25 Feb, 2025
1 min read

“എന്റെ ഇൻസ്പിരേഷൻ ദുൽഖർ ആണ്, കാരണം ഇതാണ് “: ആന്റണി പെപ്പെ

മലയാളത്തിലെ യുവനടന്മാരിൽ ഏറെ ആരാധകരുള്ള താരമാണ് ആന്റണി വർഗീസ്. ലിജോ ജോസ് സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ തന്നെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറുകയായിരുന്നു നടൻ. ചിത്രത്തിൽ പെപ്പെ എന്ന കഥാപാത്രമായാണ് ആന്റണി എത്തിയത്. ആന്റണിയുടെ കഥാപാത്രത്തെ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. സിനിമയിൽ എത്തിയിട്ട് അഞ്ച് വര്‍ഷം കഴിഞ്ഞെങ്കിലും ആന്റണി വർഗീസ് മലയാളികള്‍ക്ക് ഇന്നും പെപ്പെ തന്നെ ആണ്. താരത്തിന്റെ സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, ജല്ലിക്കട്ട്, അജഗജാന്തരം തുടങ്ങിയ ചിത്രങ്ങളെല്ലാം വലിയ വിജയമായി മാറിയിരുന്നു. […]

1 min read

“10വർഷത്തിനിടെ ഷാരുഖാന്റെ ഏക വിജയമാണ് പഠാൻ” : കങ്കണയുടെ ട്വീറ്റ്

ഏറ്റവും കൂടുതൽ വിവാദങ്ങൾ സൃഷ്ടിക്കുന്ന താരമാണ് കങ്കണത്തിൽ എന്ന് പറഞ്ഞാൽ വലിയ തെറ്റൊന്നും ഇല്ല. ഒരു സോഷ്യൽ മീഡിയ ഉപയോക്താവിന് താരം നൽകിയ മറുപടിയാണ് ഇപ്പോൾ ചർച്ചയാകുന്നത്.  കഴിഞ്ഞ 10 വർഷത്തിനിടയിലെ ഷാരൂഖ് ഖാന്റെ ആദ്യ വിജയമാണ് പത്താൻ എന്നാണ് കങ്കണ റണാവത്ത് അവകാശപ്പെട്ടത് . ധാക്കടിന്റെ പരാജയത്തിന് ശേഷം അദ്ദേഹത്തെപ്പോലെ മറ്റൊരു അവസരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും താരം കൂട്ടിച്ചേർത്തു. കങ്കണ റണാവത്തിന്റെ ട്വിറ്റർ അക്കൗണ്ട് പുനഃസ്ഥാപിച്ചതു മുതൽ, അവർ മൈക്രോബ്ലോഗിംഗ് സൈറ്റിൽ ഹൈപ്പർ ആക്ടീവാണ്.  പഠാൻ […]

1 min read

“ഞാൻ പറഞ്ഞത് ജാതീയത അല്ല, എൻറെ വ്യക്തിപരമായ അഭിപ്രായമാണ്”: ഉണ്ണി മുകുന്ദൻ

അടുത്തിടെ പുറത്തിറങ്ങിയ മലയാള ചിത്രങ്ങളിൽ ശ്രദ്ധേയമായ ചിത്രമായി മാറിയിരിക്കുകയാണ് ഉണ്ണിമുകുന്ദൻ നായകനായ മാളികപ്പുറം. 2022ലെ അവസാന റിലീസുകളിൽ ഒന്നായ മാളികപ്പുറം ഡിസംബർ 30ന് തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയിരുന്നു. ചിത്രം ഇതുവരെ ബോക്സ് ഓഫീസ് കളക്ഷൻ എല്ലാം മറികടന്ന് വീണ്ടും മുന്നിലേക്ക് തന്നെ കുതിച്ചു കൊണ്ടിരിക്കുകയാണ്. കേരളത്തിലെ തീയറ്ററുകളിൽ നിന്ന് റിലീസ് ചിത്രത്തിന് പുതുവത്സര വാരാന്ത്യത്തിലും മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ആദ്യം ദിനം മുതൽ തന്നെ പോസിറ്റീവ് പബ്ലിസിറ്റി നേടിയ ചിത്രത്തിന് കുടുംബപ്രേക്ഷകരും ധാരാളമായിരുന്നു. ചിത്രം പുറത്ത് ഇറങ്ങുന്നതിന് […]

1 min read

“മോഹൻലാൽ എന്നും വലിയ നടനാണ്; വലിയ മനുഷ്യനാണ്”: ധർമ്മജൻ ബോൾഗാട്ടി

ഹാസ്യ കഥാപാത്രം അവതരിപ്പിച്ച് മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത നടനാണ് ധർമ്മജൻ ബോൾഗാട്ടി. ടെലിവിഷൻ പരിപാടികളിലെ ഹാസ്യ കഥാപാത്രങ്ങളിലൂടെയാണ് താരം പ്രശസ്തനാകുന്നത്. രമേശ് പിശാരാടിക്കൊപ്പം നിരവധി നിരവധി സ്റ്റേജ് ഷോകൾ ചെയ്ത താരം 2019 പുറത്തിറങ്ങിയ പാപ്പി അപ്പച്ച എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് ഓർഡിനറി, മൈ ബോസ്, സൗണ്ട് തോമ, അരികിൽ ഒരാൾ, പ്രേതം തുടങ്ങിയ നിരവധി ചിത്രങ്ങളിൽ വേഷം കൈകാര്യം ചെയ്തു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സിനിമാരംഗത്ത് നിന്നും മത്സരിക്കുവാൻ നിരവധി […]

