കാഴ്ചയുടെ വസന്തം സമ്മാനിച്ച് തേനി ഈശ്വർ; നൻപകൽ നേരത്ത് മയക്കത്തിലെ ഫ്രെയിമുകൾക്കൊപ്പം പ്രേക്ഷകരും
1 min read

കാഴ്ചയുടെ വസന്തം സമ്മാനിച്ച് തേനി ഈശ്വർ; നൻപകൽ നേരത്ത് മയക്കത്തിലെ ഫ്രെയിമുകൾക്കൊപ്പം പ്രേക്ഷകരും

മെഗാസ്റ്റാർ മമ്മൂട്ടി നായകനായ നൻപകൽ നേരത്ത് മയക്കമാണ് തീയറ്ററിൽ വൻവിജയം മുന്നേറുന്നത്.   മലയാളി സിനിമ പ്രേക്ഷകരുടെ ചർച്ചാ വിഷയമാകുകയാണ് ഈ ചിത്രം. ലിജോ ജോസ് പെല്ലിശ്ശേരി എന്ന ഹിറ്റ്‌ മേക്കർ സംവിധായകന്റെ മേക്കിങ് മികവും, എസ് ഹരീഷ് എന്ന ക്രിയേറ്റിവ് രചയിതാവിന്റെ തിരക്കഥയും മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി എന്ന അഭിനയ പ്രതിഭയുടെ പ്രകടന മികവുമെല്ലാം പ്രേക്ഷകർ ഇപ്പോൾ ആസ്വദിക്കുകയാണ് . സിനിമ ആസ്വാദകരും  നിരൂപകരും ക്ലാസ്സ്‌ എന്ന് വിശേഷിപ്പിക്കുന്ന ഈ ചിത്രത്തെ വളരെ മികച്ച തലത്തിലേക്ക് ഉയർത്തിയതിൽ നിർണ്ണായക പങ്ക് വഹിച്ച മറ്റൊരാളാണ് ഈ ചിത്രത്തിന്റെ ക്യാമറ ചലിപ്പിച്ച തേനി ഈശ്വർ. അതിമനോഹരമായാണ് പഴനിയിലെ ഒരു തമിഴ് ഗ്രാമത്തിന്റെ ദൃശ്യ ഭംഗിയും  അവിടുത്തെ കാഴ്ചകളും അദ്ദേഹം ഒപ്പിയെടുത്തിരിക്കുന്നത് .

ലിജോ ജോസ് പെല്ലിശ്ശേരി എന്ന മാന്ത്രികന്റെ സങ്കൽപ്പത്തിലെ വ്യത്യസ്ത ഫ്രെയിമുകൾക്ക് തേനി ഈശ്വർ കണ്ണുകളായി മാറിയപ്പോൾ പ്രേക്ഷകർക്ക് അനുഭവിക്കാൻ സാധിച്ചത് ഒരിക്കലും മറക്കാത്ത ദൃശ്യങ്ങളാണ്. സിനിമ കണ്ടു കഴിഞ്ഞു തിയേറ്റർ വിട്ട് ഇറങ്ങുമ്പോഴും ആ ദൃശ്യഭംഗി ഓരോ പ്രേക്ഷകന്റെയും ഹൃദയത്തിൽ തന്നെ നിൽക്കുകയാണ്. മനസ്സിൽ നിന്നും മറക്കാതെയാണ് ഓരോ ഫ്രെയിമുകളും പ്രേക്ഷകർ ആസ്വദിക്കുന്നത്.  നമ്മൾ സ്‌ക്രീനിൽ കണ്ടതിലും കൂടുതൽ കഥകളാണ് ഓരോ ഫ്രെയിമുകളും പറയുന്നുണ്ട്. സിനിമ കാണുന്ന ഓരോ ആരാധകന്റെയും മനസ്സുകളെ ഗ്രാമത്തിൽ തളച്ചിടാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട് എന്നതാണ് യാഥാർത്ഥ്യം.  കഥക്കുള്ളിൽ ഒളിഞ്ഞിരിക്കുന്ന ഓരോ മുഹൂർത്തങ്ങളും പ്രേക്ഷകർക്ക് അവരവരുടെ ഭാവനക്കൊപ്പം അടർത്തിയെടുക്കാൻ സാധിക്കുന്നതും, അതിന് അവരെ പ്രോത്സാഹിപ്പിക്കുന്നതും ഈ ദൃശ്യങ്ങളാണ്.

ചിത്രത്തിലെ പല ഷോട്ടുകളും പറയാതെ പല കഥകളും പറയുകയാണ് . ഒരു സീനിന്റെയും ആഴവും ഭംഗിയും കൂടുതൽ മനോഹരമാക്കാൻ ലിജോ ജോസ് പെല്ലിശ്ശേരിക്ക് കഴിഞ്ഞത് തേനി ഈശ്വർ എന്ന ഛായഗ്രഹകന്റെ സപ്പോർട്ട് കൊണ്ട് തന്നെയാണ്.   സിനിമയിലെ അഭിനേതാക്കളുടെ ഓരോ ചലനങ്ങളും  ഒപ്പിയെടുക്കുവൻ കഥയുടേയും കഥാപരിസരത്തിന്റെയും ആത്മാവും അതിനൊപ്പം അനുഭവിക്കാൻ സംവിധായകന് സാധിച്ചതിന് ഒരു കാരണം തേനി ഈശ്വർ എന്ന ഛായാഗ്രാഹകന്റെ മികവാണ്. മമ്മൂട്ടിക്കും ലിജോ ജോസിനും ഒപ്പം നൻപകൽ നേരത്ത് മയക്കം എന്ന ചരിത്രത്തിൽ അടയാളപ്പെടുത്തുന്നത് തേനി ഈശ്വർ എന്ന ഛായാഗ്രാഹകന്റെ പാഠവം തന്നെയാണ് . ഒരു ഉച്ച മയക്കത്തിലേക്ക് ഓരോ പ്രേക്ഷകന്റെയും മനസ്സുകളെ കൂടെ നയിച്ചതും ഒരു മായാ ലോകത്തെന്ന പോലെ മാന്ത്രികമായ ദൃശ്യങ്ങളിൽ കൂടി സഞ്ചരിപ്പിച്ചതും തേനി ഈശ്വർ എന്ന പ്രതിഭയുടെ കൂടെ മികവാണെന്നത് അടിവരയിട്ടു പറയേണ്ട വസ്തുതയാണ്.