പ്രതീക്ഷിച്ചതിലും മികച്ചതാണ് ഈ ടീസർ ‘മൈക്കിൾസ് കോഫി ഹൗസി’ന്റെ ഫസ്റ്റ് ടീസർ പുറത്ത്
വലിയ പ്രതീക്ഷകൾ സമ്മാനിച്ചുകൊണ്ട് ‘മൈക്കിൾസ് കോഫി ഹൗസ്’ എന്ന പുതിയ മലയാള സിനിമയുടെ ഫസ്റ്റ് ടീസർറിലീസ് ചെയ്തിരിക്കുകയാണ്.മനോരമ മ്യൂസിക് സോങ്സ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് ചിത്രത്തിന്റെ ആദ്യ ടീസർ പുറത്തിറങ്ങിയത്. അങ്കമാലി ഫിലിംസിന്റെ ബാനറിൽ ജിജോ ജോസ് നിർമ്മിച്ച് അനിൽ ഫിലിപ്പ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ നായകനായി എത്തുന്നത് ദീരജ് ഡെന്നിയാണ്. പ്രതീക്ഷിച്ചതിലും വളരെ മികച്ച ടീസർ ആണ് അണിയറപ്രവർത്തകർ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. വളരെ നല്ല ഫീൽഗുഡ് അനുഭവം തരുന്ന ടീസർ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടു […]
നന്മമരമായ ഒരു പള്ളിയിലച്ഛന്റെ ക്ലീഷേ ചിത്രം ആയിരിക്കില്ല ‘വരയൻ’ സൂചനകൾ നൽകി അണിയറ പ്രവർത്തകർ
സിജു വിൽസൺ നായകനായെത്തുന്ന പുതിയ മലയാള ചിത്രമാണ് വരയൻ. ഒരു കപ്പൂച്ചിൽ പുരോഹിതനായാണ് സിജു വിൽസൺ ഈ ചിത്രത്തിൽ അഭിനയിക്കുന്നതെന്ന് ചിത്രത്തിന്റെ പോസ്റ്ററുകളും മറ്റു ചിത്രങ്ങളും ഇതിനോടകം വെളിപ്പെടുത്തിയിട്ടുണ്ട്. വൈദികനായ കഥാപാത്രമായാണ് ചിത്രത്തിന്റെ കേന്ദ്രബിന്ദു എന്നതുകൊണ്ടുതന്നെ ഈ ചിത്രം ഒരു ഫീൽ ഗുഡ് കാറ്റഗറിയിൽ പെടുന്ന ചിത്രമായിരിക്കുമെന്ന് പല അഭിപ്രായങ്ങളും സോഷ്യൽ മീഡിയയിൽ ഉയർന്നുവരുന്നുണ്ട്. എന്നാൽ ആ മുൻധാരണകളെയെല്ലാം തിരുത്തി കുറിച്ചിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ. ആക്ഷൻ മൂവി, ഹൊറർ ത്രില്ലർ, ദുരൂഹത നിറഞ്ഞ ക്രൈം സ്റ്റോറി, ഫീൽ […]
പുതിയ ചിത്രം ‘മൈക്കിൾസ് കോഫീ ഹൗസി’ന്റെ ഫസ്റ്റ് ടീസർ ഞായറാഴ്ച പ്രേക്ഷകരിലേക്ക് എത്തുന്നു
അങ്കമാലി ഫിലിംസിന്റെ ബാനറിൽ ജിജോ ജോസ് നിർമ്മിച്ച് അനിൽ ഫിലിപ്പ് സംവിധാനം ചെയ്യുന്ന ‘മൈക്കിൾസ് കോഫി ഹൗസ്’ എന്ന സിനിമയുടെ ഫസ്റ്റ് ടീസർ പതിനൊന്നാം തീയതി ഞായറാഴ്ച അഞ്ചുമണിക്ക് മനോരമ മ്യൂസിക്കിലൂടെ റിലീസ് ചെയ്യാനൊരുങ്ങുകയാണ്. ‘മൈക്കിൾസ് കോഫി ഹൗസ്’ എന്നാൽ ഈ ചിത്രത്തിൽ നായകനായി എത്തുന്നത് ദീരജ് ഡെന്നിയാണ്. ഇദ്ദേഹം നിവിൻ പോളിയുടെയും ടോവിനോ തോമസിന്റെയും ഫസ്റ്റ് കസിനാണ്. ഒപ്പം തന്നെ എടക്കാട് ബറ്റാലിയൻ, വാരിക്കുഴിയിലെ കൊലപാതകം, ഹിമാലയത്തിലെ കശ്മലന്മാർ എന്നീ സിനിമകളിൽ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. വരാനിരിക്കുന്ന […]
