“പ്രിയദർശൻ തന്നെയല്ലേ മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകൻ ആരാധകന്റെ കുറിപ്പ് വൈറൽ
1 min read

“പ്രിയദർശൻ തന്നെയല്ലേ മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകൻ ആരാധകന്റെ കുറിപ്പ് വൈറൽ

ഏറ്റവും കൂടുതൽ കൊമേഴ്സ്യൽ ഹിറ്റുകൾ സമ്മാനിച്ചിട്ടുള്ള ഒരു സംവിധായകൻ രാജ്യത്തെ മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെടുന്നു ഒരുപക്ഷേ സമീപകാലത്തെ മാറിയ അവാർഡ് ജോലികളുടെ കാഴ്ചപ്പാടുകൾ മാറ്റിനിർത്തിയാൽ. പണ്ട് അത് വളരെ അപ്രിയമായ ഒന്നായിരുന്നു. എന്നാൽ ആ സമവാക്യങ്ങളെല്ലാം തിരുത്തിക്കുറിച്ച സംവിധായകനാണ് പ്രിയദർശൻ. മലയാള സിനിമയുടെ നാൾവഴികൾ പരിശോധിക്കുമ്പോൾ ഒരു നാഴികക്കല്ലായി പ്രിയദർശൻ ചിത്രങ്ങൾ കാണപ്പെടുന്നു. ഒടുവിലായി ‘മരയ്ക്കാർ അറബിക്കടലിന്റെ സിംഹം’ എന്ന ബ്രഹ്മാണ്ട ചിത്രത്തിൽ എത്തി നിൽക്കുമ്പോൾ പ്രിയദർശൻ എന്ന സംവിധായകൻ വലിയൊരു പാഠ്യവിഷയമായി മുന്നിൽ നിൽക്കുകയാണ്. അദ്ദേഹത്തിന്റെ സംവിധാന മികവിനെ കുറിച്ച് ഒരു ആരാധകൻ ഹരികൃഷ്ണൻ തോറ്റുവാൾ പങ്കുവച്ച് ഫേസ്ബുക്ക് കുറിപ്പ് സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെടുകയാണ്. ശ്രെദ്ധിക്കപ്പെട്ട കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ : “തന്റെ പ്രിയപ്പെട്ട നായകന് /സുഹൃത്തിനു ഏറ്റവും മികച്ച ബോക്സ്‌ഓഫീസ് വിജയങ്ങൾ നൽകിയ സംവിധായകൻ ആണ് പ്രിയദർശൻ, അങ്ങനെ പറയുമ്പോൾ തന്നെ ഈ മഹത്തായ വിജയങ്ങൾ എല്ലാം സംഭവിച്ചത് തികച്ചും ശരാശരി തിരക്കഥയിലൂടെ ആണ്, തന്റെ സമകാലികരായ സത്യൻ അന്തിക്കാട്,ജോഷി, ഐ വി ശശി, സിബിമലയിൽ, കമൽ എല്ലാവരും മികച്ച തിരക്കഥകൃത്തുകളുടെ കൂടെ പോയപ്പോൾ പ്രിയൻ മാത്രം അതിൽ നിന്നും ഒഴിഞ്ഞു നിന്നു…”

“ലോഹിതദാസ്, എം ടി, രഘുനാഥ്‌ പലേരി, ജോൺ പോൾ എന്നിവരുടെ ഒരു തിരക്കഥ ചെയ്യാൻ പോലും പ്രിയന് പറ്റിയില്ല,എന്നാൽ ഇപ്പോൾ ലാലിന്റെ നടനെ ഉപയോഗിക്കാവുന്ന ചിത്രങ്ങൾ ആണ് പ്രിയൻ പ്ലാൻ ചെയുന്നത്, മരക്കാർ തന്നെയാകും ഏറ്റവും വലിയ ഉദാഹരണം, പിന്നെ വരുന്ന സ്പോർട്സ് ചിത്രം ഒരുപക്ഷെ മോഹൻലാലിൻറെ ഏറ്റവും മികച്ച ചിത്രം ആയിരിക്കാൻ സാധ്യത ഉണ്ട്, അതിനു പ്രധാന കാരണം സ്ക്രിപ്റ്റിൽ അദ്ദേഹം ഇപ്പോൾ കൂടുതൽ ശ്രദ്ധ ചെലുത്തുന്നുണ്ട്,ഏറ്റവും മികച്ച തിരക്കഥകൃത്തുകളുടെ പിറകെ പോകാതെ തന്നെ മലയാളത്തിനു ഏറ്റവും മികച്ച സിനിമകൾ സമ്മാനിച്ച പ്രിയദർശൻ തന്നെയല്ലേ മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകൻ യോജിക്കുന്നുവോ?…”

Leave a Reply