24 Dec, 2024
1 min read

‘പ്രിയ സഹോദരൻ ലാലിന് എല്ലാവിധ ആശംസകളും’; ‘നേരി’ന് ആശംസകളുമായി മമ്മൂട്ടി, വാനോളം പ്രതീക്ഷയിൽ ആരാധകർ

21ന് തിയേറ്ററുകളിൽ റിലീസിനെത്തുന്ന ജീത്തു ജോസഫ് – മോഹൻലാൽ ചിത്രം ‘നേരി’ന് ആശംസയുമായി നടൻ മമ്മൂട്ടി. തന്‍റെ സോഷ്യൽ മീഡിയ പേജുകളിൽ നേരിന്‍റെ പോസ്റ്റർ പങ്കുവെച്ചുകൊണ്ടാണ് മമ്മൂട്ടി ആശംസ അറിയിച്ചിരിക്കുന്നത്. ‘പ്രിയ സഹോദരൻ ലാലിന് എല്ലാവിധ ആശംസകളും നേരുന്നു’, എന്നാണ് മമ്മൂട്ടി കുറിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ ആശംസകൾക്ക് പിന്നാലെ നിരവധി പേരാണ് കമന്‍റുകളുമായി രം​ഗത്തെത്തിയിരിക്കുന്നത്. ‘ഇതിലും വലിയ പ്രമോഷൻ സ്വപ്നങ്ങളിൽ മാത്രം, ഇച്ചാക്കയുടെ സ്വന്തം ലാലു, തമ്മിൽ ചെളിവാരി എറിയുന്ന ഫാൻസുകാർ അറിയുന്നില്ല ഇവർ തമ്മിൽ ഉള്ള സ്നേഹ […]

1 min read

എംജിആറിന്‍റെ ചിത്രത്തിന് മുന്നിൽ ആടിപ്പാടി ധ്യാനും പ്രണവും; ‘വർഷങ്ങൾക്കുശേഷം’ ഫസ്റ്റ് ലുക്ക്

സൂപ്പർ ഹിറ്റായ ഹൃദയത്തിന് ശേഷം പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ ഒരുക്കുന്ന ‘വർഷങ്ങൾക്ക് ശേഷം’ എന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ സോഷ്യൽമീഡിയയിൽ വൈറലാവുന്നു. പ്രണവിനൊപ്പം ധ്യാനും ഒരുമിച്ചെത്തിയിരിക്കുന്ന പോസ്റ്ററിൽ തമിഴിലെ ഇതിഹാസ താരം പുരട്ചി തലൈവർ എംജിആറിന്‍റെ സാന്നിധ്യവുമുണ്ട് എന്നതാണ് പ്രത്യേകത. മെറിലാൻഡ് സിനിമാസിന്‍റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിർമ്മിക്കുന്നത്. വിനീത് ശ്രീനിവാസൻ തന്നെ തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ പ്രണവിനും ധ്യാനിനുമൊപ്പം നിവിൻ പോളിയും ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. അജു വർഗീസ്, കല്യാണി പ്രിയദർശൻ, […]