“പ്രിയദർശൻ തന്നെയല്ലേ മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകൻ ആരാധകന്റെ കുറിപ്പ് വൈറൽ
ഏറ്റവും കൂടുതൽ കൊമേഴ്സ്യൽ ഹിറ്റുകൾ സമ്മാനിച്ചിട്ടുള്ള ഒരു സംവിധായകൻ രാജ്യത്തെ മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെടുന്നു ഒരുപക്ഷേ സമീപകാലത്തെ മാറിയ അവാർഡ് ജോലികളുടെ കാഴ്ചപ്പാടുകൾ മാറ്റിനിർത്തിയാൽ. പണ്ട് അത് വളരെ അപ്രിയമായ ഒന്നായിരുന്നു. എന്നാൽ ആ സമവാക്യങ്ങളെല്ലാം തിരുത്തിക്കുറിച്ച സംവിധായകനാണ് പ്രിയദർശൻ. മലയാള സിനിമയുടെ നാൾവഴികൾ പരിശോധിക്കുമ്പോൾ ഒരു നാഴികക്കല്ലായി പ്രിയദർശൻ ചിത്രങ്ങൾ കാണപ്പെടുന്നു. ഒടുവിലായി ‘മരയ്ക്കാർ അറബിക്കടലിന്റെ സിംഹം’ എന്ന ബ്രഹ്മാണ്ട ചിത്രത്തിൽ എത്തി നിൽക്കുമ്പോൾ പ്രിയദർശൻ എന്ന സംവിധായകൻ വലിയൊരു പാഠ്യവിഷയമായി മുന്നിൽ നിൽക്കുകയാണ്. അദ്ദേഹത്തിന്റെ […]
ആരാധകരെ ഞെട്ടിച്ച് സുരഭി ലക്ഷ്മി !! സോഷ്യൽ മീഡിയയിൽ വൈറലായി താരത്തിന്റെ വർക്കൗട്ട് ചിത്രങ്ങൾ
നാടകരംഗത്ത് നിന്നും അഭിനയ ജീവിതം ആരംഭിച്ച് പിന്നീട് ടെലിവിഷൻ സീരിയലുകളിലും സിനിമകളിലും ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തുകൊണ്ട് ഒടുവിൽ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം വരെ കരസ്ഥമാക്കിയ താരമാണ് സുരഭി ലക്ഷ്മി. ജനപ്രിയ ഹാസ്യ പരമ്പരയായ M80 മൂസയിലെ പാത്തു എന്ന കഥാപാത്രം സുരഭി ലക്ഷ്മിയെ കൂടുതൽ ജനപ്രിയതാരമാക്കി മാറ്റി. സോഷ്യൽ മീഡിയയിലും വളരെ സജീവമായ താരം കഴിഞ്ഞദിവസം പങ്കുവച്ച ചില ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ജിമ്മിൽ വർക്ക്ഔട്ട് ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളും നടി പുറത്തുവിട്ടിരുന്നു. […]
നടി ശ്രീദേവിയുടെ മകള്‍ തന്നെയോ ഇത്..?വൈറലായി ജാന്‍വി കപൂറിന്റെ പുതിയ ഗ്ലാമർ ചിത്രങ്ങൾ
