24 Dec, 2024
1 min read

‘പുതിയ കുട്ടികളുടെ കഥ കേൾക്കാറുണ്ട്, അതൊന്നും എക്സൈറ്റ് ചെയ്യിക്കുന്നില്ല’: മോഹൻലാൽ

പുതിയ ആളുകളുടെ കഥകള്‍ കേള്‍ക്കാറുണ്ടെങ്കിലും അതൊന്നും തന്നെ എക്സൈറ്റ് ചെയ്യിക്കാത്തതിനാലാണ് അവയിൽ അഭിനയിക്കാത്തതെന്ന് വ്യക്തമാക്കി നടൻ മോഹൻലാൽ മോഹൻലാലും ജീത്തു ജോസഫും ഒരുമിക്കുന്ന പുതിയ ചിത്രമായ ‘നേരി’ന്‍റെ പ്രൊമോഷന്‍റെ ഭാഗമായി മീഡിയ വണ്ണിന് നൽകിയ അഭിമുഖത്തിലാണ് താരം ഇത് പറഞ്ഞിരിക്കുന്നത്. ‘ഞാൻ കൂടുതലും എന്‍റെ തന്നെ പ്രൊഡക്ഷനിൽ വര്‍ക്ക് ചെയ്യാൻ ആഗ്രഹിക്കുന്നയാളാണ്. അപ്പോള്‍ നമുക്ക് കൂടുതൽ സ്വാതന്ത്ര്യമുണ്ടാകും. നേര്, എമ്പുരാൻ, ബറോസ് അതൊക്കെ അങ്ങനെ വരുന്നതാണ്. പുതിയതായി വരുന്ന കുട്ടികളുടെ കഥകള്‍ കേള്‍ക്കാറുണ്ട്, പക്ഷേ അതൊന്നും എന്നെ […]

1 min read

‘അച്ഛനെ ഭയമായിരുന്നു, അടുത്തുവന്നപ്പോഴേക്കും അദ്ദേഹം പോയി’: ദിലീപ്

ചെറുപ്പത്തിൽ അച്ഛൻ തന്നോട് ഒട്ടും സൗഹൃദത്തോടെ പെരുമാറാത്ത രീതിയിലുള്ള ആളായിരുന്നുവെന്ന് നടൻ ദിലീപ്. അടുത്തിടപഴകി വന്നപ്പോഴേക്കും അദ്ദേഹം തന്നെ വിട്ടുപോകുകയായിരുന്നുവെന്നും ദിലീപ് പറഞ്ഞു. കോഴിക്കോട് ഗോകുലം പബ്ലിക്ക് സ്കൂളിന്‍റെ വാർഷികാഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കുമ്പോഴാണ് അച്ഛനെക്കുറിച്ച് ദിലീപ് മനസ്സുതുറന്ന് സംസാരിച്ചത്. തന്‍റെ അടുത്ത സിനിമയുടെ നിർമാതാവ് ഗോകുലം ഗോപാലനാണെന്നും അദ്ദേഹത്തോടൊപ്പം ഏറെ നാളായുള്ള സൗഹൃദമുണ്ടെന്നും അതുകൊണ്ടാണ് എല്ലാ തിരക്കുകളും മാറ്റിവച്ച് താൻ വന്നതെന്നും ദിലീപ് പറഞ്ഞു. ‘‘കുട്ടിക്കാലം ശരിക്കും ആസ്വദിച്ചില്ലല്ലോ എന്ന സങ്കടം ആണ് ഇവിടെ വന്നപ്പോൾ. […]

1 min read

ശാന്തം, മനോഹരം, അതിസുന്ദരം! ‘മലൈക്കോട്ടൈ വാലിബനി’ലെ ആദ്യ ഗാനമായി ‘പുന്നാരക്കാട്ടിലെ പൂവനത്തിൽ’

