ആരാധകരെ ഞെട്ടിച്ച് സുരഭി ലക്ഷ്മി !! സോഷ്യൽ മീഡിയയിൽ വൈറലായി താരത്തിന്റെ വർക്കൗട്ട് ചിത്രങ്ങൾ
1 min read

ആരാധകരെ ഞെട്ടിച്ച് സുരഭി ലക്ഷ്മി !! സോഷ്യൽ മീഡിയയിൽ വൈറലായി താരത്തിന്റെ വർക്കൗട്ട് ചിത്രങ്ങൾ

നാടകരംഗത്ത് നിന്നും അഭിനയ ജീവിതം ആരംഭിച്ച് പിന്നീട് ടെലിവിഷൻ സീരിയലുകളിലും സിനിമകളിലും ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തുകൊണ്ട് ഒടുവിൽ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം വരെ കരസ്ഥമാക്കിയ താരമാണ് സുരഭി ലക്ഷ്മി. ജനപ്രിയ ഹാസ്യ പരമ്പരയായ M80 മൂസയിലെ പാത്തു എന്ന കഥാപാത്രം സുരഭി ലക്ഷ്മിയെ കൂടുതൽ ജനപ്രിയതാരമാക്കി മാറ്റി. സോഷ്യൽ മീഡിയയിലും വളരെ സജീവമായ താരം കഴിഞ്ഞദിവസം പങ്കുവച്ച ചില ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ജിമ്മിൽ വർക്ക്ഔട്ട് ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളും നടി പുറത്തുവിട്ടിരുന്നു. താരത്തിന്റെ പുതിയ വർക്കൗട്ട് ചിത്രങ്ങൾ കണ്ട് അക്ഷരാർത്ഥത്തിൽ ഞെട്ടിരിക്കുകയാണ് ആരാധകർ. വളരെ കഠിനമായ വ്യായാമമുറകൾ അസാമാന്യമായി വഴക്കത്തോടെ ചെയ്യുന്ന സുരഭിക്ക്‌ ഇതിനോടകം വലിയ അഭിനന്ദന പ്രവാഹമാണ് സോഷ്യൽ മീഡിയയിൽ മുഴുവൻ വന്നുകൊണ്ടിരിക്കുന്നത്. മുൻനിര നായിക നടന്മാരുടെ മാത്രം കുത്തകയായി മാറിക്കൊണ്ടിരിക്കുന്ന വർക്കൗട്ട് സെലിബ്രേഷൻ ഇത്തവണ സുരഭി ലക്ഷ്മിയെയും തേടിയെത്തിയിരിക്കുകയാണ്.ശരീരം ഫിറ്റാക്കി സൂക്ഷിക്കുക എന്നത് പണ്ടുമുതലേയുള്ള സുരഭിയുടെ ആഗ്രഹം ആയിരുന്നു എങ്കിലും വർക്ക് തുടങ്ങിയ ശേഷം പലപ്പോഴായി അത് മുടങ്ങി പോകാനായിരുന്നു പതിവ്.

കുറുപ്പ് എന്ന ദുൽഖർ ചിത്രത്തിൽ അഭിനയിക്കാൻ പോയപ്പോൾ ദുൽഖറിന്റെ പേർസണൽ ട്രെയിനർ അരുൺ നൽകിയ നിർദേശങ്ങളാണ് പിന്നീട് ശരീരം വളരെ മികച്ച രീതിയിൽ സൂക്ഷിക്കണമെന്ന ഉറച്ച തീരുമാനമെടുക്കാൻ സുരഭിയെ പ്രേരിപ്പിച്ചത്. ലോക്ഡോൺ പ്രഖ്യാപിക്കപ്പെട്ടതോടെ വീണ്ടും ജിമ്മിൽ പോയി വർക്കൗട്ട് ചെയ്യുന്നത് മുടങ്ങിയിരുന്നു. എന്നാൽ ഇപ്പോൾ ഷൂട്ടിംഗ് തിരക്കുകൾക്കിടയിലും സമയം കണ്ടെത്തി കഠിനമായ് വർക്കൗട്ട് ചെയ്യുകയാണ് സുരഭി ലക്ഷ്മി. അനൂപ് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് സുരഭി ലക്ഷ്മിയുടെ റിലീസ് ചെയ്യാൻ ഒരുങ്ങുന്ന പുതിയ സിനിമ.സൗബിൻ, ദിലീഷ് പോത്തൻ എന്നിവരോടൊപ്പം കേന്ദ്ര കഥാപാത്രമായി എത്തുന്ന കള്ളൻ ഡിസൂസ, ദുൽഖർ ചിത്രം കുറുപ്പ്, അനുരാധ, തല, പൊരിവെയിൽ, ജ്വാലാമുഖി എന്നീ ചിത്രങ്ങളും ഷൂട്ടിംഗ് പൂർത്തിയായി ഉടൻ റിലീസിനെത്തുന്ന ചിത്രങ്ങൾ ആണ്.

Leave a Reply