1 min read

‘റൂഹേ തളരാതേ…താനേ ഉലയാതേ…’; ഹൃദയങ്ങളെ തഴുകി തലോടുന്ന ഗാനമായി ‘നേരി’ലെ ആദ്യ ഗാനം

ആസ്വാദക ഹൃദയങ്ങളിൽ മെല്ലെ സാന്ത്വനമേകുന്ന വരികളും ഈണവുമായി പ്രേക്ഷക ഹൃദയങ്ങളെ തഴുകി തലോടി മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങുന്ന ‘നേരി’ലെ ആദ്യ ഗാനം സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടുന്നു. ‘ഓർമ്മകൾ നഖങ്ങളാൽ അകമേ ഉരഞ്ഞുവോ…’ എന്ന് തുടങ്ങുന്ന ഗാനം സിനിമയുടെ ആകെയുള്ളൊരു അനുഭവം പ്രേക്ഷകരിലേക്ക് പകരുന്നതാണ്. വിനായക് ശശികുമാറിന്‍റെ വരികള്‍ക്ക് വിഷ്ണു ശ്യാമാണ് സംഗീതം. കാർത്തിക്കാണ് മനോഹരമായ ഈ ഗാനം ആലപിച്ചിരിക്കുന്നത്. വർഷങ്ങളായി പ്രാക്ടീസ് പോലും ചെയ്യാത്തൊരു അഭിഭാഷകൻ ഒരു പ്രത്യേക സാഹചര്യത്തിൽ ഒരു കേസ് ഏറ്റെടുക്കുന്നതും […]

1 min read

ഒരു സൂപ്പർ സ്റ്റാറും കൈവരിക്കാത്ത അപൂർവ്വ നേട്ടം! 5641 ആളുകളോടൊപ്പം നിന്ന് ഫോട്ടോയെടുത്ത് ലാലേട്ടൻ

ഇതുവരെ ഒരു സൂപ്പർ സ്റ്റാറും കൈവരിക്കാത്ത അപൂർവ്വ നേട്ടം സ്വന്തമാക്കി മലയാളത്തിന്‍റെ സ്വന്തം മോഹൻലാൽ. നെടുമ്പാശ്ശേരി സിയാൽ കൺവെൻഷൻ സെന്‍ററിൽ നടന്ന ഓൾ കേരള മോഹൻലാൽ ഫാൻസ് കൾച്ചറൽ വെൽഫെയർ അസോസിയേഷ‌ന്‍റെ 25-ാം വാർഷികാഷഘോഷച്ചടങ്ങില്‍ വെച്ചാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. ചടങ്ങിനെത്തിയ 5641 ആളുകളോടൊപ്പവും നിന്ന് ഫോട്ടോയെടുത്താണ് മോഹൻലാൽ ഏവരേയും വിസ്മയിപ്പിച്ചത്. ഇന്ന് രാവിലെ 11.30 മണിക്ക് തുടങ്ങി വൈകീട്ട് 6.30 മണിവരെ സമയത്തിൽ 5641 ഫോട്ടോകളാണ് മോഹൻലാൽ ആരാധകരോടൊപ്പം നിന്ന് എടുക്കുകയുണ്ടായത്. 14 ജില്ലകളിൽ […]

1 min read

ദുബായിയിൽ ആടിപ്പാടി ധ്യാനും മുകേഷും ഉർവശിയും; ‘അയ്യർ ഇൻ അറേബ്യ’യിലെ ആദ്യ ഗാനം ശ്രദ്ധേയമാകുന്നു

മുകേഷ്, ഉർവ്വശി, ധ്യാൻ ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ, ദുർഗ്ഗാ കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം എ നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “അയ്യർ ഇൻ അറേബ്യ” എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം റിലീസായി. മനു മഞ്ജിത്ത് എഴുതിയ വരികൾക്ക് ആനന്ദ് മധുസൂദനൻ സംഗീതം പകർന്ന് മിഥുൻ ജയരാജ്,മിന്നലെ നസീർ,അശ്വിൻ വിജയ്,ഭരത് സജികുമാർ, ആനന്ദ് മധുസൂദനൻ തുടങ്ങിയവർ ആലപിച്ച ” അയ്യരു കണ്ട ദുബായ് എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. വെൽത്ത് ഐ പ്രൊഡക്ഷൻസിന്റെ ബാനറിൽ […]

1 min read

‘എനിക്കെന്‍റെ പിള്ളേരുണ്ടെടാ’: ആരാധകരോട് മോഹൻലാൽ, ഹൃദയം കൊണ്ട് ഏറ്റെടുത്ത് ആരാധകര്‍