മലയാള സിനിമാലോകം മാത്രമല്ല ലോകമാകെയുള്ള സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരി – മോഹൻലാൽ ചിത്രമാണ് ‘മലൈക്കോട്ടൈ വാലിബൻ’. മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിന് ശേഷമെത്തുന്ന എൽ. ജെ. പി ചിത്രമെന്നതിനാൽ തന്നെ ഏവരും ഏറെ പ്രതീക്ഷയിലുമാണ്. സിനിമയുടെ ടീസർ അടുത്തിടെ പുറത്തിറങ്ങിയത് ഏറെ ചർച്ചയായി മാറിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങിയിരിക്കുകയാണ്. ‘പുന്നാര കാട്ടിലെ പൂവനത്തിൽ…’ എന്നുതുടങ്ങുന്ന ശാന്ത ഗംഭീരമായ ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. നാടൻ ശൈലിയിൽ […]

1 min read

ശ്രേയസ് തല്‍പാഡെയ്ക്ക് ഹൃദയാഘാതം; അപകടനില തരണം ചെയ്തതായി അറിയിച്ച് ഭാര്യ ദീപ്തി

ബോളിവുഡ്, മറാഠി സിനിമാതാരം ശ്രേയസ് തല്‍പാഡെയ്ക്ക് ഹൃദയാഘാതം. അപകട നില തരണം ചെയ്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന വെൽകം ടു ദ ജംഗിള്‍ എന്ന സിനിമയുടെ ചിത്രീകരണശേഷം വീട്ടിലെത്തിയതിന് പിന്നാലെയാണ് താരം കുഴഞ്ഞ് വീഴുകയുണ്ടായത്. ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് താരത്തെ ഉടനെ തന്നെ അന്ധേരിയിലെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആൻജിയോപ്ലാസ്റ്റി ചെയ്തതായും അപകടനില തരണം ചെയ്തതുമായാണ് റിപ്പോര്‍ട്ട്. വെൽകം ടു ദ ജംഗിള്‍ എന്ന ചിത്രത്തിൽ ഏറെ ആക്ഷൻ സീക്വൻസുകള്‍ ചെയ്ത ശേഷമായിരുന്നു […]

1 min read

‘അയലാന്‍’ സിനിമയിലെ ഏലിയന്‍റെ ശബ്‍ദം ഈ താരത്തിന്‍റേത്; ബിഗ് സർപ്രൈസുമായി അണിയറപ്രവർത്തകർ

ശിവകാര്‍ത്തികേയന്‍ നായകനായെത്തുന്ന ‘അയലാന്‍’ എന്ന സയന്‍സ് ഫിക്ഷന്‍ സിനിമയുടെ പുതിയ അപ്‌ഡേറ്റ് പുറത്തുവിട്ട് അണിയറപ്രവർത്തകർ. ചിത്രത്തില്‍ അയലാന്‍ എന്ന അന്യഗ്രഹജീവിയായെത്തുന്ന കഥാപാത്രത്തിന് ശബ്‍ദം നൽകുന്നത് തെന്നിന്ത്യയിലെ പ്രമുഖ താരമായ നടന്‍ സിദ്ധാര്‍ഥ് ആയിരിക്കുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ബോളിവുഡിലെ പി.കെ എന്ന ചിത്രത്തിന്‍റേതുപോലെ ഒരു അന്യഗ്രജീവി ഭൂമിയിലേക്ക് എത്തുന്നത് പ്രമേയമാക്കിയാണ് അയലാന്‍ ഒരുക്കിയിട്ടുള്ളത്. ഏലിയന്‍ എത്തുന്ന രകസകരമായ ടീസർ മുമ്പ് ശ്രദ്ധ നേടിയിരുന്നു. 2015ല്‍ പുറത്തിറങ്ങിയ ‘ഇന്‍ട്ര് നേട്ര് നാളൈ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ ആര്‍. രവികുമാര്‍ […]

1 min read

‘സ്റ്റേജിൽ വെള്ളം കുടിക്കാൻ ചേച്ചിക്ക് പ്രത്യേകം ചെറിയ ബോട്ടിലുകളുണ്ട്, ചെറിയ ഫാനുകളും കൈയ്യിലുണ്ടാകും’; കെഎസ് ചിത്രയെ കുറിച്ച് കെ കെ നിഷാദ്