തെന്നിന്ത്യൻ ഭാഷകളിൽ സജീവമായി പിന്നീട് ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിച്ച് ലോകം മുഴുവൻ അറിയപ്പെടുന്ന ഇന്ത്യൻ അഭിനേത്രിയായി മാറിയ താരമാണ് അകാലത്തിൽ ഇഹലോകവാസം വെടിഞ്ഞ നടി ശ്രീദേവി. പ്രമുഖ നിർമ്മാതാവ് ബോണി കപൂറാണ് ശ്രീദേവിയുടെ ഭർത്താവ്. ഇരുവരുടെയും പ്രിയ പുത്രിയാണ് ജാൻവി കപൂർ. മറാത്തി സിനിമയായ സൈറത്തിന്റെ ഹിന്ദി പതിപ്പിൽ നായികയായാണ് താരപുത്രി ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. ആദ്യചിത്രമായ ധടക്കിലെ പ്രകടനത്തിന് വലിയ വിമർശനങ്ങൾ താരം നേരിടുകയും ചെയ്തു. സാമാന്യം ഭേദപ്പെട്ട നിലയിൽ ആദ്യചിത്രം വിജയിച്ചതോടെ ജാൻവി കപൂർ […]
“ദുൽഖർ നിങ്ങൾ എന്തൊരു നല്ല മനുഷ്യനാണെന്ന് ഞാൻ മനസ്സിലാക്കി എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും” റോഷൻ ആൻഡ്രൂസ് പറയുന്നു
റോഷൻ ആൻഡ്രൂസിന്റെ സംവിധാനത്തിലൊരുങ്ങുന്ന പുതിയ ദുൽഖർ ചിത്രമാണ് സല്യൂട്ട്. റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ അണിയറപ്രവർത്തനങ്ങൾ ഏകദേശം പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ദുൽഖർ സൽമാന് വലിയ നന്ദി രേഖപ്പെടുത്തിക്കൊണ്ട് സംവിധായകൻ റോഷൻ ആൻഡ്രൂസ് ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറുപ്പ് ഇതിനോടകം വലിയ രീതിയിൽ ശ്രദ്ധനേടിക്കഴിഞ്ഞു. വിശദമായ ആ കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ:, “DQ … അതെ, ഞങ്ങൾ അദ്ദേഹത്തെ സ്നേഹത്തോടും ആദരവോടും കൂടി വിളിക്കുന്നു ….. എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും, യാഥാർത്ഥ്യത്തിലേക്ക് കൊണ്ടുവരാൻ എന്നെ സഹായിച്ചതിന് നന്ദി […]
സ്വന്തം അച്ഛൻ പൊളിറ്റിക്കൽ ഇറങ്ങുമ്പോൾ കണ്ടവന്റെ തന്തയെ പോയി സപ്പോർട്ട് ചെയ്യണോ…?? ലൈവിൽ പൊട്ടിത്തെറിച്ച് നടൻ കൃഷ്ണകുമാറിന്റെ മകൾ
സമൂഹമാധ്യമങ്ങളിലൂടെ തനിക്കെതിരെ നടക്കുന്ന ദുഷ്പ്രചരണങ്ങൾക്ക് കടുത്ത ഭാഷയിൽ മറുപടി പറഞ്ഞുകൊണ്ട് ബിജെപിയുടെ സ്ഥാനാർത്ഥിയും നടനുമായ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണ രംഗത്ത്. തന്റെ ഇൻസ്റ്റാഗ്രാം പേജിൽ ലൈവിൽ എത്തിയാണ് ദിയ കൃഷ്ണ രോഷം പ്രകടിപ്പിച്ചത്. ഇൻസ്റ്റാഗ്രാം പേജിലൂടെ ചില പ്രൊജക്ടുകളെ പരിചയപ്പെടുത്താനുള്ള ദിയ കൃഷ്ണ അത്തരത്തിൽ പരിചയപ്പെടുത്തിയ ഒരു പ്രൊഡക്ട് ആരും വാങ്ങിയില്ല എന്ന പരാതിയിൽ നിന്നാണ് പ്രശ്നങ്ങളുടെ തുടക്കം. തമിഴ്നാട്ടുകാരൻ ആണെന്ന് തോന്നുന്ന ഒരാൾ തനിക്കെതിരെ അപകീർത്തിപരമായ രീതിയിൽ കാര്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നതിനായിലാണ് താൻ […]