ഏത് പ്രതിസന്ധിയിലും വിളിച്ചു പറയാൻ തന്‍റെ മനസിൽ സിനിമയിലെ തിരക്കഥയിലെന്ന പോലെ ഉറച്ചൊരു വാചകമുണ്ട്, ‘‘എനിക്കെന്‍റെ പിള്ളേരുണ്ടെടാ’’…എന്ന മോഹൻലാലിന്‍റെ വാക്കുകൾ ഹൃദയം കൊണ്ട് ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. നെടുമ്പാശ്ശേരി സിയാൽ കൺവെൻഷൻ സെന്‍ററിൽ നടന്ന ഓൾ കേരള മോഹൻലാൽ ഫാൻസ് ആൻഡ് കൾച്ചറൽ വെൽഫെയർ അസോസിയേഷ‌ന്‍റെ 25ാം വാർഷികച്ചടങ്ങില്‍ സംസാരിക്കുമ്പോഴാണ് മോഹൻലാൽ ഇത് പറഞ്ഞത്, ഹർഷാരവങ്ങളോടെയാണ് ആരാധകർ ഈ വാക്കുകളെ ഏറ്റെടുത്തത്. ‘‘തിരിച്ചൊന്നും പ്രതീക്ഷിക്കാതെ സ്നേഹിക്കുന്ന ഒരുപാട് പേരുടെ നടുവിൽ നിൽക്കുമ്പോൾ കിട്ടുന്ന സന്തോഷമാണ് ഈ ലോകത്തിലെ ഏറ്റവും […]

1 min read

ബോളിവുഡ് താരം വരുൺ ധവാന് സിനിമാ ചിത്രീകരണത്തിനിടെ പരിക്ക്

സിനിമാ ചിത്രീകരണത്തിനിടെ ബോളിവുഡ് താരം വരുണ്‍ ധവാന് പരിക്കേറ്റു. ‘വിഡി 18’ എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം നടക്കുന്നതിനിടെയായിരുന്നു അപകടം. നീരുവെ നച്ച കാലുമായിരിക്കുന്ന ചിത്രം താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചുകൊണ്ടാണ് അപകടത്തെ കുറിച്ച് അറിയിച്ചിരിക്കുന്നത്. ഇരുമ്പ് കമ്പിയില്‍ കാലിടിച്ചാണ് പരിക്കുപറ്റിയതെന്നാണ് താരം വ്യക്തമാക്കിയിരിക്കുന്നത്. ഇതേ സിനിമയുടെ ചിത്രീകരണത്തിനിടെ ഇതിന് മുന്‍പും വരുണ്‍ ധവാന് പരിക്കേറ്റിരുന്നു. സംവിധായകന്‍ അറ്റ്‌ലീ അവതരിപ്പിക്കുന്ന ചിത്രമാണ് വിഡി 18. 2024ല്‍ തിയേറ്ററുകളിലെത്തുന്ന ചിത്രം കലീസ് ആണ് സംവിധാനം ചെയ്യുന്നത്. ഒരു മാസ് […]

1 min read

ഇന്ത്യൻ സിനിമാലോകത്ത് വിസ്മയം തീർക്കാൻ ഹോംബാലെ ഫിലിംസ് വീണ്ടും; ‘ബഗീര’ യുടെ ഇടിവെട്ട് ടീസര്‍ പുറത്ത്