കേരളത്തിന്‍റെ വാനമ്പാടി കെ.എസ്.ചിത്രയുടെ ലൈവ് സംഗീത പരിപാടി ആസ്വദിച്ചവരെല്ലാവരും ഏറെ ആസ്വദിച്ചിട്ടുള്ളതാണ് കെ.എസ്.ചിത്ര–കെ.കെ.നിഷാദ് കോംബോയുടെ ഗാനങ്ങള്‍. പതിനെട്ട് വർഷത്തോളമായി കെ.എസ്.ചിത്രയ്ക്കൊപ്പം ലൈവ് പാടുന്നുണ്ട് കെ.കെ.നിഷാദ്. ഇപ്പോഴിതാ ചിത്ര ചേച്ചിയിൽ താൻ കണ്ടിട്ടുള്ള പ്രത്യേകതകള്‍ മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ നിഷാദ് വെളിപ്പെടുത്തിയിരിക്കുകയാണ്. ”ഇത്രയും ഉയരത്തിലുള്ള ഒരാളാണെന്നെന്നും ചേച്ചിയുടെ പെരുമാറ്റം കാണുമ്പോൾ നമുക്ക് തോന്നില്ല. ചിത്ര ചേച്ചി വീട്ടിലെ ഒരു അംഗത്തെപ്പോലെയാണ് പെരുമാറുക. ചേച്ചിയെ കാണുന്നത് എപ്പോഴും എനിക്ക് കൗതുകമാണ്. ഇപ്പോഴും അങ്ങനെ തന്നെയാണ്. ഒരിക്കൽ ചേച്ചിയുടെ ഭർത്താവ് […]

1 min read

അഡ്വ.പോൾ മുതൽ അഡ്വ.വിജയമോഹൻ വരെ; ‘നേരി’ന് മുമ്പ് മോഹൻലാൽ വക്കീലായി ഞെട്ടിച്ച സിനിമകൾ ഇവയാണ്!

ജോർജ്ജുകുട്ടി ധ്യാനത്തിന് പോയ വർഷം. മലയാള സിനിമാലോകത്ത് 2013 എന്ന വർഷം അറിയപ്പെടുന്നത് അങ്ങനെയാണ്. മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ‘ദൃശ്യം’ എന്ന സൂപ്പർഹിറ്റ് ചിത്രം പുറത്തിറങ്ങിയത് ആ വർഷം ഡിസംബറിലായിരുന്നു. ഇപ്പോഴിതാ കൃത്യം പത്ത് വർഷങ്ങൾക്ക് ശേഷം ഡിസംബർ മാസത്തിൽ തന്നെ ഇവർ ഇരുവരും ഒരുമിക്കുന്ന പുതിയ ചിത്രമായ ‘നേര്’ റിലീസിനായി ഒരുങ്ങുകയാണ്. ഈ മാസം ഡിസംബർ 21നാണ് സിനിമയുടെ റിലീസ്. അഡ്വ.വിജയമോഹൻ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്. മുമ്പും ഒട്ടേറെ സിനിമകളിൽ […]

1 min read

അഞ്ച് വർഷങ്ങൾക്ക് ശേഷം ‘ഡങ്കി’യുമായി ഹിരാനി; ഒരിക്കലെങ്കിലും നമ്മള്‍ കണ്ടിരിക്കേണ്ട 5 ഹിരാനി സിനിമകൾ ഇവയാണ്!