“ജയ് ശ്രീ റാം ഇട്ടിട്ട് രണ്ട് തുള്ളക്കം തുള്ള് അപ്പോൾ അടങ്ങിക്കോളും തന്റെ യഥാർത്ഥ പ്രശ്നം…പണ്ടു ഞാനും ഒന്നു ഡാൻസു കളിച്ചു അന്ന് ആങ്ങളമാർ” വൈറൽ ഡാൻസ് വിവാദം പ്രമുഖരുടെ പ്രതികരണം ശ്രദ്ധേയമാകുന്നു
വൈറൽ ഡാൻസിലൂടെ പ്രശസ്തരായി മാറിയ തൃശ്ശൂർ മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾ ജാനകിക്കും നവീനും എതിരെ ഹൈക്കോടതി അഭിഭാഷകനായ ആർ. കൃഷ്ണരാജ് വർഗീയ വിദ്വേഷം സമൂഹമാധ്യമങ്ങളിലൂടെ കഴിഞ്ഞദിവസം പ്രചരിപ്പിച്ചിരുന്നു. സംഭവത്തിൽ അഭിഭാഷകനെതിരെ ശക്തമായ പ്രതികരണമാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ചലച്ചിത്ര നടി രേവതി സമ്പത്ത് സാമൂഹ്യപ്രവർത്തക ജസ്ല മാടശ്ശേരി എന്നിവരുടെ പ്രതികരണം ഏറെ ശ്രദ്ധേയമായിരിക്കുകയാണ്. രൂക്ഷമായ ഭാഷയിലാണ് ഇരുവരും തങ്ങളുടെ പ്രതിഷേധം അറിയിച്ചിരിക്കുന്നത്. ജസ്ല മാടശ്ശേരി ഫേസ്ബുക്കിൽ പങ്കുവച്ച കുറുപ്പിനെ പൂർണരൂപം ഇങ്ങനെ: “പണ്ടു ഞാനും ഒന്നു ഡാൻസു് […]
ഫഹദ് ഫാസിൽ ചിത്രം ‘ജോജി’യെ രൂക്ഷമായി വിമർശിച്ചുകൊണ്ട് പ്രശസ്ത കവി സച്ചിദാനന്ദൻ രംഗത്ത്
ദിലീഷ് പോത്തൻ സംവിധാനം ചെയ്ത പുതിയ ചിത്രമായ ‘ജോജി’ കഴിഞ്ഞ ദിവസമാണ് ആമസോൺ പ്രൈമിൽ റിലീസ് ചെയ്തത്. ഫഹദ് ഫാസിൽ കേന്ദ്രകഥാപാത്രമായി അഭിനയിച്ച ചിത്രത്തിന് വലിയ പ്രേക്ഷകപ്രശംസയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിനോടകം നിരവധി സെലിബ്രിറ്റികളും പ്രമുഖരും അടക്കം ചിത്രത്തെ പുകഴ്ത്തിക്കൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ ഇപ്പോഴിതാ പ്രശസ്ത കവി കെ.സച്ചിദാനന്ദൻ ചിത്രത്തെ രൂക്ഷമായി വിമർശിക്കുകയാണ്. വളരെ ആധികാരികമായ സച്ചിദാനന്ദന്റെ പ്രതികരണം അദ്ദേഹം ഫേസ്ബുക്കിലൂടെയാണ് പങ്കുവെച്ചത്. കേരളസാഹിത്യ മേഖലയിൽ വളരെ വലിയ സംഭാവനകൾ നൽകിയിട്ടുള്ള സച്ചിദാനന്ദന്റെ വിമർശനം തികച്ചും ആരോഗ്യപരമായ പുതിയ […]