കെജിഎഫ്, കാന്താര, സലാർ തുടങ്ങിയ ബ്രഹ്മാണ്ഡ സിനിമാ വിസ്മയങ്ങൾ തീർത്ത നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസ് മറ്റൊരു വിസ്മയ ചിത്രവുമായി വീണ്ടും. ഡൈനാമിക് റോറിംഗ് സ്റ്റാർ ശ്രീമുരളിയെ നായകനാക്കി ഒരുക്കുന്ന അവരുടെ ഏറ്റവും പുതിയ ചിത്രമായ ബഗീരയുടെ ഇടിവെട്ട് ടീസർ പുറത്തിറങ്ങി. ശ്രീമുരളിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഹോംബാലെ ഫിലിംസിന്‍റെ യൂട്യൂബ് ചാനലിലൂടെയാണ് ടീസര്‍ പുറത്തിറക്കിയത്. ഡോ. സൂരി സംവിധാനം ചെയ്‌തിരിക്കുന്ന ബഗീരയിൽ, പ്രധാന വേഷത്തിൽ പ്രകാശ് രാജും, എസ്‌എസ്‌ഇ ഫെയിം രുക്മിണി വസന്തും ഉൾപ്പെടുന്ന ഒരു വമ്പൻ താരനിര തന്നെ […]

1 min read

‘പുന്നാര കാട്ടിലെ പൂവനത്തിൽ…’; സോഷ്യൽ മീഡിയ തിരഞ്ഞ ആ നടനും നടിയും ഇവരാണ്!

മലയാള സിനിമാലോകത്തെ ശ്രദ്ധേയനായ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ മോഹന്‍ലാല്‍ ആദ്യമായി അഭിനയിക്കുന്ന ‘മലൈക്കോട്ടൈ വാലിബൻ’ വിശേഷങ്ങള്‍ ഓരോ ദിവസവും സോഷ്യൽമീഡിയയിൽ ഒട്ടേറെയാണ്. സിനിമയുടെ ഒഫീഷ്യൽ ടീസറിന് പിന്നാലെ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ‘പുന്നാര കാട്ടിലെ പൂവനത്തിൽ…’ എന്ന ഗാനം വന്നതുമുതൽ എല്ലാവരും ആ ഗാനരംഗത്തിൽ അഭിനയിച്ച നടനേയും നടിയേയും തിരഞ്ഞുകൊണ്ടിരിക്കുകയാണ്. ഗാന രംഗത്ത് അഭിനയിച്ചിരിക്കുന്ന നടി ഒരു കൊൽക്കത്ത സുന്ദരിയാണ്. ബംഗാളി നടിയും മോഡലുമായ കഥ നന്ദി ആണ് ഈ ഗാന രംഗത്തിൽ പ്രത്യക്ഷപെട്ടിരിക്കുന്നത്. […]

1 min read

‘പുസ്തകമെഴുതാനുള്ള പണത്തിന് വേണ്ടി പ്രണവ് ആ സിനിമയിൽ അസിസ്റ്റന്‍റ്  ഡയറക്ടറാകാൻ എത്തി’: ജീത്തു ജോസഫ്

മലയാളികള്‍ മോഹൻലാലിന്‍റേതു പോലെ അദ്ദേഹത്തിന്‍റെ മകൻ പ്രണവ് മോഹൻലാലിന്‍റെ സിനിമകളും ഏറെ ആവേശത്തോടെ ഏറ്റെടുക്കാറുണ്ട്. അഭിനയത്തിന് പുറമെ യാത്രകളും എഴുത്തുകളും ഇഷ്ടമേഖലയാക്കിയയാളാണ് പ്രണവ്. ഏതാനും സിനിമകളിൽ അഭിനയിച്ചിട്ടുള്ള പ്രണവ് ജീത്തു ജോസഫിന്‍റെ ലൈഫ് ഓഫ് ജോസുട്ടി എന്ന ചിത്രത്തിൽ അസിസ്റ്റന്‍റ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോഴിതാ ആ സമയത്ത് പ്രണവ് പറഞ്ഞൊരു കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ ജീത്തു ജോസഫ്. “ഒരുപാട് സിനിമകൾ ചെയ്യണമെന്നെന്നൊന്നും പ്രണവിന് ആഗ്രഹമില്ല. പക്ഷേ ചെയ്യുന്നത് വൃത്തിയായി ചെയ്യണമെന്നുണ്ട്. ആദി ചെയ്യുന്ന സമയത്താണെങ്കിലും ഗിറ്റാർ വായിക്കുന്ന […]