പ്രേക്ഷകരുടെ മനസ്സ് കവരുന്ന ഒട്ടേറെ സിനിമകളൊരുക്കിയ സംവിധായകനാണ് രാജ്കുമാർ ഹിരാനി. നർമ്മത്തിലൂടെ ഹൃദയം തൊടുന്ന ഒരു മാജിക് അദ്ദേഹത്തിന്‍റെ സിനിമകള്‍ക്കുണ്ട്. ഇപ്പോഴിതാ ഹിരാനിയും ഷാരൂഖ് ഖാനും ആദ്യമായി ഒന്നിക്കുന്ന ‘ഡങ്കി’ എന്ന ചിത്രം ഈ മാസം 21ന് തിയേറ്ററുകളിൽ എത്താനൊരുങ്ങുകയാണ്. ഈ വർഷത്തെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നായാണ് ഇതിനകം ‘ഡങ്കി’യെ ഏവരും കാണുന്നത്. ബോളിവുഡിലെ ഒട്ടേറെ പണം വാരി പടങ്ങളുടെ സൃഷ്ടാവായ ഹിരാനി 2018ന് ശേഷം അഞ്ച് വർഷങ്ങൾ കഴിഞ്ഞാണ് ഒരു സിനിമയുമായി എത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. […]

1 min read

‘അമ്മയുടെ വള പണയം വെച്ച് ആദ്യ അഭിനയം, അന്ന് പറ്റിക്കപ്പെട്ടു; എങ്കിലും സിനിമാമോഹം കൈവിട്ടില്ല’: ദീപക് പറമ്പോൾ

13 വർഷങ്ങള്‍ക്ക് മുമ്പ് ‘മലർവാടി ആർട്സ് ക്ലബ്ബി’ലൂടെ വിനീത് ശ്രീനിവാസൻ അവതരിപ്പിച്ച നടനാണ് ദീപക് പറമ്പോള്‍. ശേഷം ഇതിനകം ചെറുതും വലുതുമായ നാൽപതോളം സിനിമകളുടെ ഭാഗമായി ദീപക്. അടുത്തിടെ റിലീസായ കണ്ണൂർ സ്ക്വാഡ്, ചാവേർ, ഇമ്പം തുടങ്ങിയ സിനിമകളിൽ ഏറെ പ്രാധാന്യമുള്ള വേഷങ്ങളിലായിരുന്നു ദീപക് എത്തിയിരുന്നത്. ഇപ്പോഴിതാ സിനിമാ ലോകത്തേക്ക് എത്തിച്ചേരാൻ താൻ പിന്നിട്ട വഴികളെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് ദീപക് പറമ്പോള്‍. അഭിനയ മോഹം മൂലം ജീവിതത്തിൽ ഉണ്ടായ മറക്കാനാകാത്ത ഒരു സംഭവത്തെ കുറിച്ച് ദീപക് […]

1 min read

”ജോര്‍ജ്ജുകുട്ടിയേക്കാള്‍ സാധാരണക്കാരനാണ് ‘നേരി’ലെ നായകൻ”: ജീത്തു ജോസഫ്

ചരിത്ര വിജയം നേടിയ ‘ദൃശ്യം’ എന്ന മോഹൻലാൽ സിനിമയുടെ പത്താം വാര്‍ഷികമാണ് ഡിസംബർ 19ന്. മോഹൻലാലും ജീത്തു ജോസഫും ഒന്നിച്ചപ്പോഴെല്ലാം പ്രേക്ഷകർ ഇരുകൈയ്യും നീട്ടി അവരുടെ സിനിമകളെ ഏറ്റെടുത്തിട്ടുണ്ട്. ‘ദൃശ്യ’ത്തിന് ശേഷം ഇവരൊരുമിച്ച ‘ദൃശ്യം 2’, ‘ട്വൽത് മാൻ’ എന്നീ സിനിമകള്‍ കൊവിഡ് കാലത്ത് ഒടിടി റിലീസായിട്ടായിരുന്നു എത്തിയിരുന്നത്. ഇപ്പോഴിതാ ഇരുവരും ഒന്നിക്കുന്ന നാലാമത്തെ സിനിമയായ ‘നേര്’ ഈ വരുന്ന ഡിസംബർ 21ന് തിയേറ്ററുകളിലേക്ക് എത്തുകയാണ്. കോർട്ട് റൂം ഡ്രാമയായെത്തുന്ന ചിത്രം നിർമ്മിക്കുന്നത് ആന്‍റണി പെരുമ്പാവൂരാണ്. പ്രിയാമണിയാണ് […]