1 min read

“നല്ലവനായ റൗഡി’ ആയിരുന്നതുകൊണ്ടാണോ വീട്ടിലേക്ക് ക്ഷണം ഉണ്ടായത് ?”:അടൂരിന് മറുപടിയായി മേജർ രവി

കേരളത്തിലെ സമാന്തര സിനിമയുടെ പിതാവ് എന്നറിയപ്പെടുന്ന സംവിധായകനാണ് അടൂർ ഗോപാലകൃഷ്ണൻ. ഇന്ത്യൻ സിനിമയിലെ തന്നെ പ്രഗൽഭനായ സംവിധായകൻ എന്നാണ് അടൂരിനെ വിശേഷിപ്പിക്കപ്പെടുന്നത്. കലാമൂല്യമുള്ള നിരവധി ചിത്രങ്ങൾ അദ്ദേഹത്തിൻറെതായി പുറത്തുവന്നിട്ടുണ്ട്. കേരളത്തിനകത്തും പുറത്തും വിദേശരാജ്യങ്ങളിലും എല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ളത് ആണ് അടൂരിന്റെ ചിത്രങ്ങൾ. സ്വയംവരം, കൊടിയേറ്റം, മതിലുകൾ, വിധേയൻ, നാല് പെണ്ണുങ്ങൾ തുടങ്ങിയ ചിത്രങ്ങൾ മലയാളത്തിന് താരം നൽകിയ സംഭാവനകളിൽ മുൻപന്തിയിൽ നിൽക്കുന്നവയാണ്. അടുത്തിടെ വിവാദങ്ങളിലൂടെ അടൂർ വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ […]

1 min read

“പഴശ്ശിരാജ പോലെയുള്ള ഒരു ചിത്രം ഒരുകാലത്തും മോഹൻലാലിന് ചെയ്യാൻ കഴിയില്ല”: ബൈജു സന്തോഷ്

മലയാളികൾക്ക് സൂപരിചിതനായ നടനാണ് ബൈജു സന്തോഷ്. വളരെ ചെറിയ പ്രായത്തിൽ സിനിമയിലെത്തിയ താരം നായകനായും സഹ നായകനായും വില്ലൻ വേഷങ്ങളിലും എല്ലാം സിനിമയിലെ പ്രത്യക്ഷപ്പെട്ടു. വ്യത്യസ്ത വേഷങ്ങൾ അവതരിപ്പിക്കുകയും സ്വഭാവിക സംസാരശൈലിയോടെ മലയാളി സിനിമ പ്രേക്ഷകർക്കിടയിൽ തന്റേതായ ഒരു സാന്നിധ്യം നേടിയെടുക്കുവാൻ ബൈജു സന്തോഷിന് സാധിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ അടക്കം ഇന്ന് സജീവസാന്നിധ്യമാണ് താരം. താരത്തിന്റെ ഡയലോഗുകൾക്ക് വലിയ ആരാധകരാണ് ഉള്ളത്. പറയാനുള്ളത് ആരുടെയും മുഖത്ത് നോക്കി പറയുന്ന സ്വഭാവക്കാരനാണ് താരം. അത് ആരാധകർക്ക് നടനോടുള്ള ഇഷ്ടം […]

1 min read

“മമ്മൂട്ടി എന്ന അതുല്യ നടന്റെ വിസ്മയിപ്പിക്കുന്ന പ്രകടനം വീണ്ടും കാണാൻ സാധിച്ചു”

ലിജോ ജോസ് പെല്ലിശ്ശേരി മമ്മൂട്ടിയെ നായകനാക്കി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് നൻ പകൽ നേരത്ത് മയക്കം. ലിജോ ജോസ് ആദ്യമായി സംവിധായകനും ചെയ്യുന്ന ചിത്രം എന്ന നിലയിൽ തന്നെ പ്രഖ്യാപനസമയം മുതൽ ശ്രദ്ധ നേടിയ ചിത്രം ഇപ്പോൾ തീയറ്ററുകളിൽ എത്തിയപ്പോൾ ഇരുകൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചിരിക്കുന്നത്. ഹൗസ് ഫുള്ളായാണ് ചിത്രം പല തിയറ്ററിലും പ്രദർശനം നടത്തിക്കൊണ്ടിരിക്കുന്നത്. സിനിമ മികച്ച ആസ്വാദന അനുഭവമാണ് നൽകിയെന്ന് പറയുന്നതോടൊപ്പം ഐഎഫ്എഫ്കെ വിഭാഗത്തിൽ ചിത്രത്തെക്കുറിച്ച് പറഞ്ഞ സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ […]

