഷ് ഗോപിയുടെ പുതിയ ഒരു വാർത്തയാണ് […]

1 min read

അഞ്ചടി പൊക്കത്തില്‍ കാല്‍ ചവിട്ടി മോഹന്‍ലാല്‍; ബെഞ്ചില്‍ ചവിട്ടി ചിരഞ്ജീവി;ലൂസിഫറിന്റെ തെലുങ്ക് റീമേക്കിന് ട്രോളുകളുടെ പെരുമഴ!

മോഹന്‍ലാലിനെ പ്രധാനകഥാപാത്രമാക്കി പ്രിഥ്വിരാജ് സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു ലൂസിഫര്‍. ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചത്. ഇപ്പോഴിതാ, ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് ആയ ഗോഡ് ഫാദര്‍ പ്രദര്‍ശനത്തിന് ഒരുിങ്ങുകയാണ്. എന്നാല്‍ അതിന്റെ ആദ്യ ടീസറിനു ലഭിച്ചിരുക്കുന്ന ട്രോളുകള്‍ക്ക് പിന്നലെ സിനിമയുടെ ട്രെയിലറിനും ട്രോളുകളുടെ പെരുമഴയാണ്. ‘സ്റ്റീഫന്‍ നെടുമ്പള്ളി’യായി എത്തുന്ന ചിരഞ്ജീവിയുടെ ഇന്‍ട്രൊ സീന്‍ ആണ് ആദ്യം ട്രോള്‍ നേരിട്ടതെങ്കില്‍, ഇത്തവണ മോഹന്‍ലാലിന്റെ കാല് പൊക്കിയുള്ള ആക്ഷന്‍ അനുകരിച്ചതാണ് വിനയായത്. സിനിമയില്‍ മോഹന്‍ലാലിനെ […]

1 min read

മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, നിവിൻ പോളി, മഞ്ജു വാര്യർ തുടങ്ങി സൂപ്പർ താരങ്ങൾ എല്ലാം ഒക്ടോബർമാസം തിയേറ്റർ പൂരപറമ്പ് ആക്കാൻ എത്തുന്നു

കോവിഡ് പ്രതിസന്ധിക്ക് ശേഷം വീണ്ടും സിനിമ മേഖല കൂടുതൽ ഉണർന്നിരിക്കുകയാണ് എന്നതാണ് സത്യം. സിനിമ റിലീസുകൾ ഒക്കെ മാറ്റി വയ്ക്കുകയും ചെയ്തിരുന്നു. ഇതിൽ സിനിമാപ്രേമികൾ വളരെയധികം വേദനയിലാണ് എന്നതാണ് സത്യം. സിനിമ പ്രേമികൾക്ക് ഒരു സന്തോഷവാർത്ത ആണ് ഇപ്പോൾ പുറത്തു വരുന്നത്. ഒക്ടോബർ മാസം വമ്പൻ റിലീസുകൾ ആണ് വരാനിരിക്കുന്നത്. പൂജാ റിലീസായി പല ചിത്രങ്ങളും തീരുമാനിക്കുകയും പിന്നീട് മാറ്റുകയും ഒക്കെ ചെയ്ത സാഹചര്യമുണ്ടായിരുന്നു. ഇപ്പോൾ ഒക്ടോബർ മാസം താരങ്ങളുടെ ഒരു വലിയനിരയെ തന്നെയാണ് കാണാൻ സാധിക്കുന്നത് […]

1 min read

ആന്ധ്രയിലെ ഗുണ്ടയായി മോഹൻലാൽ, ലിജോ ജോസ് പല്ലിശ്ശേരി – മോഹൻലാൽ കോമ്പിനേഷനിൽ പുതിയ ചിത്രം ജനുവരിയിൽ ആരംഭിക്കുന്നു

കൈ നിറയെ ചിത്രങ്ങളുമായി തിരക്കിലാണ് നടൻ മോഹൻലാൽ. മോഹൻലാൽ വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് കാണാനാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. വ്യത്യസ്തമായ പ്രമേയത്തിലൂടെ പുതിയകാലത്തെ പ്രേക്ഷകർക്കിടയിൽ സുപരിചിതനായ താരമാണ് ലിജോ ജോസ് പല്ലിശ്ശേരി. മമ്മൂട്ടിയെ നായകനാക്കി കൊണ്ട് ഉടനെതന്നെ നൻപകൽ നേരത്ത് മയക്കം എന്ന ഒരു ചിത്രം സംവിധാനം ചെയ്യുകയാണ് ലിജോ ജോസ്. ഇരുവരും ഒരുമിച്ച് സമയത്ത് തന്നെ മോഹൻലാൽ ആരാധകർ തിരക്കിയ കാര്യമായിരുന്നു ലിജോ ജോസും മോഹൻലാലും ഒരുമിക്കുന്നില്ലെ എന്നത്. പ്രേക്ഷകർ വളരെയധികം കാത്തിരുന്ന ഒരു കോമ്പിനേഷൻ തന്നെയായിരുന്നു […]