1 min read

“മമ്മൂട്ടി ഡാഡിയുടെ സീനിയർ ആയിരുന്നു; ഞാനും ദുൽഖറും സഹപാഠികൾ”: ഹൈബി ഈടൻ

മലയാള സിനിമയിലെ മെഗാസ്റ്റാർ മമ്മൂട്ടിയെ പറ്റി ഓരോരുത്തർക്കും പറയുവാനുള്ളത് ഓരോ കഥകളാണ്. താരത്തെപ്പറ്റി പറയുന്നത് വളരെ കൗതുകത്തോടെ തന്നെയാണ് എന്നും ആരാധകർ ഏറ്റെടുക്കുന്നത്. ഇപ്പോൾ രാഷ്ട്രീയപ്രവർത്തകൻ ഹൈബി ഈഡൻ പറഞ്ഞിരിക്കുന്ന വാക്കുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഒപ്പം മുൻപ് പങ്കുവെച്ച ഒരു പോസ്റ്റും ഇതിനോടനുബന്ധമായി ചർച്ചയാകുന്നു. “നീ എന്റെ ഈടന്റെ മകനാണ്. നിനക്ക് എപ്പോൾ വേണമെങ്കിലും ഈ വീട്ടിലേക്ക് കയറി വരാം” എന്ന് മമ്മൂട്ടി മുൻപ് പറഞ്ഞിരുന്നല്ലോ. താങ്കളുമായി മമ്മൂട്ടിക്കുള്ള ബന്ധം എങ്ങനെയാണെന്ന അവതാരികയുടെ ചോദ്യത്തിനാണ് മെഗാസ്റ്റാറിനെപറ്റി […]

1 min read

“മോഹൻലാലിനെ ഒരു തമ്പ്രാനും വളർത്തിയതല്ല”; അടൂരിനെതിരെ മാസ്സ് മറുപടിയുമായി ശാന്തിവിള ദിനേശ്

മോഹൻലാൽ നല്ല റൗഡി മേജർ ഉള്ള ആളാണെന്ന അടൂർ ഗോപാലകൃഷ്ണന്റെ വാക്കുകൾ അടുത്തിടെ വലിയ വിവാദമായി മാറിയിരുന്നു. പല കോണിൽ നിന്നും അടൂരിന്റെ പ്രസ്താവനക്കെതിരെ വ്യാപക വിമർശനം ഉയർന്ന സാഹചര്യത്തിൽ അടൂരിനെതിരെ രൂക്ഷ വിമർശനവുമായി എത്തിയിരിക്കുകയാണ് ശാന്തിവിള ദിനേശ്. പ്രായക്കൂടുതൽ മൂലം അടൂരിന് വിവരക്കേട് സംഭവിച്ചതാണോ എന്നാണ് ശാന്തിവിള ചോദിച്ചിരിക്കുന്നത്. ശാന്തിവള ദിനേശന്റെ വാക്കുകൾ ഇങ്ങനെ: “ആയിരം പൂർണചന്ദ്രന്മാരെ ഒക്കെ കാണുന്ന പ്രായമാണല്ലോ. അതുകൊണ്ടുതന്നെ ഞാൻ എന്തു പറയണം പറഞ്ഞുകൂടാ എന്റെ പൊസിഷൻ എന്താണ് എന്നെ മലയാളികളിൽ […]

1 min read

കാഴ്ചയുടെ വസന്തം സമ്മാനിച്ച് തേനി ഈശ്വർ; നൻപകൽ നേരത്ത് മയക്കത്തിലെ ഫ്രെയിമുകൾക്കൊപ്പം പ്രേക്ഷകരും

മെഗാസ്റ്റാർ മമ്മൂട്ടി നായകനായ നൻപകൽ നേരത്ത് മയക്കമാണ് തീയറ്ററിൽ വൻവിജയം മുന്നേറുന്നത്.   മലയാളി സിനിമ പ്രേക്ഷകരുടെ ചർച്ചാ വിഷയമാകുകയാണ് ഈ ചിത്രം. ലിജോ ജോസ് പെല്ലിശ്ശേരി എന്ന ഹിറ്റ്‌ മേക്കർ സംവിധായകന്റെ മേക്കിങ് മികവും, എസ് ഹരീഷ് എന്ന ക്രിയേറ്റിവ് രചയിതാവിന്റെ തിരക്കഥയും മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി എന്ന അഭിനയ പ്രതിഭയുടെ പ്രകടന മികവുമെല്ലാം പ്രേക്ഷകർ ഇപ്പോൾ ആസ്വദിക്കുകയാണ് . സിനിമ ആസ്വാദകരും  നിരൂപകരും ക്ലാസ്സ്‌ എന്ന് വിശേഷിപ്പിക്കുന്ന ഈ ചിത്രത്തെ വളരെ മികച്ച തലത്തിലേക്ക് ഉയർത്തിയതിൽ […]